Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightദുബൈ നഗരത്തിൽ തിളങ്ങി...

ദുബൈ നഗരത്തിൽ തിളങ്ങി മലയാളിയുടെ ഡോട്ട്​ ആർട്ട്​

text_fields
bookmark_border
ദുബൈ നഗരത്തിൽ തിളങ്ങി മലയാളിയുടെ ഡോട്ട്​ ആർട്ട്​
cancel
camera_alt

സ്വ​ന്തം ഡി​ജി​റ്റ​ൽ ഡോ​ട്ട്​ ആ​ർ​ട്ട് ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ച ഡി.​ഐ.​എ​ഫ്.​സി കെ​ട്ടി​ട​ത്തി​ന്​ മു​ന്നി​ൽ നി​ഷാ​ദ്

ദു​ബൈ: അ​റ​ബ്​ ലോ​ക​ത്തെ നൊ​ബേ​ൽ എ​ന്ന​റി​യ​പ്പെ​ടു​ന്ന ‘ഗ്രേ​റ്റ്​ അ​റ​ബ്​ മൈ​ൻ​ഡ്​​സ്’​ അ​വാ​ർ​ഡ്​ ദാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ ന​ഗ​ര​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച ചി​ത്ര​ങ്ങ​ളി​ൽ മ​ല​യാ​ളി​യു​ടെ കൈ​യൊ​പ്പ്. മ​ല​പ്പു​റം വൈ​ല​ത്തൂ​ർ സ്വ​ദേ​ശി നി​ഷാ​ദ്​ അ​യ്യാ​യ വ​ര​ച്ച, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ ഡി​ജി​റ്റ​ൽ ഡോ​ട്ട്​ ആ​ർ​ട്ട്​ ചി​ത്ര​മാ​ണ്​ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യ വി​വി​ധ പ​ര​സ്യ​ങ്ങ​ളി​ലും മ​റ്റും ഉ​പ​യോ​ഗി​ച്ച​ത്. ന​ഗ​ര​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ ദു​ബൈ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫി​നാ​ൻ​ഷ്യ​ൽ സെൻറ​റി​ന്റെ (ഡി.​ഐ.​എ​ഫ്.​സി) കെ​ട്ടി​ട​ത്തി​ലെ പ​ര​സ്യ​ത്തി​ലും ചി​ത്ര​മു​ണ്ട്.

ഏ​ഴു​വ​ർ​ഷ​മാ​യി ദു​ബൈ​യി​ൽ പ്ര​വാ​സി​യാ​യ നി​ഷാ​ദ്, 2020ലാ​ണ് ചി​ത്രം വ​ര​ച്ച്​ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​ത്. വ്യ​ത്യ​സ്ത​മാ​യ വ​ര നി​ര​വ​ധി​പേ​രു​ടെ അ​ഭി​ന​ന്ദ​നം ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ്​ ‘ഗ്രേ​റ്റ്​ അ​റ​ബ്​ മൈ​ൻ​ഡ്​​സ്’​ അ​വാ​ർ​ഡ്​ ദാ​ന​ത്തി​ന്‍റെ പോ​സ്റ്റ​ർ, പു​സ്ത​ക​ങ്ങ​ൾ എ​ന്നി​വ​ക്കു​വേ​ണ്ടി ചി​ത്രം സം​ഘാ​ട​ക​ർ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​തേ ചി​ത്ര​മാ​ണ്​ പു​തു​വ​ർ​ഷ​ത്തി​ലും ച​ട​ങ്ങി​ൽ ഉ​പ​യോ​ഗി​ച്ച​ത്.

സം​ഘാ​ട​ക​ർ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന്​ പ​രി​പാ​ടി​ക്കാ​യി മ​റ്റു ചി​ല ചി​ത്ര​ങ്ങ​ളും നി​ഷാ​ദ്​ വ​ര​ച്ചു​ന​ൽ​കി. ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി ജോ​ലി​ചെ​യ്യു​ന്ന നി​ഷാ​ദ്​, അ​ന്നം ത​രു​ന്ന നാ​ട് ന​ൽ​കി​യ സ​ന്തോ​ഷ​ത്തി​ൽ വ​ള​രെ ആ​ഹ്ലാ​ദ​മു​ണ്ടെ​ന്ന്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. വൈ​ല​ത്തൂ​ർ ക​ക്കോ​ടി മൊ​യ്തീ​ൻ ഹാ​ജി​യു​ടെ​യും പ​രേ​ത​യാ​യ പാ​ത്തു​വി​ന്‍റെ​യും മ​ക​നാ​ണ്​. ഭാ​ര്യ: ഫാ​ത്തി​മ നെ​സ്നീം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiMalayaleeDot Art
News Summary - Malayalee's dot art shines in Dubai city
Next Story