38ാം വർഷവും കിഴുപ്പിള്ളിക്കരയിലെ ജലോത്സവ കമൻഡറി പറയാൻ ഭദ്രനുണ്ടാവും
text_fieldsഭദ്രൻ
വടക്കുംപുറം
കിഴുപ്പിള്ളിക്കര: ജലോത്സവങ്ങളിൽ 37 വർഷമായി കമൻഡറി നടത്തിവരുന്ന ഭദ്രൻ വടക്കുംപുറം ഞായറാഴ്ച നടക്കുന്ന കഴുപ്പിള്ളിക്കര ജനനി ജലോത്സവത്തിലും വിവരണങ്ങൾ നൽകാനുണ്ടാകും. 19ാം വയസിലാണ് ഭദ്രൻ ജലോത്സവ കമൻഡറിക്ക് തുടക്കമിട്ടത്.
ആലപ്പുഴയിലെ ജലോത്സവങ്ങളിലും തൃശൂർ ജില്ലയിലെ കണ്ടശ്ശാംകടവ്, തൃപ്രയാർ, കോട്ടപ്പുറം അടക്കം വിവിധ ജലോത്സവങ്ങളിലും ആവേശകരമായ വിവരണങ്ങൾ നൽകുന്നത് ഭദ്രനാണ്. ജലോത്സവം തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് മുതൽ കഴിയും വരെ മൈക്കുമായി ഭദ്രനുണ്ടാകും.
ജലോത്സവങ്ങളെ കുറിച്ചും ഓണത്തെ കുറിച്ചും കളിവള്ളങ്ങളെ കുറിച്ചും പാട്ടു പാടിയാണ് വർണിക്കുക. ജലോത്സവ പ്രേമികളെ കൈയിലെടുത്ത് കമൻഡറി നടത്തുന്ന ഇദ്ദേഹത്തിന് സ്വന്തമായി രണ്ട് ഇരുട്ടുകുത്തി ചുരുളൻ വള്ളങ്ങളുമുണ്ട്. ഇവയും മത്സര രംഗത്തുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

