Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഅ​ർ​ബു​ദ...

അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്കാ​യി മു​ടി ദാ​നം ന​ൽ​കി സ​ദാ​ന​ന്ദ​ൻ

text_fields
bookmark_border
അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്കാ​യി മു​ടി ദാ​നം ന​ൽ​കി സ​ദാ​ന​ന്ദ​ൻ
cancel

മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ ജോ​ലി ചെ​യ്യു​ന്ന തൃ​ശൂ​ർ കൈ​പ്പ​റ​മ്പ് സ്വ​ദേ​ശി കെ. ​എം. സ​ദാ​ന​ന്ദ​ൻ അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്കാ​യി ത​ല​മു​ടി ദാ​നം ചെ​യ്തു. ഏ​റെ​ക്കാ​ല​മാ​യി നീ​ട്ടി​വ​ള​ർ​ത്തി​യ ത​ല​മു​ടി കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് കൈ​മാ​റാ​നു​ള്ള ആ​ഗ്ര​ഹം സ​ദാ​ന​ന്ദ​ൻ ബി.​ഡി.​കെ കോ​ഓ​ഡി​നേ​റ്റ​ർ സു​രേ​ഷ് പു​ത്ത​ൻ​വി​ള​യി​ലു​മാ​യി പ​ങ്കു​വെ​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് മു​റി​ച്ചെ​ടു​ത്ത മു​ടി​യു​മാ​യി, കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ബി.​ഡി.​കെ ചെ​യ​ർ​മാ​നു​മാ​യ കെ. ​ടി. സ​ലി​മി​നൊ​പ്പം ബ​ഹ്‌​റൈ​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​യി​ൽ എ​ത്തി സൊ​സൈ​റ്റി​യു​ടെ ട്ര​ഷ​റ​ർ അ​ഹ​മ്മ​ദ് അ​ലി അ​ൽ നൊ​വാ​ഖ​ക്ക് കൈ​മാ​റി.

റേ​ഡി​യേ​ഷ​നും കീ​മോ​യും എ​ടു​ക്കു​ന്ന അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്ക് മു​ടി കൊ​ഴി​യു​മ്പോ​ൾ വി​ഗു​ണ്ടാ​ക്കാ​ൻ ചു​രു​ങ്ങി​യ​ത് 21 സെ​ന്റീ മീ​റ്റ​ർ നീ​ള​ത്തി​ൽ ത​ല​മു​ടി മു​റി​ച്ചെ​ടു​ത്ത് വൃ​ത്തി​യു​ള്ള പ്ലാ​സ്റ്റി​ക്ക് ക​വ​റി​ലാ​ക്കി കാ​ൻ​സ​ർ സൊ​സൈ​റ്റി​ക്ക് ന​ൽ​കാ​വു​ന്ന​താ​ണ്.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ​നി​ന്നും ഇ​ങ്ങ​നെ മു​ടി ദാ​നം ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ്പും ബി.​ഡി.​കെ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​റും അ​വ​സ​രം ഒ​രു​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 33750999 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cancer patientshair donation
News Summary - Hair donation for cancer patients
Next Story