Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightഗസ്സ ഡയറി -ഒരു ഫലസ്തീൻ...

ഗസ്സ ഡയറി -ഒരു ഫലസ്തീൻ ഫോട്ടോ ജേണലിസ്റ്റിന്റെ കാഴ്ചകൾ

text_fields
bookmark_border
ഗസ്സ ഡയറി -ഒരു ഫലസ്തീൻ ഫോട്ടോ ജേണലിസ്റ്റിന്റെ കാഴ്ചകൾ
cancel
ഗ​സ്സ​യി​ലെ കാ​ഴ്ച​ക​ൾ ലോ​ക​ത്തി​നാ​യി പ​ക​ർ​ത്തു​ന്ന മാധ്യമപോരാളികളുണ്ട്. ത​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​ത് ലോ​കം അ​റി​യ​ണ​മെ​ന്ന നി​ർ​ബ​ന്ധമുള്ളവർ. അവരിലൊരാൾ ഫോ​ട്ടോ​ഗ്രാ​ഫ​ർ മു​ഹ​മ്മ​ദ് സ​അ്​നൂ​ൻ. ചോരയിലും കണ്ണീരിലും മുക്കിയെഴുതിയ അദ്ദേഹത്തിന്റെ നേ​ർ​ക്കു​റി​പ്പു​കളിലൂടെ...

ആ​കാ​ശ​ത്തു​നി​ന്ന് തീ​മ​ഴ ഏ​തുനി​മി​ഷ​വും താ​ഴേ​​ക്ക് പ​തി​ച്ചേ​ക്കാ​മെ​ന്ന ഭ​യം. ഓ​രോ ശ്വാ​സ​മി​ടി​പ്പി​ലും മ​ര​ണ​ത്തി​ന്റെ മ​ണം. ഉ​റ്റ​വ​രു​ടെ, പ്രി​യ​പ്പെ​ട്ട​വ​രു​ടെ ജീ​വ​ന​റ്റ ​ശ​രീ​ര​ങ്ങ​ൾ ക​ണ്ട് മ​ന​സ്സ് മ​ര​വി​ച്ച​വ​ർ. ഫലസ്തീനിൽ ഗ​സ്സ​യി​ലെ കാ​ഴ്ച​ക​ൾ ലോ​ക​ത്തി​നാ​യി പ​ക​ർ​ത്തു​ന്ന പോരാളികളു​ണ്ട്; മാധ്യമപോരാളികൾ. തൊ​ട്ട​ടു​ത്ത നി​മി​ഷം എന്ത്​ എ​ന്ന​റി​യി​ല്ലെ​ങ്കി​ലും ത​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​ത് ലോ​കം അ​റി​യ​ണ​മെ​ന്ന നി​ർ​ബ​ന്ധമുള്ളവർ. അവരിലൊരാൾ ഫോ​ട്ടോ​ഗ്രാ​ഫ​ർ മു​ഹ​മ്മ​ദ് സ​അ്​നൂ​ൻ. പടമെടുപ്പിൽ അന്താരാഷ്ട്ര ജേതാവായ 37 കാരൻ ജാഫ സ്വ​ദേ​ശി. 15 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി വാർത്താചിത്ര മേ​ഖ​ല​യി​ൽ. ഒരു സാധാരണ കുടുംബത്തിൽ 12 മക്കളിൽ നാലാമനായി ജനനം. പിതാവിന് കടുത്ത ശ്വാസകോശ രോഗങ്ങളെ തുടർന്ന് 10 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവൻ സഅ്​നൂനിന്റെ ചുമലിൽ വന്നുചേർന്നു. ‘‘തെരുവുകളിൽ മറ്റു കുട്ടികൾ കളിക്കുമ്പോൾ ഹൃദയം നുറുങ്ങും.

കുട്ടിക്കാലത്തിന്റെ നല്ലൊരു ഭാഗവും നഷ്ടപ്പെട്ടിരുന്നു. സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ വീടുകൾ പെയിന്റ് ചെയ്യാനും അലങ്കാരപ്പണികൾക്കും പോകും. ഭക്ഷണമോ വെള്ളമോ ഇല്ല, പണം മാത്രം കിട്ടും. അത് ഒന്നും ചെയ്യാതെ അങ്ങനെ തന്നെ പിതാവിന്റെ കൈകളിൽ ഏൽപിക്കും’’-സഅ്​നൂന്‍റെ ബാല്യസ്മൃതി ഇങ്ങനെ.

