Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightജോൺ മാത്യു സാമൂഹിക...

ജോൺ മാത്യു സാമൂഹിക സാംസ്കാരിക സേവനരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വം

text_fields
bookmark_border
ജോൺ മാത്യു സാമൂഹിക സാംസ്കാരിക സേവനരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വം
cancel

കു​വൈ​ത്ത് സി​റ്റി: ആ​റു പ​തി​റ്റാ​ണ്ടു​കാ​ലം കു​വൈ​ത്തി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സേ​വ​ന​രം​ഗ​ത്ത് നി​റ​ഞ്ഞു​നി​ന്ന വ്യ​ക്തി​ത്വ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച ജോ​ൺ മാ​ത്യു. അ​റു​പ​താ​ണ്ടു​മു​മ്പ്, ഗ​ൾ​ഫ് നാ​ടു​ക​ൾ അ​തി​ന്റെ പ്ര​താ​പ​ത്തി​ലേ​ക്ക് പി​ച്ച​വെ​ച്ചു​തു​ട​ങ്ങു​ന്ന കാ​ല​ത്ത് കു​വൈ​ത്തി​ലെ​ത്തി​യ ജോ​ൺ​മാ​ത്യു വി​വി​ധ മേ​ഖ​ല​ക​ളി​ൽ ത​ന്റെ സാ​ന്നി​ധ്യം അ​ട​യാ​ള​പ്പെ​ടു​ത്തി. കു​റ​ഞ്ഞ ജ​ന​സം​ഖ്യ​യും അ​തി​ലേ​റെ മ​ണ​ൽ​പ​ര​പ്പു​മാ​യി ചു​ട്ടു​പൊ​ള്ളി​ക്കി​ട​ന്നി​രു​ന്ന ഒ​രു രാ​ജ്യം, സ​മ്പ​ന്ന​ത​യു​ടെ​യും സൗ​ക​ര്യ​ങ്ങ​ളു​ടെ​യും പ​ട്ടി​ക​യി​ലേ​ക്ക് ഉ​യ​ർ​ന്ന​തി​ന് നേ​ർ സാ​ക്ഷി​യാ​യ മ​ല​യാ​ളി.

1962 ആ​ഗ​സ്റ്റ് 14നാ​ണ് ജോ​ൺ മാ​ത്യു കു​വൈ​ത്തി​ലെ​ത്തി​യ​ത്. 23 വ​യ​സ്സാ​യി​രു​ന്നു അ​ന്ന് പ്രാ​യം. ജ​ല​വൈ​ദ്യു​തി മ​ന്ത്രാ​ല​യ​ത്തി​ൽ കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റാ​യി​ട്ടാ​ണ് പ്ര​വാ​സ ജീ​വി​തം ആ​രം​ഭി​ച്ച​ത്. കു​വൈ​ത്ത് അ​തി​ന്റെ വി​ക​സ​ത്തി​ലേ​ക്ക് മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന സ​മ​യ​മാ​യി​രു​ന്നു അ​ത്. ത​ന്റെ തൊ​ഴി​ലി​ലൂ​ടെ അ​തി​ലേ​ക്ക് ജോ​ൺ മാ​ത്യു ത​ന്നാ​ലാ​കു​ന്ന സം​ഭാ​വ​ന​ക​ൾ ന​ൽ​കി. 1990ൽ ​ഇ​റാ​ഖി സൈ​ന്യം കു​വൈ​ത്തി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ​തി​നും ജോ​ൺ മാ​ത്യു സാ​ക്ഷി​യാ​യി. യു​ദ്ധ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​വൈ​ത്തി​ൽ അ​ക​പ്പെ​ട്ട

ഇ​ന്ത്യ​ക്കാ​രെ​യും മ​ല​യാ​ളി​ക​ളെ​യും നാ​ട്ടി​ലെ​ത്തി​ക്കാ​ൻ അ​ന്ന് ജോ​ൺ മാ​ത്യു മു​ന്നി​ൽ​നി​ന്നു. യാ​ത്രാ​രേ​ഖ​ക​ളും പാ​സ്​​പോ​ർ​ട്ടും ഇ​ല്ലാ​ത്ത​വ​ർ​ക്ക് പ്ര​​ത്യേ​ക ഇ​ട​പെ​ട​ലി​ലൂ​ടെ അ​വ സം​ഘ​ടി​പ്പി​ച്ചു​ന​ൽ​കി. ബ​സു​ക​ൾ വാ​ട​ക​ക്കെ​ടു​ത്ത്, റോ​ഡു​മാ​ർ​ഗം എ​ല്ലാ​വ​രെ​യും അ​തി​ർ​ത്തി ക​ട​ത്തി. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ച്ച മു​ഴു​വ​ൻ ഇ​ന്ത്യ​ക്കാ​രെ​യും ക​യ​റ്റി​വി​ട്ട് അ​വ​സാ​ന ബ​സി​ലാ​ണ് അ​ന്ന് ജോ​ൺ മാ​ത്യു കു​വൈ​ത്ത് വി​ട്ട​ത്.

