Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_right30 ഏ​ക്ക​റി​െ​ൻ​റ...

30 ഏ​ക്ക​റി​െ​ൻ​റ 'ഉ​ട​യോ​ൻ' മ​ട​ങ്ങു​ന്നു

text_fields
bookmark_border
30 ഏ​ക്ക​റി​െ​ൻ​റ ഉ​ട​യോ​ൻ മ​ട​ങ്ങു​ന്നു
cancel
camera_alt

യഹ്​യയും ഭാര്യ സുൽഫത്തും

ദുബൈ: പച്ചവിരിച്ച്​ നിൽക്കുന്ന ദുബൈ അവീറിലെ കാർഷികമേഖലയിലൂടെ ഉൾപ്രദേശത്തെത്തിയാൽ വലിയൊരു ഈന്തപ്പനത്തോട്ടം കാണാം. ഒറ്റനോട്ടത്തിൽ വനമാണെന്ന്​ തോന്നിക്കും. 30 ഏക്കറോളം വരുന്ന തോട്ടത്തിലെ ഇന്തപ്പനകൾക്കും എരന്തപ്പഴം ചെടികൾക്കും ആട്​, കോഴി, പക്ഷി മൃഗാദികൾക്കും നാളെ അവരുടെ 'ഉടയോനെ' നഷ്​ടമാകും. 32 വർഷം മുമ്പ്​ മണൽപരപ്പായിരുന്ന അവീറിനെ ഹരിതാഭമാക്കിയ തിരുവനന്തപുരം കൈതമുക്ക്​ സ്വദേശി യഹ്​യ തിങ്കളാഴ്ച നാട്ടിലേക്ക്​ മടങ്ങുന്നു. മണലാരണ്യത്തിൽ കുഴൽക്കിണർ നിർമിച്ച്​ വളക്കൂറുള്ള മണ്ണാക്കിയെടുത്ത യഹ്​യ 76ാം വയസ്സിലാണ്​ നാലര പതിറ്റാണ്ടി​െൻറ പ്രവാസത്തിന്​ വിടപറഞ്ഞ്​ നാടണയുന്നത്​.

തിരുവനന്തപുരം കോർപറേഷനിലെ ഹെൽത്ത്​ ഇൻസ്െ​പക്​ടർ ജോലി ഉപേക്ഷിച്ച്​ 1974ലാണ്​ ഇദ്ദേഹം യു.എ.ഇയിൽ എത്തിയത്​. നാട്ടിലെ അതേ ജോലി തന്നെയായിരുന്നു ഇവിടെയും. ദുബൈ മുനിസിപ്പാലിറ്റിയിലെ മീറ്റ്​ ഇൻസ്​പക്​ടറായായിരുന്നു തുടക്കം. ഇക്കാലത്താണ്​ ദുബൈ മുനിസിപ്പാലിറ്റി ഹെൽത്ത്​ ഡിപ്പാർട്മെൻറ്​ തലവൻ മുഹമ്മദ്​ സയ്ദ്​ ഹാരബ്​ അൽ മുഹൈരിയെ പരിചയപ്പെടുന്നത്​. കൃഷിയോടുള്ള യഹ്​യയുടെ ഇഷ്​ടം മനസ്സിലാക്കിയ അദ്ദേഹം ഒഴിവ്​ സമയങ്ങളിൽ പുതിയൊരു ഫാം നിർമിക്കാനുള്ള ജോലി യഹ്​യയെ ഏൽപിച്ചു. അങ്ങനെയാണ്​ അവീറിലെ മണ്ണിൽ പച്ചവിരിച്ച്​ തുടങ്ങിയത്​.

