Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightകേ​ര​ള​ത്തി​ൽ​നി​ന്ന്...

കേ​ര​ള​ത്തി​ൽ​നി​ന്ന് സൈ​ക്കി​ളി​ൽ ഈ​ജി​പ്തി​ലേ​ക്ക്; ഹാ​ഫി​സ് സാ​ബി​തി​ന്​ സ്വീ​ക​ര​ണം ന​ൽ​കി​

text_fields
bookmark_border
കേ​ര​ള​ത്തി​ൽ​നി​ന്ന് സൈ​ക്കി​ളി​ൽ ഈ​ജി​പ്തി​ലേ​ക്ക്; ഹാ​ഫി​സ് സാ​ബി​തി​ന്​ സ്വീ​ക​ര​ണം ന​ൽ​കി​
cancel
camera_alt

ഹാ​ഫി​സ് സാ​ബി​തി​ന് സ​ലാ​ല​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

സ​ലാ​ല: കേ​ര​ള​ത്തി​ൽ​നി​ന്ന് മ​ദീ​ന വ​ഴി ഈ​ജി​പ്തി​ലേ​ക് സൈ​ക്കി​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന ഹാ​ഫി​സ് സാ​ബി​തി​ന് സ​ലാ​ല​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. സ​ലാ​ല ട്രാ​വ​ലേ​ഴ്സ് ക്ല​ബ്ബി​ന്റെ നേ​ത്യ​ത്വ​ത്തി​ലാ​ണ് സ്വീ​ക​ര​ണം ഒ​രു​ക്കി​യ​ത്. ഹാ​ഫി​സ് സാ​ബി​ത് കേ​ര​ള​ത്തി​ൽ​നി​ന്ന് സൈ​ക്കി​ളി​ൽ മും​ബൈ​യി​ൽ എ​ത്തു​ക​യും അ​വി​ടു​ന്ന് വി​മാ​ന​ത്തി​ൽ മ​സ്ക​ത്തി​ൽ വ​രു​ക​യു​മാ​ണ് ചെ​യ്ത​ത്.

മ​സ്ക​ത്തി​ൽ​നി​ന്ന് ദു​ബൈ വ​ഴി മ​റ്റു ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലൂ​ടെ സൗ​ദി​യി​ൽ എ​ത്തു​ക​യും അ​വി​ട​ന്ന് ഈ​ജി​പ്തി​ലേ​ക്ക് തി​രി​ക്കാ​നു​മാ​ണ് പ​ദ്ധ​തി. ഈ​ജി​പ്തി​ലെ പ്ര​ശ്സ്ത​മാ​യ അ​ൽ അ​സ്ഹ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഉ​പ​രി പ​ഠ​ന​ത്തി​നാ​യാ​ണ് ഈ ​സാ​ഹ​സി​ക യാ​ത്ര ചെ​യ്യു​ന്ന​ത്. ഒ​പ്പം വി​വി​ധ സം​സ്കാ​ര​ങ്ങ​ളു​ടെ പ​ങ്കു​വെ​പ്പും ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി ഇ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​സ്ക​ത്തി​ൽ​നി​ന്ന് സ​ലാ​ല​യി​ലേ​ക്ക് ബ​സി​ലാ​ണ് എ​ത്തി​യ​ത്. ഇ​വി​ടു​ന്ന് ജ​നു​വ​രി ഇ​രു​പ​തി​ന് മ​സ്ക​ത്തി​ലേ​ക്ക് മ​ട​ങ്ങും. സീ​ക​ര​ണ​ത്തി​ന് സി​റാ​ജ്, അ​ൻ​സാ​ർ, ഫൈ​സ​ൽ, സ​ഫ്‌​വാ​ൻ, സ​ൽ​മാ​ൻ , ലൈ​സ് സു​ഹൈ​ബ് എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EgyptCyclingKerala News
Next Story