വൈകിയായിരുന്നു സ്കൂൾപഠനം ആരംഭിച്ചത്. മിക്ക ക്ലാസുകളിലും തോറ്റു പഠിച്ചു. ബിരുദ പഠനത്തിന് ഒരുങ്ങിയപ്പോൾ ഡിസൈൻ, മീഡിയ വിഭാഗത്തിൽ താൽപര്യം തോന്നി. അടുത്ത സുഹൃത്തായ ഒരു ഫോട്ടോഗ്രാഫർ പഴയ കാമറ നൽകി. അതോടെ ആഗ്രഹങ്ങൾ ഫോട്ടോഗ്രഫിയിലേക്ക് മാറി. ‘‘ഫോട്ടോഗ്രഫി പഠിക്കാനായി നിരവധി വഴികൾ തേടി. ഒരു അവസരവും പാഴാക്കാതെ അത്​ പഠിച്ചെടുത്തു. വളരെയധികം ഗവേഷണങ്ങൾക്ക് ശേഷം എന്നിലെ ഫോട്ടോഗ്രാഫറെ സ്വയം പരുവപ്പെടുത്തിയെടുത്തു’’ -പാഷനെക്കുറിച്ച് സഅ്​നൂൻ.

കരിയറിന്റെ തുടക്കത്തിൽ, 19ാം വയസ്സുമുതൽ നിരവധി അന്താരാഷ്ട്ര ഫോട്ടോഗ്രഫി അവാർഡുകൾ നേടി. അതി​ലൊന്നായിരുന്നു ‘ഫലസ്തീൻ ഹീറോ ഓഫ് ഫോട്ടോഗ്രഫി’. 2022ൽ യു.എ.ഇയിലെ ഷാർജയിൽ വെച്ച് അവാർഡ് ഏറ്റുവാങ്ങി. മികച്ച ഫോട്ടോജേണലിസ്റ്റായി അറിയപ്പെടു​ക എന്നത് മാതാപിതാക്കളുടെ സ്വപ്നമായിരുന്നു. ‘ഈ ജോലി അപകടം നിറഞ്ഞതാണ്. ജോലിയുടെ തുടക്കത്തിൽ എന്റെ വയറിലും നെഞ്ചിലും മിസൈൽ കൊണ്ട് ഗുരുതരമായി പരിക്കേറ്റിരുന്നു. അവ എന്റെ മുഖത്ത് മായ്ക്കാത്ത പാടുകൾ അവശേഷിപ്പിച്ചു. ശസ്ത്രക്രിയ ഇ​േപ്പാഴും ബാക്കി കിടക്കുകയാണ്​.

ഉപരോധിത ഗസ്സയിൽ സഅ്​നൂനിന് മറ്റിടങ്ങളിലേക്ക് പോകാനായില്ല. അതുകൊണ്ടു ഗസ്സയും അവിടത്തെ ജനജീവിതവുമായിരുന്നു ആ ഫോട്ടോകളിലെ നേർക്കാഴ്ചകൾ.

‘‘കയർ ഉപയോഗിച്ച് ഒരു കുട്ടി ഉയർന്നുചാടിക്കളിക്കുന്നതാണ് എന്റെ ഇഷ്ടചിത്രം. അതിന്റെ പിറകിൽ യുദ്ധത്തിൽ തകർന്ന ഒരു കെട്ടിടം കാണാം. ആ ചിത്രം ഇവിടത്തെ ശക്തിയും മനക്കരുത്തും കാണിച്ചുനൽകുന്നു. മരണത്തിനപ്പുറവും ജീവിതമുണ്ടെന്ന യാഥാർഥ്യം. അത് യഥാർഥ ഗസ്സയെ കാണിച്ചുനൽകുന്നു’’-ഇഷ്ടചിത്രങ്ങളിലൊന്നിനെക്കുറിച്ച് സഅ്​നൂൻ പറയുന്നു. ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ഗ​സ്സ​യി​ൽ തു​ട​രു​ന്ന ഇ​​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​നി​ടെ ജീ​വ​ൻ പ​ണ​യം​വെ​ച്ചും യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ പു​റ​ത്ത​റി​യി​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​ക​യാ​ണ് മു​ഹ​മ്മ​ദ് സ​അ്​നൂ​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​ർ. ഓ​രോ ദി​വ​സവും പ​ക​ർ​ത്തു​ന്ന ചി​ത്ര​ങ്ങ​ൾ ചെ​റു വി​വ​ര​ണ​ങ്ങ​ളോ​ടെ അ​ന്ത​ർദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് അ​യ​ച്ചു​ന​ൽ​കും. ചോരയിലും കണ്ണീരിലും മുക്കിയെഴുതിയ ആ നേ​ർ​ക്കു​റി​പ്പു​കളിലൂടെ:

11 ഒ​ക്ടോ​ബ​ർ വീ​ടു​ക​ൾ സു​ര​ക്ഷി​ത​മാ​ണെ​ന്നു ക​രു​തി, പ​ക്ഷേ..

