യു.എ.ഇ മന്ത്രിക്ക് വാർഷികദിനത്തിൽ മലയാളി ചിത്രകാരന്‍റെ സമ്മാനം
text_fieldsയു.എ.ഇ ഇക്കോണമി മന്ത്രി അബ്ദുല്ല ബിൻ തൂഖിന് ഷാഫി കേമിയോ വരച്ച ചിത്രം കൈമാറുന്നു
ദുബൈ: യു.എ.ഇയുടെ സുവർണജൂബിലി വർഷത്തിൽ വരച്ചെടുത്ത ചിത്രം യു.എ.ഇ ഇക്കോണമി മന്ത്രി അബ്ദുല്ല ബിൻ തൂഖിന് കൈമാറി മലയാളി ചിത്രകാരൻ ഷാഫി കേമിയോ. മന്ത്രിയായി അബ്ദുല്ല ബിൻ തൂഖ് ചുമതലയേറ്റ് രണ്ടു വർഷം തികയുന്ന ദിവസത്തിലെ ആഘോഷച്ചടങ്ങിലാണ് ഉപഹാരമായി ചിത്രം കൈമാറിയത്.
ചിത്രം ഏറെ ഇഷ്ടപ്പെട്ട മന്ത്രി ഷാഫിയെ അഭിനന്ദിച്ചു. യു.എ.ഇയിലെ എല്ലാ ഭരണാധികാരികളുടെയും രാജ്യത്തിന്‍റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയെ കുറിക്കുന്ന കെട്ടിടങ്ങളുടെയും പൈതൃക സ്ഥലങ്ങളുടെയും ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്ലോറൽ ഡ്രോയിങ് രൂപത്തിലാണ് ചിത്രം വരച്ചെടുത്തിട്ടുള്ളത്.
നവീനമായ ആശയങ്ങൾ നടപ്പാക്കി യു.എ.ഇ സമ്പദ്വ്യവസ്ഥയെ മുന്നോട്ടുനയിച്ച ഒരു മന്ത്രിയെന്ന നിലയിലെ ആദരവ് കാരണമായാണ് ഇത്തരമൊരു ഉപഹാരം സമ്മാനിച്ചതെന്ന് ഷാഫി കേമിയോ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

