Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഅന്ധ ദമ്പതികളുടെ...

അന്ധ ദമ്പതികളുടെ വീടെന്ന സ്വപ്നം പൂവണിയുന്നു

text_fields
bookmark_border
അന്ധ ദമ്പതികളുടെ വീടെന്ന സ്വപ്നം പൂവണിയുന്നു
cancel
camera_alt

രാ​ജ​നും ര​മ​യും

കാ​ല​ടി: ക​ണ്ണ് തു​റ​ക്കാ​ത്ത ദൈ​വ​ങ്ങ​ളെ-- ക​ര​യാ​ന​റി​യാ​ത്ത ചി​രി​ക്കാ​ന​റി​യാ​ത്ത --- എ​ന്ന എ​വ​ർ​ഗ്രീ​ൻ ഗാ​നം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഗാ​ന​ങ്ങ​ൾ മ​നോ​ഹ​ര​മാ​യി പാ​ടും ര​മ. പി​രാ​രൂ​രി​ൽ ഇ​ടി​ഞ്ഞ് വീ​ഴാ​റാ​യ വീ​ട്ടി​ലാ​ണ് ര​മ​യും ഭ​ർ​ത്താ​വ് രാ​ജ​നും താ​മ​സി​ക്കു​ന്ന​ത്.

പൂ​ർ​ണ​മാ​യും അ​ന്ധ​രാ​യ ഈ ​ദ​മ്പ​തി​ക​ളു​ടെ വീ​ടെ​ന്ന സ്വ​പ്നം പൂ​വ​ണി​യു​ന്നു. അ​ഞ്ച് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ ഉ​ള്ള കാ​ത്തി​രി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ ദി​വ​സം സ​ർ​ക്കാ​ർ ഇ​റ​ക്കി.

അ​ങ്ക​മാ​ലി പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫി​സ​റു​ടെ​യും എ​സ്.​സി പ്ര​മോ​ട്ട​റു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്തി​ൽ ചെ​ട്ടി​ന​ട പ്ര​ദേ​ശ​ത്ത് ഇ​വ​ർ​ക്ക് വീ​ട് നി​ർ​മി​ക്കു​ന്ന​തി​ന് നാ​ല് വ​ർ​ഷം മു​മ്പ് അ​ഞ്ച് സെ​ന്‍റ്​ സ്ഥ​ലം ല​ഭ്യ​മാ​ക്കി ആ​ധാ​രം ചെ​യ്തു കൊ​ടു​ത്തി​രു​ന്നു.

പി​ന്നീ​ട് ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ നി​ര​ത്തി പ​ദ്ധ​തി വൈ​കി​പ്പി​ച്ചു. അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ​രി​ധി​യി​ലും കാ​ല​ടി പ​ഞ്ചാ​യ​ത്തി​ലെ​യും താ​മ​സ​ക്കാ​രു​മാ​യ ഇ​വ​ർ​ക്ക് കൂ​വ​പ്പ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്തി​ൽ സ്ഥ​ലം ല​ഭി​ച്ച​ത് സാ​ങ്കേ​തി​ക പ്ര​ശ്ന​മാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​യി​രു​ന്നു അ​വ​ഗ​ണ​ന.

2021ൽ ​ന​ല്ല ഗാ​യി​ക കൂ​ടി​യാ​യ ര​മ രാ​ജ​നെ കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്തി​ലെ ലൈ​ഫ് ഗു​ണ​ഭോ​ക്​​തൃ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, ത​ദ്ദേ​ശീ​യ​രാ​യ ഗു​ണ​ഭോ​ക്​​താ​ക്ക​ൾ​ക്ക് വീ​ടു​വെ​ക്കാ​ൻ മു​ൻ​ഗ​ണ​ന കൊ​ടു​ക്ക​ണ​മെ​ന്ന പ്ര​മേ​യം പ​ഞ്ചാ​യ​ത്ത് സ്വീ​ക​രി​ക്കു​ക​യും പ​ദ്ധ​തി വീ​ണ്ടും അ​ട്ടി​മ​റി​ക്കു​ക​യും ആ​യി​രു​ന്നു.

കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ട് വെ​ക്കു​ന്ന​തി​നു​ള്ള തു​ട​ർ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് കാ​ല​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ്റ് എം.​പി. ആ​ന്‍റ​ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി​ജോ ചൊ​വ്വ​രാ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kaladihomeblind couple
News Summary - home for blind couple kaladi
Next Story