വൈരുധ്യങ്ങൾക്കിടെ സ്വസ്ഥതയുടെ ലോകം തുന്നി 'മായ മിമ'
text_fieldsബിനാലെയുടെ ഭാഗമായി മട്ടാഞ്ചേരി വി.കെ.എൽ വെയർഹൗസിൽ പ്രദർശിപ്പിക്കുന്ന ലുക്കിങ് എറൗണ്ട്, ലുക്കിങ് ബാക്ക് എന്ന പ്രതിഷ്ഠാപനത്തിനൊപ്പം കലാകാരി മായ മിമ
കൊച്ചി: ഭിന്ന രാജ്യക്കാരായ മാതാപിതാക്കൾ. കുടുംബത്തിൽ വ്യത്യസ്‌ത വംശീയ സംസ്‌കാരങ്ങളുടെ പൊരുത്തക്കേടുകൾ. ഇതിനിടയിൽപെട്ട് അസ്വസ്ഥതകളിലും സ്വത്വം സംബന്ധിച്ച ആശയക്കുഴപ്പങ്ങളിലും ഉഴറുമ്പോൾ പോണ്ടിച്ചേരിയിൽ നിന്നുള്ള മായ മിമയെ ജീവിതത്തിൽ ഉറപ്പിച്ചു നിർത്തുന്നത് കലാവിഷ്‌കാരങ്ങളാണ്.
സ്റ്റുഡന്‍റ്സ് ബിനാലെയുടെ ഭാഗമായി മട്ടാഞ്ചേരി വി.കെ.എൽ വെയർഹൗസിൽ പ്രദർശിപ്പിക്കുന്ന ഈ 26കാരിയുടെ 'ലുക്കിങ് എറൗണ്ട്, ലുക്കിങ് ബാക്ക്' പ്രതിഷ്ഠാപനത്തിൽ (ഇൻസ്റ്റലേഷൻ) ഓർമകളും സമീപകാല അനുഭവങ്ങളും ഭാവനയും ഉൾച്ചേരുന്നു.ജപ്പാൻ സ്വദേശിയാണ് മായ മിമയുടെ അമ്മ. അച്ഛൻ ഇന്ത്യക്കാരനും.
കുടുംബത്തിലെ വംശീയ സംസ്‌കാര വൈരുധ്യം തന്നെ സ്വത്വ പ്രതിസന്ധിയിലും കടുത്ത ആശയക്കുഴപ്പങ്ങളിലും കൊണ്ടെത്തിച്ചെന്ന് മായ മിമ പറയുന്നു.ആറ് ആവിഷ്‌കാരങ്ങളുൾപ്പെടുന്ന പരമ്പരയാണ് ഇവരുടെ ഇൻസ്റ്റലേഷൻ.
ജപ്പാനിലെയും ഇന്ത്യയിലെയും അപ്പൂപ്പനമ്മൂമ്മമാരെയും ബന്ധുക്കളെയും അതത് പശ്ചാത്തലങ്ങളിൽ തുന്നിച്ചേർത്തും നിറംകൊടുത്തും മായ മിമ ആവിഷ്‌കരിച്ചിട്ടുണ്ട്.പശ്ചിമ ബംഗാൾ ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയിൽ നിന്ന് കലാചരിത്രത്തിൽ ബിരുദധാരിയാണ് മായ മിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

