Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_right‘ലെ​ൻ​സ് ഓ​ഫ് ഖ​ത്ത​രി...

‘ലെ​ൻ​സ് ഓ​ഫ് ഖ​ത്ത​രി അ​ഗ്രി​ക​ൾ​ച്ച​ർ’​: ഖ​ത്ത​റി​ന്റെ കാ​ർ​ഷി​ക സൗ​ന്ദ​ര്യം കാ​മ​റ​യി​ൽ പ​ക​ർ​ത്തി മ​ല​യാ​ളി തി​ള​ക്കം

text_fields
bookmark_border
‘ലെ​ൻ​സ് ഓ​ഫ് ഖ​ത്ത​രി അ​ഗ്രി​ക​ൾ​ച്ച​ർ’​: ഖ​ത്ത​റി​ന്റെ കാ​ർ​ഷി​ക സൗ​ന്ദ​ര്യം കാ​മ​റ​യി​ൽ പ​ക​ർ​ത്തി മ​ല​യാ​ളി തി​ള​ക്കം
cancel
camera_alt

ലെ​ൻ​സ് ഓ​ഫ് ഖ​ത്ത​രി അ​ഗ്രി​ക​ൾ​ച്ച​ർ പു​ര​സ്കാ​രം അ​ഷ്ക​ർ അ​ലി ഏ​റ്റു​വാ​ങ്ങു​ ന്നു

ദോ​ഹ: ഖ​ത്ത​റി​ന്റെ പ​ച്ച​പ്പും കാ​ർ​ഷി​ക വി​ള​ക​ളെ​യും മ​നോ​​ഹ​ര​മാ​യി കാ​മ​റ​യി​ൽ പ​ക​ർ​ത്തി, പു​ര​സ്കാ​ര തി​ള​ക്ക​വു​മാ​യി പ്ര​വാ​സി മ​ല​യാ​ളി​ക​ൾ. ഖ​ത്ത​ർ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച ‘ലെ​ൻ​സ് ഓ​ഫ് ഖ​ത്ത​രി അ​ഗ്രി​ക​ൾ​ച​ർ’ ഫോ​ട്ടോ​​ഗ്ര​ഫി മ​ത്സ​ര​ത്തി​ലാ​ണ് ആ​ദ്യ പ​ത്ത് സ്ഥാ​ന​ങ്ങ​ളി​ൽ നാ​ലും സ്വ​ന്ത​മാ​ക്കി​യാ​ണ് മ​ല​യാ​ളി​ക​ൾ അ​ഭി​മാ​ന​മാ​യ​ത്. അ​ഷ്ക​ർ അ​ലി (മൂ​ന്നാം സ്ഥാ​നം), കെ.​എം. സാ​ലി​ഹ് (അ​ഞ്ച്), ഷ​ബീ​ർ അ​ലി മാ​ടാ​ല​ൻ (എ​ട്ട്), ഷൈ​മ ഫി​റോ​സ് (ഒ​മ്പ​ത്) എ​ന്നി​വ​രാ​ണ് ആ​ദ്യ പ​ത്ത് സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ടം പി​ടി​ച്ച​ത്.

അ​ഷ്‌​ക​ർ അ​ലി പ​ക​ർ​ത്തി​യ ചി​ത്രം


പ​തി​മൂ​ന്നാ​മ​ത് ഖ​ത്ത​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ അ​ഗ്രി​ക​ൾ​ച​റ​ൽ എ​ക്സി​ബി​ഷ​ൻ -അ​​ഗ്രി​ടെ​ക് 2026ന്റെ ​ഭാ​​ഗ​മാ​യാ​ണ് ഫോ​ട്ടോ​​ഗ്ര​ഫി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ക​ലാ​പ​ര​മാ​യ സ​ർ​ഗാ​ത്മ​ക​ത​യും ആ​ധു​നി​ക ഫോ​ട്ടോ​ഗ്ര​ഫി സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും സം​യോ​ജി​പ്പി​ച്ച് രാ​ജ്യ​ത്തി​ന്റെ കാ​ർ​ഷി​ക ഭൂ​പ്ര​കൃ​തി​യു​ടെ സൗ​ന്ദ​ര്യം പ്ര​ദ​ർ​ശി​പ്പി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

ദോ​ഹ ഷ​ഹാ​നി​യ​യി​ലെ ഹീ​ന​ത്ത് അ​ൽ സ​ലാ​മ ഫാ​മി​ൽ​നി​ന്ന് അ​ഷ്ക​ർ അ​ലി പ​ക​ർ​ത്തി​യ ഫോ​ട്ടോ​ഗ്ര​ഫി​ക്കാ​ണ് മൂ​ന്നാം ക​ര​സ്ഥ​മാ​ക്കി​യ​ത്. 15000 ഖ​ത്ത​ർ റി​യാ​ൽ ആ​ണ് സ​മ്മാ​ന തു​ക. ദോ​ഹ​യി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി ജോ​ലി ചെ​യ്യു​ന്ന അ​ഷ്ക​ർ തൃ​ശൂ​ർ ചാ​വ​ക്കാ​ട് സ്വ​ദേ​ശി​യാ​യാ​ണ്. 2023 ൽ ​പ്ര​വാ​സി ക്ഷേ​മ ബോ​ർ​ഡ്, കാ​ർ​ഷി​ക വ​കു​പ്പ് അ​വാ​ർ​ഡ് തു​ട​ങ്ങി 11ഓ​ളം അ​വാ​ർ​ഡു​ക​ൾ ഇ​തി​ന​കം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​വാ​ർ​ഡ് നേ​ട്ടം വ​ലി​യ സ​ന്തോ​ഷം ന​ൽ​കു​ന്നു​വെ​ന്നും വ​രും​കാ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മി​ക​ച്ച ചി​ത്ര​ങ്ങ​ൾ പ​ക്ര്ത്താ​ൻ ഇ​ത് വ​ലി​യ പ്ര​ചോ​ദ​ന​മാ​ണെ​ന്നും അ​ഷ്‌​ക​ർ അ​ലി ഗ​ൾ​ഫ് മാ​ധ്യ​ന​ത്തോ​ട് പ​ങ്കു​വെ​ച്ചു.

ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​ത്തി​ൽ അ​യ്യൂ​ബ് മെ​സി​യാ​നി, സ​യീ​ദ് അ​ൽ-​മ​ർ​റി എ​ന്നി​വ​രാ​ണ് ആ​ദ്യ ര​ണ്ട് സ്ഥാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. പ​ബ്ലി​ക് പാ​ർ​ക്ക്സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഡ​യ​റ​ക്ട​റും എ​ക്സി​ബി​ഷ​ൻ ഓ​ർ​ഗ​നൈ​സി​ങ് ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​നു​മാ​യ മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം അ​ൽ സാ​ദ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ​ന​ട​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayaliqatar agricultureQatar NewsPhotography Awards
News Summary - ‘Lens of Qatari Agriculture’: Malayali Thilakam captures Qatar’s agricultural beauty on camera
Next Story