സലീം കാട്ടകത്തിന്റെ മഞ്ഞൾ കൃഷിരീതി ചിത്രീകരിക്കാൻ കൊറിയൻ സംഘം
text_fieldsസലീം കാട്ടകത്തിന്റെ മഞ്ഞൾകൃഷി രീതികൾ ചിത്രീകരിക്കാൻ എത്തിയ കൊറിയൻ സംഘം
വള്ളിവട്ടം: സലീം കാട്ടകത്തിന്റെ മഞ്ഞൾകൃഷി രീതികൾ ചിത്രീകരിക്കാൻ കൊറിയൻ സംഘമെത്തി. കൊറിയൻ ബ്രോഡ് കാസ്റ്റിങ് സിസ്റ്റത്തിനുവേണ്ടി വിവിധ രാജ്യങ്ങളിലെ സുഗന്ധവ്യഞ്ജനങ്ങളുടെ ഉൽപാദനം ചിത്രീകരിക്കുന്നതിന്റെ ഭാഗമായാണ് ലാലാ ക്രിയേറ്റീവ്സിന്റെ സി.ഇ.ഒ നതാൻ ചോ, നിർമാതാവ് ഹ്വാങ് സെബിൻ, സഹായി ജുൻസൂ ലീ എന്നിവർ എത്തിയത്.
ഏലം, മഞ്ഞൾ, കുരുമുളക്, മുളക് കൃഷികളെക്കുറിച്ചാണ് ഇന്ത്യയിലെ ചിത്രീകരണം. മഞ്ഞൾ വിളവെടുപ്പ്, വൃത്തിയാക്കൽ, കഴുകൽ, സംസ്കരണം, ഉണക്കൽ, പൊടിക്കൽ, മഞ്ഞൾപ്പൊടിയുടെ ഉപയോഗം ഉൾപ്പെടെ ചിത്രീകരിച്ചു. 13 വർഷമായി ജൈവരീതിയിൽ മഞ്ഞൾകൃഷി ചെയ്യുന്ന സലീം അഞ്ചേക്കറിലധികം സ്ഥലത്ത് ഈ വർഷം കൃഷിയിറക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

