ദേശീയ കുഡോ ചാമ്പ്യൻഷിപിൽ സ്വർണമെഡൽ: ജില്ലക്ക് അഭിമാനമായി മുഹമ്മദ് റാസി
text_fieldsസ്വർണ മെഡൽ നേടിയ
മുഹമ്മദ് റാസി
വാടാനപ്പള്ളി: ഗുജറാത്തിൽ നടന്ന 13ാമത് ദേശീയ കുഡോ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി വാടാനപ്പള്ളി സ്വദേശി പി.എസ്. മുഹമ്മദ് റാസി ജില്ലക്ക് അഭിമാനമായി. 21 വയസിന് മീതെയുള്ള പുരുഷ വിഭാഗത്തിൽ ഇതാദ്യമായാണ് കേരളം സ്വർണം നേടുന്നത്.
ഗുജറാത്തിലെ സൂറത്ത് ബർദോളി യു.കെ.എ. ടർസാഡിയ സർവകലാശാലയിൽ നടന്ന ടൂർണമെന്റിലാണ് മുഹമ്മദ് റാസി ചരിത്രനേട്ടം കൈവരിച്ചത്. കേന്ദ്ര സർക്കാറിന്റെ യുവജന, കായിക മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കുഡോ ഇന്റർനാഷനൽ ഫെഡറേഷൻ ഇന്ത്യയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളജ് യൂനിയൻ ഫൈൻ ആർട്സ് സെക്രട്ടറിയായിരുന്ന മുഹമ്മദ് റാസി മാധ്യമപ്രവർത്തകനും മുസ്‍ലിം ലീഗ് ജില്ല സെക്രട്ടറിയുമായ പി.എ. ഷാഹുൽ ഹമീദിന്റെയും വാടാനപ്പള്ളി കമല നെഹ്റു ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ജി. സഫിയയുടെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

