ഗൾഫ് മാധ്യമം സ്റ്റാർട്ടപ് ഇന്നവേഷൻ അവാർഡ് ടാൽറോപിന്
text_fieldsടാൽറോപ് സാരഥികൾ
ഷാർജ: ഗൾഫ് മാധ്യമം ഏർപ്പെടുത്തുന്ന സ്റ്റാർട്ടപ് ഇന്നവേഷൻ അവാർഡ് ടാൽറോപിന്. കേരളത്തിൽ ശക്തമായ സ്റ്റാർട്ടപ് എക്കോ സിസ്റ്റം നിർമിക്കുന്ന ലക്ഷ്യത്തോടെയുള്ള ടാൽറോപിന്റെ പ്രവർത്തനങ്ങളാണ് അവാർഡിന് അർഹമാക്കിയത്. ലോക മലയാളികളുടെ പങ്കാളിത്തത്തോടെ സാങ്കേതികവിദ്യയിൽ അവബോധമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള ടാൽറോപിന്റെ ശ്രമങ്ങൾക്കുള്ള അംഗീകാരമാവുകയാണ് ഗൾഫ് മാധ്യമത്തിന്റെ അവാർഡ്.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ വലിയ സംഭാവനകൾ നൽകുന്ന ഗൾഫ് മലയാളികൾക്ക് സംരംഭക സൗഹൃദ അന്തരീക്ഷം നിർമിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് ടാൽറോപ് സാരഥികൾ പറഞ്ഞു. അതിന്റെ ഭാഗമായാണ് ടാൽറോപിന്റെ പ്രവർത്തനങ്ങൾ യു.എ.ഇയിലേക്കും വ്യാപിപ്പിക്കുന്നത്. മലയാളിയിലെ സംരംഭകനെയും പരിശ്രമിയെയും തിരിച്ചറിയുകയും മുൻനിരയിലേക്ക് എത്തിക്കുകയും ചെയ്ത അറബ് സമൂഹം ടാൽറോപിനെ സ്വീകരിക്കുമെന്ന പ്രതീക്ഷയും അവർ പങ്കുവെച്ചു.
ഇന്ന് ഗൾഫ് മാധ്യമത്തിന്റെ 'കമോൺ കേരള'യുടെ ഭാഗമായി യു.എ.ഇയിൽ നിൽക്കുമ്പോൾ ടാൽറോപിന്റെ വിശാലമായ ആശയങ്ങൾക്കും മലയാളികളുടെ സ്വപ്നങ്ങൾക്കും ശക്തിപകരുന്ന ഒരു രാജ്യത്തിന്റെ പിന്തുണയാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ടാൽറോപ് സാരഥികൾ വ്യക്തമാക്കി.
'കമോൺ കേരള'യുടെ ഭാഗമായി വെള്ളിയാഴ്ച ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ടാൽറോപിന് അവാർഡ് സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

