Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightജി​ജോ കെ. ​ജോ​ർ​ജി​ന്​...

ജി​ജോ കെ. ​ജോ​ർ​ജി​ന്​ സം​ഗീ​തം പൊ​ന്നു​പോ​ലെ

text_fields
bookmark_border
ജി​ജോ കെ. ​ജോ​ർ​ജി​ന്​ സം​ഗീ​തം പൊ​ന്നു​പോ​ലെ
cancel
camera_alt

ജി​ജോ കെ. ​ജോ​ർ​ജ്

ജ​ന്മ​സി​ദ്ധ​മാ​യ സം​ഗീ​ത​മെ​ന്ന അ​നു​ഗ്ര​ഹം പൊ​ന്നു​പോ​ലെ സൂ​ക്ഷി​ച്ച്​ പ്ര​വാ​സ​ലോ​ക​ത്തു പാ​ടി നി​റ​യു​ക​യാ​ണ് ജി​ജോ കെ. ​ജോ​ർ​ജ്. കൊ​ല്ലം ആ​യൂ​ർ മ​ഞ്ഞ​പ്പാ​റ സ്വ​ദേ​ശി​യാ​ണ്. 12 വ​ർ​ഷ​മാ​യി സൗ​ദി​യി​ൽ ​പ്ര​വാ​സി​യാ​യ ജി​ജോ നി​ര​വ​ധി വേ​ദി​ക​ളി​ൽ ത​െ​ൻ​റ സ്വ​ര മാ​ധു​ര്യം​കൊ​ണ്ട് ആ​സ്വാ​ദ​ക മ​ന​സ്സു​ക​ളി​ൽ ഇ​ടം​പി​ടി​ച്ചു.

റി​യാ​ദി​ലെ മോ​ഡേ​ൺ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യ ജി​ജോ മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത​രാ​യ ഗാ​യ​ക​ർ​ക്കൊ​പ്പം വേ​ദി പ​ങ്കി​ട്ടു. യേ​ശു​ദാ​സ്, ഹ​രി​ഹ​ര​ൻ, സോ​നു നി​ഗം, ചി​ത്ര, സു​ജാ​ത തു​ട​ങ്ങി​യ​വ​രു​ടെ സം​ഗീ​ത​പ​രി​പാ​ടി​ക​ളി​ൽ കോ​റ​സ് ഗാ​യ​ക​നാ​യി ​ൈക​യ​ടി നേ​ടി.

ഏ​ഷ്യാ​നെ​റ്റ്, സൂ​ര്യ, കൈ​ര​ളി, ശാ​ലോം, ദ​ർ​ശ​ന തു​ട​ങ്ങി​യ ചാ​ന​ലു​ക​ളി​ലും ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചി​ട്ടു​ണ്ട്. എം.​ജി. ശ്രീ​കു​മാ​ർ, മ​ധു ബാ​ല​കൃ​ഷ്ണ​ൻ, കെ.​ജി. മാ​ർ​ക്കോ​സ് എ​ന്നി​വ​ർ​ക്ക് ട്രാ​ക്ക് പാ​ടി​യി​ട്ടു​ണ്ട്. ക​ർ​ത്താ​വാം മി​ശി​ഹ, ഇ​സ്രാ​യേ​ൽ ഭ​വ​നം, സ്വ​ർ​ഗീ​യ താ​ക്കോ​ൽ, ഒ​രു​മ, ഗ്ലോ​റി​യ തു​ട​ങ്ങി​യ 10ഒാ​ളം ആ​ൽ​ബ​ങ്ങ​ളി​ൽ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. മി​ശി​ഹ​യി​ലെ ഗാ​നം ഫേ​സ്ബു​ക്കി​ൽ ഒ​ന്നേ​കാ​ൽ ല​ക്ഷം ആ​ളു​ക​ൾ ക​ണ്ടു.

ആ​ലാ​പ​ന​ത്തോ​ടൊ​പ്പം സം​ഗീ​ത​സം​വി​ധാ​ന​വു​മു​ണ്ട്. റി​യാ​ലി​റ്റി ഷോ​ക​ൾ തു​ട​ങ്ങു​ന്ന​തി​നു​മു​മ്പ്​ ഗ​ന്ധ​ർ​വ​സം​ഗീ​തം, സ​പ്ത​സ്വ​ര​ങ്ങ​ൾ തു​ട​ങ്ങി​യ ചി​ല ടി.​വി ചാ​ന​ലു​ക​ളി​ലെ സം​ഗീ​ത മ​ത്സ​ര പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു.റി​യാ​ദി​ലെ കി​ങ്​ ഫൈ​സ​ൽ ആ​ശു​പ​ത്രി​യി​ൽ സ്​​റ്റാ​ഫ്‌ ന​ഴ്‌​സാ​യ സു​മി മാ​ത്യു ആ​ണ് ഭാ​ര്യ. ഇ​വാ​ൻ, സാ​വി​യോ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gijo K. George
Next Story