ഇ​സ്രാ​യേ​ൽ സൈ​ന്യം നി​ര​വ​ധി ​കെ​ട്ടി​ട​ങ്ങ​ൾ ആ​ക്ര​മി​ച്ചു​ക​ഴി​ഞ്ഞു. സു​ര​ക്ഷി​ത​മാ​ണെ​ന്ന് ക​രു​തി​യ ത​ങ്ങ​ളു​ടെ വീ​ടു​ക​ൾ സ്ഥി​തി​ചെ​യ്യു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ. ഗ​സ്സ​യി​ലു​ട​നീ​ളം നി​ര​വ​ധി​ പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​കു​ക​യും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്നു. ഖാൻ യൂനു​സ്, അ​ൽ ബുറൈ​ജ്, അസ്സൈത്തൂൻ തുടങ്ങി ബൈത് ഹനൂൻ, ബൈത് ലാഹിയ പ്ര​ദേ​ശ​ങ്ങ​ളും ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി.

സെ​ൻ​ട്ര​ൽ ഗ​സ്സ​യി​ലെ അ​ൽ റി​മാൽ നാ​മാ​വ​ശേ​ഷ​മായി​രി​ക്കു​ന്നു. നി​ര​പ​രാ​ധി​ക​ളാ​യ കു​ഞ്ഞു​ങ്ങ​ളും പൗ​ര​ന്മാ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. ര​ക്ഷാ​പ്ര​വ​ർ​ത്ത​കസം​ഘം നി​ര​വ​ധി പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. അ​തി​ലേ​റെ​യാ​ണ് കാ​ണാ​താ​യ​വ​രു​ടെ ക​ണ​ക്കു​ക​ൾ. വൈ​ദ്യു​തി​യും ഇ​ന്റ​ർ​നെ​റ്റും നി​ല​ച്ച​തോ​ടെ എ​ത്ര​പേ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ളോ മ​റ്റു വി​വ​ര​ങ്ങ​ളോ ഒ​ന്നും ല​ഭ്യ​മ​ല്ല. അ​ൽശി​ഫ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ തി​രി​ച്ച​റി​യ​പ്പെ​ടാ​തെ നി​ര​വ​ധി മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്നു. പ​രി​ക്കേ​റ്റ നി​ര​വ​ധി​പേ​ർ​ക്ക് അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ ന​ഷ്ട​മാ​യി​രി​ക്കു​ന്നു. ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ പ​രി​ക്കേ​റ്റുക​ഴി​യു​ന്ന​വ​ർ​ക്ക് സ​മീ​പം ആ​ശ്വ​സി​പ്പി​ക്കാ​ൻപോ​ലും ആ​രെ​യും കാ​ണാ​ൻ ക​ഴി​യി​ല്ല. എ​ല്ലാ​വ​രും ഒ​റ്റ​ക്ക്.

