Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightസ്‌കേറ്റിങ് ബോര്‍ഡില്‍...

സ്‌കേറ്റിങ് ബോര്‍ഡില്‍ ഇന്ത്യ ചുറ്റാനിറങ്ങി മധു

text_fields
bookmark_border
സ്‌കേറ്റിങ് ബോര്‍ഡില്‍ ഇന്ത്യ ചുറ്റാനിറങ്ങി മധു
cancel
camera_alt

സ്‌കേറ്റിങ് ബോര്‍ഡില്‍ ഇന്ത്യ ചുറ്റാനിറങ്ങിയ മധു

കാഞ്ഞങ്ങാട്ട് എത്തിയപ്പോള്‍

കാ​ഞ്ഞ​ങ്ങാ​ട്: കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് ക​ട​ല വി​റ്റു​കി​ട്ടി​യ 2500 രൂ​പ കൈ​യി​ലു​ണ്ട്. അ​തു​മാ​യി സ്‌​കേ​റ്റി​ങ് ബോ​ര്‍ഡി​ൽ ഇ​ന്ത്യ ചു​റ്റാ​നി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ് കോ​ഴി​ക്കോ​ട് ക​ക്കോ​ടി സ്വ​ദേ​ശി മ​ധു. ആ​ഗ്ര​ഹ സ​ഫ​ലീ​ക​ര​ണ​ത്തി​നാ​യാ​ണ് കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് ക​ട​ല വി​റ്റ് ചെ​ല​വി​നു​ള്ള പ​ണം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ യാഴ്ച സ്‌​കേ​റ്റി​ങ് ബോ​ര്‍ഡി​ല്‍ സ​ഞ്ചാ​രം തു​ട​ങ്ങി​യ മ​ധു ചൊ​വ്വാ​ഴ്ച കാ​ഞ്ഞ​ങ്ങാ​ട്ടെത്തി. 29 സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ മൂ​ന്നു മാ​സ​ത്തി​ന​കം ചു​റ്റാ​നാ​ണ് മ​ധു​വി​ന്‍റെ തീ​രു​മാ​നം.

സ്‌​കേ​റ്റി​ങ് ബോ​ര്‍ഡി​നെ അം​ഗീ​കാ​ര​മു​ള്ള കാ​യി​ക ഇ​ന​മാ​ക്കി മാ​റ്റാ​ണ​മെ​ന്ന​താ​ണ് മ​ധു​വി​ന്റെ ആ​ഗ്ര​ഹം. മു​ഖ്യ​മ​ന്ത്രി​യെക്കണ്ട് ഇ​തി​നാ​യി പ​രി​ശ്ര​മി​ക്കാ​നാ​ണ് തീ​രു​മാ​നം. ഒ​രു ദി​വ​സ​വും ഒ​രു​നേ​രം മാ​ത്ര​മേ യാ​ത്ര​ക്കി​ട​യി​ൽ ഭ​ക്ഷ​ണ​മു​ള്ളൂ. 12 വ​യ​സ്സു മു​ത​ല്‍ സ്‌​കേ​റ്റി​ങ് ബോ​ര്‍ഡി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന മ​ധു​വി​ന് രാ​ജ്യം മു​ഴു​വ​നും ഇ​തി​നു മു​ക​ളി​ല്‍ ചു​റ്റു​ക​യെ​ന്ന​ത് വ​ലി​യ സ്വ​പ്ന​മാ​യി​ട്ട് നാ​ളു​ക​ളാ​യി. ഡി​ഗ്രി വി​ദ്യാ​ര്‍ഥി​യാ​ണ്.

ജ​നു​വ​രി 17നാ​ണ് സ്‌​കേ​റ്റി​ങ് ബോ​ര്‍ഡി​ല്‍ കോ​ഴി​ക്കോ​ടു​നി​ന്ന് പു​റ​പ്പെ​ട്ട​ത്. കാ​ഞ്ഞ​ങ്ങാ​ട്ടു​നി​ന്ന് മം​ഗ​ളൂ​രു ല​ക്ഷ്യ​മാ​ക്കി ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കുശേ​ഷം യാ​ത്ര പു​ന​രാ​രം​ഭി​ച്ചു. നേ​ര​ത്തെ കേ​ര​ളം മു​ഴു​വ​നും സ്‌​കേ​റ്റി​ങ് ബോ​ര്‍ഡി​ല്‍ ചു​റ്റി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelsskating boardmadhu
News Summary - Madhu went around India on a skating board
Next Story