ഫ്രീ ഡൈവിങ്ങിൽ കിരീടം ചൂടി ഒമാനി താരം
text_fieldsഉമര്‍ അബ്ദുല്ല അല്‍ ഗൈലാനി
മസ്കത്ത്: ഫ്രീ ഡൈവിങ് ലോകകപ്പില്‍ രണ്ട് വീതം സ്വര്‍ണവും വെള്ളിയും നേടി ഓവറോള്‍ കിരീടം ചൂടി ഒമാനി നീന്തല്‍ താരം ഉമര്‍ അബ്ദുല്ല അല്‍ ഗൈലാനി. പുതിയ നാല് ദേശീയ റെക്കോഡ് തീർക്കുകയും കോണ്‍സ്റ്റന്റ് വെയ്റ്റ് ബൈ-ഫിന്‍സ 92 മീറ്റര്‍ വിഭാഗത്തില്‍ ഏഷ്യന്‍ റെക്കോഡ് തകര്‍ക്കുകയും ചെയ്തു.
ഈ മാസം 16 മുതല്‍ 23വരെ ഈജിപ്തിലെ ശാം അല്‍ ശൈഖിലായിരുന്നു മത്സരങ്ങൾ നടന്നിരുന്നത്. പരിചയ സമ്പന്നരായ മുങ്ങല്‍ താരങ്ങളുടെ പങ്കാളിത്തമുണ്ടായിരുന്നതിനാൽ മത്സരം കടുത്തതായിരുന്നുവെന്ന് ഗൈലാനി പറഞ്ഞു.ചൈന, കൊളംബിയ, കസാഖ്സ്താന്, സ്വിറ്റ്സര്‍ലൻഡ്, ജര്‍മനി, സൗദി അറേബ്യ, സ്വീഡന്, പോർചുഗല്‍, ഫിന്‍ലന്‍ഡ് തുടങ്ങി 14 രാജ്യങ്ങളില്‍ നിന്നുള്ള 17 താരങ്ങളായിരുന്നു മത്സരത്തിൽ പങ്കെടുത്തിരുന്നത്. ഇദ്ദേഹത്തിന്റെ നേട്ടത്തിൽ ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ അല്‍ ബുസൈദി ഉൾപ്പെടെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വർഷം ജൂലൈയില്‍ നടന്ന മത്സരത്തില്‍ ഇതേ ഇനങ്ങളില്‍ ഓവറോള്‍ കിരീടവും വെങ്കലം ഉള്‍പ്പെടെ നാല് മെഡലുകളും ഉമര്‍ അബ്ദുല്ല അല്‍ ഗൈലാനി സ്വന്തമാക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