12ഒ​ക്ടോ​ബ​ർ ഇ​ത്​ അ​വ​സാ​ന സ​ന്ദേ​ശ​മാവാം

ഗ​സ്സ​യി​ലെ പ്ര​ധാ​ന പ​വ​ർ പ്ലാ​ന്റ് അ​ട​ച്ചു​പൂ​ട്ടി. അ​ൽശി​ഫ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു രാ​ത്രി മു​ഴു​വ​ൻ. ഉ​ട​ൻത​ന്നെ പു​റംലോ​ക​വു​മാ​യു​ള്ള ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടേ​ക്കാം. ഗ​സ്സ​യി​ലെ എ​ല്ലാ കെ​ട്ടി​ട​ങ്ങ​ളും ത​ക​ർ​ന്നു​ക​ഴി​ഞ്ഞു. നി​ര​വ​ധി​പേ​ർ സ്വ​ന്തം വീ​ടുപേ​ക്ഷി​ച്ച് തെ​രു​​വി​ലേ​ക്കി​റ​ങ്ങി. അ​നേ​കം ​പേ​ർ അ​ൽശി​ഫ ആ​ശു​പ​ത്രി​യി​ൽ അ​ഭ​യം തേ​ടി​ക്ക​ഴി​ഞ്ഞു. സു​ര​ക്ഷ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​ളു​ക​ൾ ആ​ശു​പ​ത്രി​ക​ളി​ലും യു.​എ​ന്നി​ന്റെ കേ​ന്ദ്ര​ങ്ങ​ളി​ലും അ​ഭ​യംപ്രാ​പി​ക്കു​ന്ന​ത്. ഭ​ക്ഷ​ണ​മി​ല്ല, വെ​ള്ള​മി​ല്ല, ഒ​ന്നു​മി​ല്ല. സാ​ഹ​ച​ര്യം വ​ള​രെ മോ​ശ​മാ​ണ് ഇ​പ്പോ​ൾ. എ​നി​ക്ക് അ​റി​യി​ല്ല, ഇ​തൊ​രു​പ​ക്ഷേ എ​ന്റെ അ​വ​സാ​ന സ​ന്ദേ​ശ​മാ​യി​രി​ക്കും. ഗ​സ്സ​യെ പി​ന്തു​ണ​ക്ക​ണം, ഗ​സ്സ​യെ സ​ഹാ​യി​ക്ക​ണം.. ലോ​ക​ത്തോ​ട് മു​ഴു​വ​ൻ ഞാ​ൻ അ​പേ​ക്ഷി​ക്കു​ന്നു. ചി​ല​പ്പോ​ൾ ലോ​ക​ത്തി​ലെ ആ​രു​മാ​യും എ​നി​ക്ക് ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞെ​ന്നുവ​രി​ല്ല. കാ​ര​ണം, ഇ​വി​ടെ വൈ​ദ്യു​തി​യി​ല്ല, ഇ​ന്റ​ർ​നെ​റ്റി​ല്ല. സാ​ഹ​ച​ര്യം വ​ള​രെ മോ​ശ​മാ​യി തു​ട​രു​ന്നു. ദ​യ​വാ​യി ഗ​സ്സ​യെ സ​ഹാ​യി​ക്ക​ണം. ഈ ​സ​ന്ദേ​ശം ലോ​ക​മെ​മ്പാ​ടും അ​റി​യി​ക്ക​ണം.

17ഒ​ക്ടോ​ബ​ർ മ​ര​ണത്തി​ന്റെ മ​ണം മാ​ത്രം

എ​ല്ലാം ത​ക​ർ​ന്നുകി​ട​ക്കു​ന്നു. മ​ര​ണ​ത്തി​ന്റെ മ​ണ​മാ​ണ് എ​വി​ടെ​യും. കൂ​ട്ട​ക്കൊ​ല​യു​ടെ മ​ണ​മാ​ണ് എ​ല്ലാ​യി​ട​ത്തും. ഇ​സ്രാ​യേ​ൽ ബോം​ബാ​ക്ര​മ​ണ​ത്തി​ന്റെ​യും ഉ​പ​രോ​ധ​ത്തി​ന്റെ​യും ദു​ര​ന്ത​ങ്ങ​ൾ ഫ​ല​സ്തീ​ൻ ജ​ന​ത അ​നു​ഭ​വി​ച്ചുക​ഴി​ഞ്ഞി​രി​ക്കു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ മ​രി​ക്കു​ക​യും അ​തി​ലേ​റെ പേ​ർ മു​റി​വേ​റ്റ​വ​രാ​യി ക​ഴി​യു​ക​യും ചെ​യ്യു​ന്ന ഇ​വി​ടെ പ​ലാ​യ​ന​ത്തി​ന്റെ ഭീ​ക​ര​ത​ക​ളും തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. 2.3 ദ​ശ​ല​ക്ഷം വ​രു​ന്ന ജ​ന​സം​ഖ്യ​യി​ൽ പ​ത്തു​​ല​ക്ഷം പേ​ർ ഇ​തു​വ​രെ വീ​ടും നാ​ടും ഉ​പേ​ക്ഷി​ച്ച് പെരുവഴിയിലി​റ​ങ്ങി. പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം ത​ക​ർ​ന്ന് തരിപ്പണമാ​യി മാ​റി​യി​രി​ക്കു​ന്നു. പ​ല​രും അ​വക്കി​ട​യി​ൽ​നി​ന്ന് പ്രി​യ​പ്പെ​ട്ട​വ​രെ തി​ര​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു.

