Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

99ാം വയസ്സിലും സ്വാതന്ത്ര്യ ദിനമാഘോഷിച്ച് കുര്യൻ ആശാൻ

text_fields
bookmark_border
99ാം വയസ്സിലും സ്വാതന്ത്ര്യ ദിനമാഘോഷിച്ച് കുര്യൻ ആശാൻ
cancel
camera_alt

ദേശീയ പതാകയുമായി കുര്യൻ ആശാൻ

പിറവം: 99ന്‍റെ നിറവിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് കുര്യൻ ചാക്കോ. രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം ആഘോഷിക്കുമ്പോൾ 99ാം വയസ്സിലും ആഘോഷത്തിന് ഒട്ടും കുറവ് വരുത്തുന്നില്ല രാമമംഗലം ചക്രവേലിൽ കുര്യൻ ആശാൻ. സ്വാതന്ത്ര്യസമരവും സ്വാതന്ത്ര്യദിന ആഘോഷങ്ങളും ഓർത്തെടുത്തു പേരക്കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയാണ് മാർഗംകളി ആശാൻകൂടിയായ ഇദ്ദേഹം.

പഴയ സമരഗാനങ്ങൾ ഇപ്പോഴും ഓർത്തെടുത്ത് കുട്ടികൾക്ക് പാടിക്കൊടുത്ത് ആസാദി കാ അമൃത് മഹോത്സവത്തിൽ പങ്കുചേരുകയാണ് ഇദ്ദേഹം. ആശാന് 24 വയസ്സുള്ളപ്പോഴാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ഓരോ വർഷവും നാട്ടിൻപുറത്തെ സ്വാതന്ത്ര്യദിന പരിപാടികളിൽ ഇദ്ദേഹത്തെ പങ്കെടുപ്പിക്കാൻ സംഘടനകൾ തമ്മിൽ മത്സരമാണ്. അടുത്ത നാളുവരെ പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്നു.

ചെറിയ ഗാനങ്ങൾ രചിച്ചും പാടിക്കൊടുത്തും സജീവമായി പരിപാടികൾക്ക് നേതൃത്വം കൊടുത്തുപോന്നിരുന്ന കലാകാരൻ കൂടിയായ ഇദ്ദേഹം കേരള സംഗീത നാടക അക്കാദമി അവാർഡ്ജേതാവ് കൂടിയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuryan Asan celebrated Independence Day at the age of 99
Next Story