Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightകനിതർ യാദവ് ഇതാ...

കനിതർ യാദവ് ഇതാ ഇവിടെയുണ്ട്; വേഷപ്പകർച്ചയുടെ ഓർമകളുമായി

text_fields
bookmark_border
കനിതർ യാദവ് ഇതാ ഇവിടെയുണ്ട്; വേഷപ്പകർച്ചയുടെ ഓർമകളുമായി
cancel
camera_alt

ക​നി​ത​ർ യാ​ദ​വ്

കൊ​ടു​ങ്ങ​ല്ലൂ​ർ: നാ​ട​ക​ജീ​വി​ത​ത്തി​ന്റെ അ​പ്ര​തീ​ക്ഷി​ത വ​ഴി​ത്തി​രി​വി​ൽ ജീ​വി​തം ദു​ര​ന്ത​കാ​വ്യ​മാ​യി മാ​റി​യ കെ.​പി.​എ.​സി ക​നി​ത​ർ യാ​ദ​വ് ഇ​താ ഇ​വി​ടെ​യു​ണ്ട്. നാ​ട​ക​വേ​ദി​ക​ളി​ൽ നി​റ​ഞ്ഞു​നി​ന്ന വേ​ഷ​പ​ക​ർ​ച്ച​യു​ടെ ഓ​ർ​മ്മ​ക​ളു​മാ​യി വീ​ടി​ന്റെ അ​ക​ത്ത​ള​ങ്ങ​ളി​ലാ​ണ് ഈ ​ക​ലാ​കാ​ര​നി​പ്പോ​ൾ. കൊ​ടു​ങ്ങ​ല്ലൂ​ർ ആ​നാ​പ്പു​ഴ​യി​ൽ നി​ന്ന് കെ.​പി.​എ.​സി​യി​ലെ​ത്തി​യ ഈ ​നാ​ട​ക പ്ര​തി​ഭ​യു​ടെ ജീ​വി​തം വീ​ൽ​ചെ​യ​റി​ലേ​ക്ക് വ​ഴി​മാ​റി​യ​തി​ന് നി​മി​ത്ത​മാ​യ​ത് 2018ലെ ​പ്ര​ള​യ​മാ​ണ്. നാ​ല് ചു​മ​രു​ക​ൾ​ക്കു​ള്ളി​ൽ ക​ഴി​യു​ന്ന ഈ ​ക​ലാ​കാ​ര​നെ സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ പ​ല​രും തി​രി​ഞ്ഞു​നോ​ക്കാ​റി​ല്ല. ശ്രീ​മൂ​ല​ന​ഗ​രം വി​ജ​യ​ൻ എ​ന്ന അ​ഭി​നേ​താ​വി​ന്റെ ശി​ക്ഷ​ണ​ത്തി​ൽ പ്ര​തി​ഭ​യെ മി​നു​ക്കി​യെ​ടു​ത്ത ക​നി​ത​ർ യാ​ദ​വ് ക​ര​കു​ളം ച​ന്ദ്ര​ൻ, ക​ഴി​മ്പ്രം വി​ജ​യ​ൻ തു​ട​ങ്ങി​യ പ്ര​തി​ഭാ​ശാ​ലി​ക​ളി​ലൂ​ടെ കൂ​ടു​ത​ൽ തി​ള​ങ്ങി.

250ല​ധി​കം വേ​ദി​ക​ളി​ൽ ക​ളി​ച്ച മ​ഹാ​ഭാ​ര​ത​ത്തി​ലെ ശി​ഖ​ണ്ഡി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് പു​തി​യ ഭാ​ഷ്യം ന​ൽ​കി​യ ‘ശി​ഖ​ണ്ഡി’ എ​ന്ന നാ​ട​ക​ത്തി​ലെ വേ​ഷം ക​നി​ത​ർ യാ​ദ​വി​ന്റെ ജീ​വി​ത​ത്തി​ൽ വ​ഴി​ത്തി​രി​വാ​യി. കെ.​പി.​എ.​സി​യു​ടെ അ​ര​ങ്ങി​ലേ​ക്ക് രം​ഗ​പ്ര​വേ​ശം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത് വ​ള​ർ​ച്ച​യു​ടെ മ​റ്റൊ​രു ഘ​ട്ട​മാ​യി. മു​ടി​യ​നാ​യ പു​ത്ര​ൻ, ഈ​ഡി​പ​സ് രാ​ജ​കു​മാ​ര​ൻ എ​ന്നീ നാ​ട​ക​ങ്ങ​ളി​ൽ നാ​യ​ക​തു​ല്യ ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. അ​തി​നി​ടെ കെ.​എ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ന്ന നാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചി​രു​ന്നു. 2011 -2012 വ​ർ​ഷ​ങ്ങ​ളി​ൽ ത​ക​ർ​ത്താ​ടി​യ ‘ശി​ഖ​ണ്ഡി’ നാ​ട​കം ഈ ​നാ​ട​ക​സ​മി​തി​യാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. അ​തി​നു​ശേ​ഷ​മാ​ണ് കെ.​പി.​എ.​സി​ലേ​ക്ക് ചേ​ക്കേ​റി​യ​ത്.

എ​ന്നാ​ൽ, 2018ലെ ​പ്ര​ള​യ​കാ​ല​ത്ത് ചെ​റി​യ മു​റി​വ് വ​ക​വെ​ക്കാ​തെ ചെ​ളി​യും വെ​ള്ള​വും ച​വി​ട്ടി, നാ​ടി​നെ വീ​ണ്ടെ​ടു​ക്കാ​ൻ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം കൂ​ടി​യ​ത് ദു​ര​ന്ത​ത്തി​ൽ ക​ലാ​ശി​ച്ചു. മു​റി​വി​ൽ​ക്ക​യ​റി​യ മാ​ലി​ന്യം പ​ഴു​പ്പാ​യ​ത് വേ​ദി​ക​ളി​ൽ നി​ന്ന് വേ​ദി​ക​ളി​ലേ​ക്കു​ള​ള യാ​ത്ര​ക്കി​ടെ അ​​ത്ര ശ്ര​ദ്ധി​ച്ചി​ല്ല. പ്ര​മേ​ഹം കൂ​ടി ബാ​ധി​ച്ച​തോ​ടെ വ​ല​തു​കാ​ൽ മു​ട്ടി​ന് താ​ഴെ മു​റി​ച്ചു​ക​ള​യേ​ണ്ടി വ​ന്നു.

ഈ ​ക​ലാ​കാ​ര​ൻ ഇ​ന്ന് വേ​ദ​ന​യു​ടെ ഇ​രു​ളാ​ഴ​ങ്ങ​ളി​ൽ ദുഃ​ഖ​ത്തി​ന്റെ കൂ​ട്ടു​കാ​ര​നാ​യി ജീ​വി​തം വീ​ൽ​ചെ​യ​റി​ൽ ത​ള്ളി​നീ​ക്കു​ന്നു. പൊ​യ്യ ക​ളി​യ​ര​ങ്ങ് നാ​ട്യ​ക​ല അ​ക്കാ​ദ​മി അ​ധ്യാ​പ​ക​നും നാ​ട​ക ക​ലാ​കാ​ര​നു​മാ​യി​രു​ന്ന എ.​കെ. ശ​ശി​ധ​ര​ൻ മാ​സ്റ്റ​റു​ടെ സ്മ​ര​ണാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​രം നി​ത​ർ യാ​ദ​വി​ന് സ​മ്മാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpacKerala NewsThrissurLife Men
News Summary - Kanitar Yadav is here; with memories of disguise
Next Story