18 ഒ​ക്ടോ​ബ​ർ ഗ​സ്സ​യെ ത​ള​ർ​ത്തി ആ​ശു​പ​ത്രി ആ​ക്ര​മ​ണം

ഗ​സ്സ​യി​ലെ അ​ൽഅഹ്‍ലി ആ​ശു​പ​ത്രി ക്രൂ​ര​മാ​യ ബോം​ബാ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി. ഒ​ക്ടോ​ബ​ർ 17ന് ​ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ 500ല​ധി​കം പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും 300ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ഗ​സ്സ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഒ​രു ദ​ശാ​ബ്ദ​ത്തി​നി​ടെ ആ​ശു​പ​ത്രി​ക​ൾ​ക്ക് നേ​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണമാണി​ത്. സു​ര​ക്ഷി​ത​മെ​ന്ന് ക​രു​തി ആ​ശു​പ​ത്രി​യി​ൽ അ​ഭ​യം തേ​ടി​യ​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​വ​ർ.

27ഒ​ക്ടോ​ബ​ർ സ​ഹ​പ്ര​വ​ർ​ത്ത​ക​ന്റെ കു​ടും​ബ​ത്തി​ന് വി​ട

അ​ൽജ​സീ​റ ഗ​സ്സ ബ്യൂ​റോ ചീ​ഫും സ​ഹ​പ്ര​വ​ർ​ത്ത​ക​നു​മാ​യ വാ​ഇ​ൽ ദ​ഹ്ദൂ​ഹി​ന്റെ കു​ടും​ബ​ത്തി​ന് അ​വ​സാ​ന യാ​ത്ര​യ​യ​പ്പു ​ന​ൽ​കാ​നെ​ത്തി. മ​ധ്യ ഗ​സ്സ സി​റ്റി​യി​ലെ നുസൈ​റാ​ത് പ്ര​ദേ​ശ​ത്തെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ന് നേ​രെ​യാ​യി​രു​ന്നു ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണം. ദ​ഹ്ദൂ​ഹി​ന്റെ ഭാ​ര്യ​യും മ​ക​നും മ​ക​ളും പേ​ര​ക്കു​ട്ടി​യും കൊ​ല്ല​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തെ​യും ബ​ന്ധു​ക്ക​ളെ​യും ആ​ശ്വ​സി​പ്പി​ക്കാ​ൻ അ​ൽ അ​ഖ്സ ആ​ശു​പ​ത്രി​യി​ലെ​ത്തി.

ഇ​സ്രാ​യേ​ൽ ഗ​സ്സ​യി​ൽ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​തു​മു​ത​ൽ ഏ​​ക​ദേ​ശം 20 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു. ജോ​ലി​ക്കി​ടെ​യാ​യി​രു​ന്നു ചി​ല​ർ കൊ​ല്ല​പ്പെ​ട്ട​തെ​ങ്കി​ൽ മ​റ്റു ചി​ല​ർ വീ​ട്ടി​ൽവെ​ച്ചാ​യി​രു​ന്നു. വ​ലി​യ കെ​ട്ടി​ട​ങ്ങ​ൾ, റോ​ഡു​ക​ൾ, ബേ​ക്ക​റി​ക​ൾ തുടങ്ങി ജ​ന​ങ്ങ​ൾ കൂ​ടി​ച്ചേ​രുന്നിടങ്ങളിലെ​ല്ലാം ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തു​ന്നു. ഗ​സ്സ​യി​ൽ സു​ര​ക്ഷി​ത​മാ​യ ഒ​രു സ്ഥ​ലം പോ​ലും ഇ​ല്ല, ഒ​റ്റ റോ​ഡും. തെ​ക്ക​ൻ ഗ​സ്സ​യി​ലേ​ക്ക് മാ​റി​ത്താ​മ​സി​ക്കാ​ൻ പൗ​ര​ൻ​​മാ​രോ​ട് നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​സ്രാ​യേ​ൽ സൈ​ന്യം അ​വി​ടെ​യും വ​ലി​യ കെ​ട്ടി​ട​ങ്ങ​ൾ ല​ക്ഷ്യം​വെ​ച്ചു​ക​ഴി​ഞ്ഞു. അ​വി​ടെ​നി​ന്നും ജ​ന​ങ്ങ​ൾ ഒ​ഴി​ഞ്ഞു​പോ​യിത്തു​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​സ്രാ​യേ​ലി​ന്റെ വ്യോ​മാ​ക്ര​മ​ണ​ത്തിനു പി​ന്നാ​ലെ പ​രി​ക്കേ​റ്റ നി​ര​വ​ധി ​പേ​ർ നസ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​ഭ​യം തേ​ടി​യെ​ത്തി. ആ​ശു​പ​ത്രി​ക്ക് ചു​റ്റു​മു​ള്ള നി​ര​വ​ധി വീ​ടു​ക​ളാ​ണ് ഇ​ത്ത​വ​ണ വ്യോ​മാ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.