സ​ർ​ക്കാ​ർ ജോ​ലി​യി​ൽ​നി​ന്ന് ഒ​രു​ഘ​ട്ടം ക​ഴി​ഞ്ഞ​പ്പോ​ൾ സ്വ​യം വി​ര​മി​ച്ച ജോ​ൺ മാ​ത്യു​ പി​ന്നീ​ട് ബി​സി​ന​സി​ലേ​ക്ക് തി​രി​ഞ്ഞു. ഇ​തി​നി​ട​യി​ൽ എ​ഴു​താ​നും വാ​യി​ക്കാ​നും സ​മ​യം ക​ണ്ടെ​ത്തി. നി​ര​വ​ധി പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ചു. ഇ​റാ​ഖ് അ​ധി​നി​വേ​ശ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ഴു​തി​യ ‘എ ​സാ​ഗ ഓ​ഫ് ആ​ൻ എ​ക്സ്പാ​ട്രി​യേ​ഴ്സ്’ എ​ന്ന ഇം​ഗീ​ഷ് കൃ​തി ശ്ര​ദ്ധേ​യ​മാ​ണ്. പ​രി​ണാ​മം ഇ​ന്ന​ലെ ഇ​ന്ന് നാ​ളെ, പ്ര​വാ​സി​യു​ടെ ഇ​തി​ഹാ​സം, മി​ശി​ഹാ മു​ത​ൽ അ​വി​സെ​ന്ന​വ​രെ, ഒ​രു നാ​സ്തി​ക​ന്റെ ചി​ന്ത​ക​ൾ എ​ന്നി​വ​യും കൃ​തി​ക​ളാ​ണ്. എ​ഴു​ത്തി​നോ​ടു​ള്ള ഇ​ഷ്ടം എ​ഴു​ത്തു​കാ​രോ​ടും നി​ല​നി​ർ​ത്തി. നി​ര​വ​ധി സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ നാ​യ​ക​ന്മാ​ർ​ക്ക് കു​വൈ​ത്ത് സ​ന്ദ​ർ​ശ​ന​ത്തി​ന് അ​ദ്ദേ​ഹം അ​വ​സ​ര​മൊ​രു​ക്കി.

ഒ.​എ​ൻ.​വി, മു​കു​ന്ദ​ൻ, സ​ക്ക​റി​യ എ​ന്നി​വ​രൊ​ക്കെ ജോ​ൺ മാ​ത്യു​വി​ന്റെ ആ​തി​ഥ്യം സ്വീ​ക​രി​ച്ച് കു​വൈ​ത്തി​ൽ ത​ങ്ങി. മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​മാ​യും ന​ല്ല ബ​ന്ധം പു​ല​ർ​ത്തി​യ ജോ​ൺ മാ​ത്യു എ​ല്ലാ സ​ത്ക​ർ​മ​ങ്ങ​ൾ​ക്കും പി​ന്തു​ണ ന​ൽ​കി കൂ​ടെ​നി​ന്നു. 84ാം വ​യ​സ്സി​ൽ 2022 ഒ​ക്ടോ​ബ​റി​ലാ​ണ് സ്ഥി​ര താ​മ​സ​ത്തി​നാ​യി കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. എ​റ​ണാ​കു​ള​ത്ത് തേ​വ​ര​യി​ലാ​യി​രു​ന്നു വി​ശ്ര​മ​കാ​ലം. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച 1.10 നാ​യി​രു​ന്നു അ​ന്ത്യം. ഭാ​ര്യ എ​ലി​സ​ബ​ത്ത് ദീ​ർ​ഘ​കാ​ലം അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം കു​വൈ​ത്തി​ലു​ണ്ടാ​യി​രു​ന്നു. മ​ക്ക​ൾ: അ​ന്ന, മെ​റി​യം, സാ​റ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitJohn Mathew
News Summary - John Mathew-kuwait
Next Story