അപരനെ കാണാൻ എം. ലിജുവെത്തി
text_fieldsകോശിയും ലിജുവും
മാന്നാർ: തന്റെ അപരനെ കാണാൻ ഡി.സി.സി മുൻ പ്രസിഡന്റും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ എം. ലിജുവെത്തി. പാർട്ടി മണ്ഡലം ജനറൽ സെക്രട്ടറിയായ പൂവടിശ്ശേരിൽ വീട്ടിൽ കോശി മാന്നാറിനെയാണ് വലിയകുളങ്ങരയിൽ നടന്ന കോൺഗ്രസ് കുടുംബസംഗമത്തിൽ ലിജു കണ്ടുമുട്ടിയത്.
ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട കായംകുളം മുതൽ ഹരിപ്പാടുവരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ജാഥ അംഗങ്ങളിൽ പ്രവാസിയായ കോശിയും ഉണ്ടായിരുന്നു. വഴിയരികിൽ നിന്ന പ്രവർത്തകരെല്ലാം ലിജുവാണെന്ന് കരുതി ഒപ്പം കൂടുകയും സംസാരിക്കുകയും ചെയ്തിരുന്നു.
ചിലയാളുകളെ ഗൗനിച്ചില്ലെന്ന് പരാതി ലിജുവിന്റെ ചെവിയിലുമെത്തി. അങ്ങനെയാണ് യഥാർഥ ലിജു അപരനായ കോശിയെ കാണാൻ എത്തിയത്.