ആ​ക്ര​മ​ണം ന​ട​ന്ന പ്ര​ദേ​ശ​ത്ത് മെ​ഡി​ക്ക​ൽ സം​ഘ​വും സി​വി​ൽ ഡി​ഫ​ൻ​സും കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്നു. വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന വീ​ടു​ക​ൾ​ക്കു​ള്ളി​ൽ കു​ടു​ങ്ങി മ​രി​ച്ച​വ​രാ​ണ് അ​ധി​ക​വും. ഇ​ന്ധ​ന-ജ​ല​ക്ഷാ​മം ഗ​സ്സ​യി​ലെ പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്നാ​യി ഇ​പ്പോ​ഴും തു​ട​രു​ന്നു. ദി​വ​സ​ങ്ങ​ളാ​യി ഇ​വി​ടെ വൈ​ദ്യു​തി പൂ​ർ​ണ​മാ​യും നി​ല​ച്ചു. അ​വ​ശ്യസേ​വ​ന​ങ്ങ​ൾ, ബേ​ക്ക​റി​ക​ൾ തു​ട​ങ്ങി​യ​വ​ക്കു നേ​രെ തു​ട​രത്തു​ട​രെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടു​​കൊ​ണ്ടി​രി​ക്കു​ന്നു. ‘ഗ​സ്സ മു​ന​മ്പി​ൽ സു​ര​ക്ഷി​ത​ സ്ഥ​ല​മി​ല്ല, റോ​ഡു​മി​ല്ല’.

31 ഒ​ക്ടോ​ബ​ർ ലോ​ക​ത്തി​ന്റെ വാ​തി​ലു​ക​ൾ അ​ട​ച്ചു​പൂ​ട്ടി

ഖാൻ യൂനുസിൽ ഒ​രു പെ​ൺ​കു​ട്ടി​യു​ടെ വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ നി​ല​യി​ൽ അ​വ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. മു​ഖം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു, കാ​ഴ്ച​യും ന​ഷ്ട​പ്പെ​ട്ടു. ചി​ത്ര​ങ്ങ​ളെ​ടു​ക്കു​ന്ന​തി​നി​ടെ അ​വ​ളെ ആ​ശ്വ​സി​പ്പി​ക്കാ​ൻ ഞാ​ൻ ശ്ര​മി​ച്ചു​കൊ​ണ്ടി​രു​ന്നു. ‘മു​ഖ​ത്ത് നി​റ​യെ പൊ​ടി നി​റ​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ൽ അ​വ​ർ​ക്ക് (​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്) അ​ത് തു​ട​ച്ചു​മാ​റ്റ​ണം’ എ​ന്ന് അ​വ​ളോ​ട് പ​റ​ഞ്ഞു. ‘നി​ങ്ങ​ൾ എ​വി​ടെ​യാ​ണ്?’ എ​ന്നാ​യി​രു​ന്നു അ​വ​ളു​ടെ ചോദ്യം. ഞാ​ൻ നി​ന്റെ തൊ​ട്ട​ടു​ത്തു​ണ്ടെ​ന്ന് അ​വ​ളെ അ​റി​യി​ച്ചു.

