Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഗോൾഡൻ ടർട്ടിൽ:...

ഗോൾഡൻ ടർട്ടിൽ: കുവൈത്ത് ഫോട്ടോഗ്രാഫർക്ക് രണ്ടാം സ്ഥാനം

text_fields
bookmark_border
ഗോൾഡൻ ടർട്ടിൽ: കുവൈത്ത് ഫോട്ടോഗ്രാഫർക്ക് രണ്ടാം സ്ഥാനം
cancel

കുവൈത്ത് സിറ്റി: റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ നടന്ന ഗോൾഡൻ ടർട്ടിൽ അന്താരാഷ്ട്ര മത്സരത്തിൽ കുവൈത്ത് ഫോട്ടോഗ്രാഫർ മുഹമ്മദ് മുറാദിന് രണ്ടാം സ്ഥാനം. ആനകളുടെ ചലനം ചിത്രീകരിച്ച 'ബ്ലറി വിഷൻ' എന്ന ഫോട്ടോക്കാണ് പുരസ്കാരം. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ മുറാദിന് നേരത്തെയും നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

അടുത്തിടെ ലഭിച്ച മോണ്ട്ഫോട്ടോ മത്സരത്തിലെ ഒന്നാം സ്ഥാനം ഇതിൽ പുതിയതാണ്. പാരിസ്ഥിതിക അവബോധം ഉയർത്താൻ ലക്ഷ്യമിട്ടാണ് ഗോൾഡൻ ടർട്ടിൽ പുരസ്കാരം ഏർപ്പെടുത്തുന്നത്.

111 രാജ്യങ്ങളിൽ നിന്നുള്ള 4252 പേർ മോസ്കോയിൽ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്.പുരസ്കാരം ലഭിച്ചതിലും അന്താരാഷ്‌ട്ര പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിലും ആഹ്ലാദമുണ്ടെന്ന് മുഹമ്മദ് മുറാദ് പറഞ്ഞു. ഈ പുരസ്‌കാരം നേടുന്ന ആദ്യ അറബ് വംശജനാണ് മുറാദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait photographerGolden Turtle
News Summary - Golden Turtle: 2nd place for Kuwait photographer
Next Story