Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightരണ്ടാമൂഴത്തിൽ...

രണ്ടാമൂഴത്തിൽ വിക്ഷേപണം വിജയം; സുൽത്താൻ അൽ നിയാദി കുതിച്ചുയർന്നു​

text_fields
bookmark_border
രണ്ടാമൂഴത്തിൽ വിക്ഷേപണം വിജയം; സുൽത്താൻ അൽ നിയാദി കുതിച്ചുയർന്നു​
cancel

ദുബൈ: യു.എ.ഇയും അറബ്​ ലോകവും കാത്തിരുന്ന ചരിത്ര നിമിഷം പിറന്നിരിക്കുന്നു. ആദ്യമായി ഒരു അറബ്​ രാഷ്​​ട്രപ്രതിനിധി ദീർഘകാല ബഹിരാകാശ യാത്രക്ക്​ പുറപ്പെട്ടു. സുൽത്താൻ അൽ നിയാദി എന്ന യു.എ.ഇ ബഹിരാകാശ യാത്രികൻ ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ നിലയത്തിൽ നിന്നാണ്​ സ്പേസ് എക്‌സ് റോക്കറ്റിൽ ചരിത്രത്തിലേക്ക്​ പറന്നുയർന്നത്​.


പ്രദേശിക സമയം പുലർച്ചെ 12.34നാണ്​ (യു.എ.ഇ സമയം രാവിലെ 9.34) ഫാൽക്കൺ 9 റോക്കറ്റ്​ നിയാദി അടക്കം നാലുപേരുമായി വിക്ഷേപിച്ചത്​. തിങ്കളാഴ്ച സാങ്കേതിക തകരാർ കാരണമായി അവസാന നിമിഷം വിക്ഷേപണം മാറ്റിയിരുന്നു. യു.എ.ഇ ബഹിരാകാശ ഏജൻസിയായ മുഹമ്മദ്​ ബിൻ റാശിദ്​ സ്​പേസ്​ സെൻററിൽ പ്രമുഖരടക്കം ​വിക്ഷേപണത്തിനെറ തത്സമയ കാഴ്ചകൾ കാണാനെത്തി. രാവിലെ 7.15മുതൽ വിക്ഷേപണത്തിന്‍റെ തൽസമയ സംപ്രേഷണം യു.എ.ഇയിലെ വിവിധ മാധ്യമങ്ങൾ പ്രക്ഷേപണം ചെയ്തു.


നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ ബഹിരാകാശ യാത്രികൻ ആൻഡ്രേ ഫെഡ് യാവേവ് എന്നിവരാണ് അൽ നിയാദിക്ക്​ ഒപ്പമുള്ളത്​. അന്താരാഷ്​ട്ര ബഹിരാകാശ കേന്ദ്രത്തിലെ ആറു മാസത്തെ ദൗത്യത്തിൽ 250 ഗവേഷണ പരീക്ഷണങ്ങൾ സംഘം നടത്തും. ഇവയിൽ 20 പരീക്ഷണങ്ങൾ അൽ നിയാദി തന്നെയാണ്​ നിർവഹിക്കുക. ദൗത്യം പ്രധാനമായും മനുഷ്യനെ വഹിച്ചുള്ള ചാന്ദ്ര യാത്രകൾക്കായി തയാറെടുക്കാൻ സഹായിക്കാനുള്ളതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE space missionSultan Al Neyadi
News Summary - Launch success in second round of UAE space mission
Next Story