36 മ​ണി​ക്കൂ​ർ, ഒ​ക്ടോ​ബ​ർ 26, 27 തീ​യ​തി​ക​ളി​​ൽ ഗ​സ്സ ഒ​റ്റ​പ്പെ​ട്ടു. ഇ​സ്രാ​യേ​ലി​ന്റെ ബോം​ബാ​ക്ര​മ​ണ​വും അ​ധി​നി​വേ​ശ​വും മൂ​ലം ഗ​സ്സ​യി​ലെ സെ​ല്ലു​ലാ​ർ, ഇ​ന്റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളും നിലച്ചു. ആം​ബു​ല​ൻ​സ് വി​ളി​ക്കാ​നോ ബ​ന്ധു​ക്ക​ളു​മാ​യി സം​സാ​രി​ക്കാ​നോ വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നോ ആ​ർ​ക്കും ക​ഴി​ഞ്ഞി​ല്ല. പു​റം​ലോ​ക​വു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത മ​ണി​ക്കൂ​റു​ക​ൾ. സേ​വ​ന​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ച്ചെ​ങ്കി​ലും വി​വ​ര​വിനിമയം അ​പ്രാ​പ്യ​മാ​യി തു​ട​രു​ക​യാ​ണ്. അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഗ​സ്സ പ്ര​വേ​ശ​ന​ത്തി​ന് ഇ​സ്രാ​യേ​ലും ഈ​ജി​പ്തും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​സ്രാ​യേ​ലി വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 26 ഫ​ല​സ്തീ​​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഇ​തു​വ​രെ കൊ​ല്ല​പ്പെ​ട്ടു. വാ​ർ​ത്താവി​നി​മ​യ ബ​ന്ധം പുനഃസ്ഥാ​പി​ച്ച​തോ​ടെ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ചി​ത്ര​ങ്ങ​ൾ അ​യ​ച്ചു​ന​ൽ​കു​ന്ന​ത് തു​ട​രു​ന്നു.

3നവം​ബ​ർ എ​ത്രകാലം ഈ ​ മൃ​ത​ദേ​ഹ​ങ്ങ​ൾ നീ​ക്കം​ചെ​യ്യും?

വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ അ​ൽശാ​ദി അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി​ പേ​ർ കൊ​ല്ല​പ്പെ​ട്ടി​രി​ക്കു​ന്നു. നി​റ​ഞ്ഞുക​വി​ഞ്ഞ​താ​യി​രു​ന്നു അ​ൽശാ​ദി അ​ഭ​യാ​ർ​ഥി ക്യാ​മ്പ്. നി​ര​​വ​ധി പേ​ർ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു. അവ​രെ ര​ക്ഷിക്കാൻ ശ്ര​മി​ക്കു​ക​യാ​ണ് പ്ര​ദേ​ശവാസികൾ. വൈ​ദ്യു​തി​യി​ല്ലാ​ത്ത​തി​നാ​ൽ ജ​ന​റേ​റ്റ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം.

കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ നീ​ക്കംചെ​യ്യ​ലാ​യി​രു​ന്നു പ്ര​ധാ​ന രക്ഷാ​ദൗ​ത്യ​ങ്ങ​ളി​ലൊ​ന്ന്. ആ​ക്ര​മ​ണ​ത്തി​ൽ അ​തി​ജീ​വി​ച്ച​വ​രെ ക​ണ്ടെ​ത്താ​ൻ ഏ​റെ വൈ​കി. കൊ​ല്ല​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്കാ​യി തി​ര​​ച്ചി​ൽ തു​ട​രു​ക​യാ​ണ് അ​വി​ടെ. ‘എ​ത്ര നാ​ൾ ഗ​സ്സ​യി​ൽ ഞ​ങ്ങ​ളി​ങ്ങ​നെ മൃ​ത​ദേ​ഹ​ങ്ങ​ൾ തി​ര​ഞ്ഞും നീ​ക്കം​ചെ​യ്തും ജീ​വി​ക്കും? നി​ങ്ങ​ൾ ഞ​ങ്ങ​​ളെ ന​ശി​പ്പി​ച്ചു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ഇ​നിയെങ്കിലും ഒന്നു നിർത്തൂ’’- സഹോദരിയെ നഷ്​ടപ്പെട്ട ഒരാൾ കെഞ്ചിപ്പറഞ്ഞു. ഈ ​പ്ര​ദേ​ശ​ത്തെ മ​നു​ഷ്യ​വാ​സ ഇ​ട​ങ്ങ​ളെ​ല്ലാം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നുക​ഴി​ഞ്ഞു. ഇനി​യൊ​ന്നും ബാ​ക്കി​യി​ല്ല.