സർക്കാറിൽനിന്ന്​ ഹാരബ്​ അൽ മുഹൈരിക്ക്​ ലഭിച്ച 30 ഏക്കറിൽ രണ്ട്​ ഇലയുള്ള ചെടിവെച്ചായിരുന്നു തുടക്കം. എങ്ങനെ മരുപ്പച്ചയൊരുക്കാം എന്നതായിരുന്നു ചിന്ത. ഒടുവിൽ ഈ സ്​ഥലം നിരപ്പാക്കി കുഴൽക്കിണറുകൾ നിർമിച്ചു. വളമിട്ട്​ വെള്ളം നനച്ച്​ മണ്ണിനെ ഫലഭൂയിഷ്​ടമാക്കുക എന്ന ശ്രമകരമായ ദൗത്യം ആദ്യം പൂർത്തിയാക്കി. അതിന്​ ശേഷം 1200 തെങ്ങിൻ തൈകൾ നട്ടു. ആദ്യ അഞ്ച്​ വർഷം ഇവിടെ തെങ്ങായിരുന്നു പ്രധാന കൃഷി. പിന്നീട്​ ഇവ പിഴുതുമാറ്റിയ ശേഷം ഇൗന്തപ്പനകൾ നട്ടു. ഇപ്പോൾ വളർത്തുമൃഗങ്ങളുടെ കേന്ദ്രംകൂടിയാണിത്​. മാൻ, മയിൽ, മുയൽ, ഒട്ടകപ്പക്ഷി, തേനീച്ച, താറാവ്​, തത്ത, കോഴി തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്​. സഹായികളായി ആറ്​ ജോലിക്കാരുണ്ട്​. ആറും മലയാളികൾ. മമ്മൂട്ടി, ശ്രീനിവാസൻ തുടങ്ങിയ പ്രമുഖർ ഫാമിൽ സന്ദർശനം നടത്തിയിരുന്നു.

മുനിസിപ്പാലിറ്റിയിലെ ജോലിയിൽനിന്ന്​ വിരമിച്ച ശേഷം നാട്ടിലേക്ക്​ തിരിക്കാനായിരുന്നു യഹ്​യയുടെ ഉദ്ദേശ്യം. എന്നാൽ, ഹാരബ്​ അൽ മുഹൈരി തടസ്സം നിൽക്കുകയായിരുന്നു. എല്ലാ സൗകര്യങ്ങളും ചെയ്​തുനൽകി യഹ്​യയെ ഇവിടെ തന്നെ പിടിച്ചുനിർത്തുകയായിരുന്നു. എല്ലാത്തിനും പിന്തുണയുമായി ഭാര്യ സുൽഫത്തും ഒപ്പം ചേർന്നു. ലോക്​ഡൗണിന്​ തൊട്ടുമുമ്പ്​​ നാട്ടിലേക്ക്​ തിരിച്ച സുൽഫത്തിനും ഇത്​ നാല്​ പതിറ്റാണ്ടി​െൻറ പ്രവാസത്തി​െൻറ അവസാനമാണ്​. യു.എ.ഇയിലെത്തി രണ്ടാം വർഷം മുതൽ യഹ്​യ ഭാര്യയെ കൂടെ കൂട്ടിയിരുന്നു. മക്കളായ ബീന റാണി, സൈന റാണി, നഹാസ്​ മുഹമ്മദ്​ എന്നിവർ വളർന്നതും ദുബൈയിലാണ്​.

ഒരുകാലത്ത്​ ദുബൈ മാർക്കറ്റിലെ മത്സ്യങ്ങൾക്ക്​ പേരിട്ടിരുന്നതും യഹ്​യയായിരുന്നു. മീനി​െൻറ രൂപങ്ങൾക്കനുസൃതമായി ജയലളിത, ഭാവന, മീരജാസ്​മിൻ, ലജ്ജാവതി, ഒബാമ തുടങ്ങിയ പേരുകൾ നൽകിയത്​ രസകരമായ ഓർമയായി ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നു. ഇനി വിശ്രമിക്കാനാണ്​ യഹ്​യയുടെ മടക്കം. കുഞ്ഞുമക്കളുടെ വളർച്ച കണ്ട്​ അ​വരോടൊപ്പം കഴിയണം. യു.എ.ഇ പോലെ ജീവിക്കാൻ സുഖമുള്ള നാട്​ വേ​െറയില്ലെന്ന്​ യഹ്​യ സാക്ഷ്യപ്പെടുത്തുന്നു. ഇവിടെയുള്ളവരുടെ സ്​നേഹവും കരുണയും സുരക്ഷിതത്വവും ലോകത്ത്​ വേറൊരിടത്തും ലഭിക്കില്ല. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ജോലി വാങ്ങിക്കൊടുക്കാൻ കഴിഞ്ഞുവെന്ന ചാരിതാർഥ്യത്തോടെയാണ്​ അദ്ദേഹം മടങ്ങുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsfarewellyahya
Next Story