6നവം​ബ​ർ സു​ഹൃ​ത്തും കു​ടും​ബ​വും കൊ​ല്ല​പ്പെ​ട്ടു

സെ​ൻ​ട്ര​ൽ ഗ​സ്സ​യി​ലെ അ​ൽമ​ഗാ​സി അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലെ ചി​ത്ര​ങ്ങ​ളാ​ണി​വ. ഇ​സ്രാ​യേ​ൽ ല​ക്ഷ്യം​വെ​ച്ച ത​ക​ർ​ന്നു​കി​ട​ക്കു​ന്ന നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ഇ​വി​ടെ ​കാ​ണാം. അ​ൽഅ​ഖ്സ ആ​ശു​പ​ത്രി​യി​ലെ ചി​ത്ര​ങ്ങ​ളും വ്യ​ത്യ​സ്ത​മ​ല്ല.

ശ​നി​യാ​ഴ്ച രാ​ത്രി അ​ൽമ​ഗാ​സി ക്യാ​മ്പി​ലെ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഫോ​ട്ടോ​ ജേ​ണ​ലി​സ്റ്റാ​യ എ​ന്റെ സു​ഹൃ​ത്ത്​ മു​ഹ​മ്മ​ദ് അ​ൽഅലൂലും കു​ടും​ബ​വും ഉൾ​പ്പെടെ നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ടു. അലൂലിന്‍റെ അ​ഞ്ചു​മ​ക്ക​ളി​ൽ നാ​ലു​പേ​രും മ​രി​ച്ചു. ഭാ​ര്യ​യും ഒ​രു വ​യ​സ്സാ​യ മ​ക​നും മാ​ത്ര​മാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

10നവം​ബ​ർ ഇ​വി​ടെ ഞ​ങ്ങ​ളു​റ​ങ്ങു​ന്നു

ഗ​സ്സ ന​ഗ​ര​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പ​ല​യി​ട​ത്താ​യാ​ണ് താ​മ​സം. ആ​ശു​പ​ത്രി​ക​ളാ​ണ് പ്ര​ധാ​ന കേ​ന്ദ്രം. ഞാനടക്കം പ​ല​ർ​ക്കും വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ടു. ഖാൻ യൂനു​സി​ലെ ന​സ​്​ർ ആ​ശു​പ​ത്രി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ഒ​രു​ക്കി​യ ടെ​ന്റി​ലാ​ണ് ഇ​പ്പോ​ൾ എ​ല്ലാ​വ​രു​ം. വൈ​ദ്യു​തി, ഇ​ന്റ​ർ​നെ​റ്റ് തു​ട​ങ്ങി​യ ല​ളി​ത​മാ​യ ചി​ല വി​ശേ​ഷ ആ​നു​കൂ​ല്യ​ങ്ങ​ൾ ഇ​വി​ടെ ല​ഭി​ക്കും. എ​ന്നാ​ൽ ഗ​സ്സ​യി​ലെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ ഈ ​സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മ​ല്ല. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഇ​വി​ടെ ഭ​ക്ഷ​ണ​മോ വെ​ള്ള​മോ മ​റ്റു സൗ​ക​ര്യ​ങ്ങ​ളോ ല​ഭ്യ​മ​ല്ല.

ഭ​ക്ഷ​ണ​വും വെ​ള്ള​വു​മി​ല്ലാ​തെ ദു​രി​തം അ​നു​ഭ​വി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി. കു​ടി​വെ​ള്ളം കി​ട്ടാ​നി​ല്ല, കു​ളി​ക്കാ​ൻ, ടോ​യ്‍ല​റ്റി​ൽ പോ​കാ​ൻ പോ​ലും വെ​ള്ള​മി​ല്ല. യു​ദ്ധ​ത്തി​ന്റെ 34ാം ദി​വ​സ​വും ഞ​ങ്ങ​ൾ ടെ​ന്റു​ക​ളി​ൽ ജോ​ലി തുടരുന്നു. ഖാൻ യൂനു​സ്, ദൈറൽ ബലാ, സെൻട്രൽ മനാഖ്, റഫ എ​ന്നി​വി​ട​ങ്ങ​ളി​ൽ തു​ട​ര​ത്തു​ട​രെ വീ​ടു​ക​ൾ​ക്കുനേ​രെ ആ​ക്ര​മ​ണം. ഞങ്ങളുടെ​യെ​ല്ലാം കു​ടും​ബ​ങ്ങ​ൾ ഗ​സ്സ​ക്കു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. വൈ​ദ്യു​തി​യോ മ​റ്റു സം​വി​ധാ​ന​ങ്ങ​ളോ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gazzaIsrael Palestine Conflictworldphotographergazza dairy
News Summary - gazza dairy
Next Story