Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഒ​രു​മി​ച്ച്​...

ഒ​രു​മി​ച്ച്​ പൈ​ല​റ്റ് കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി പി​താ​വും മ​ക​നും

text_fields
bookmark_border
ഒ​രു​മി​ച്ച്​ പൈ​ല​റ്റ് കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി പി​താ​വും മ​ക​നും
cancel

അ​ബൂ​ദ​ബി: 45കാ​ര​നാ​യ പാ​ക് പ്ര​വാ​സി​യും 17കാ​ര​നാ​യ മ​ക​നും ഒ​രു​മി​ച്ച് പൈ​ല​റ്റ് കോ​ഴ്‌​സ് പൂ​ര്‍ത്തി​യാ​ക്കി. യു.​എ.​ഇ​യി​ലെ ഏ​വി​യേ​ഷ​ന്‍ സ്‌​കൂ​ളി​ല്‍ നി​ന്നാ​ണ് ഇ​രു​വ​രും ലൈ​സ​ൻ​സ്​ നേ​ടി​യ​ത്. പാ​ക് വ്യ​വ​സാ​യി സു​ലൈ​മാ​ന്‍ മ​ഹ്‌​മൂ​ദും മ​ക​ന്‍ ഹാ​ഷി​ര്‍ സു​ലൈ​മാ​നും ഫു​ജൈ​റ ഫ്ലൈ​യി​ങ് അ​ക്കാ​ദ​മി​യി​ലാ​ണ് പ​ഠി​ച്ച​ത്. ആ​റു​മാ​സ​മാ​യി​രു​ന്നു പ​ഠ​ന​കാ​ലാ​വ​ധി. സു​ലൈ​മാ​ന്‍ മ​ഹ്‌​മൂ​ദ് അ​ബൂ​ദ​ബി​യി​ലാ​ണ് ജ​നി​ച്ചു​വ​ള​ര്‍ന്ന​ത്. ജൂ​ലൈ ആ​ദ്യ​മാ​ണ് ഇ​രു​വ​രും പ്രൈ​വ​റ്റ് പൈ​ല​റ്റ് ലൈ​സ​ന്‍സ് ക​ര​സ്ഥ​മാ​ക്കി​യ​ത്.

ആ​സ്‌​ട്രേ​ലി​യ​യി​ലെ ഫ്ലൈ​യി​ങ് സ്‌​കൂ​ളി​ല്‍ പ​ഠി​ക്കാ​നാ​യി​രു​ന്നു ആ​ദ്യ പ​ദ്ധ​തി. എ​ന്നാ​ല്‍, അ​ബൂ​ദ​ബി​യി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍ക്കാ​ന്‍ ബി​സി​ന​സ് തി​ര​ക്കു​ക​ള്‍ അ​നു​വ​ദി​ക്കാ​താ​യ​തോ​ടെ​യാ​ണ് യു.​എ.​ഇ​യി​ലെ ഏ​വി​യേ​ഷ​ന്‍ സ്‌​കൂ​ളി​നെ​ക്കു​റി​ച്ച് അ​റി​യാ​നാ​യ​ത്. തു​ട​ര്‍ന്ന് പൈ​ല​റ്റ് കോ​ഴ്‌​സി​ല്‍ ചേ​രാ​ന്‍ മ​ക​നെ​ക്കൂ​ടി കൂ​ടെ കൂ​ട്ടു​ക​യാ​യി​രു​ന്നു. ക്ലാ​സി​ലെ പ്രാ​യം കൂ​ടി​യ വി​ദ്യാ​ര്‍ഥി താ​നും കു​റ​ഞ്ഞ​യാ​ള്‍ മ​ക​നു​മാ​യി​രു​ന്നു​വെ​ന്നും സു​ലൈ​മാ​ന്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു. സ്വ​ന്ത​മാ​യൊ​രു വി​മാ​നം വാ​ങ്ങു​ക​യെ​ന്ന ആ​ഗ്ര​ഹ​വും സു​ലൈ​മാ​നു​ണ്ട്. അ​ബൂ​ദ​ബി​യി​ല്‍ സ്മാ​ര്‍ട്ട് ആ​ക്‌​സ​സ് ട്രാ​ന്‍സ്‌​പോ​ര്‍ട്ട് എ​ന്ന പേ​രി​ല്‍ സ്ഥാ​പ​നം ന​ട​ത്തി​വ​രു​ക​യാ​ണ് സു​ലൈ​മാ​ന്‍.

മ​ക​ന്‍ ഹാ​ഷി​റി​നേ​ക്കാ​ള്‍ അ​ഞ്ചു​ദി​വ​സം മു​മ്പ് സു​ലൈ​മാ​ന്‍ പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കി​യ​താ​യി ഫു​ജൈ​റ ഏ​വി​യേ​ഷ​ന്‍ അ​ക്കാ​ദ​മി​യു​ടെ പ​രി​ശീ​ല​ന മേ​ധാ​വി ക്യാ​പ്റ്റ​ന്‍ മു​ഹ​മ്മ​ദ് ഇ​ല്‍ ശൈ​ഖ് പ​റ​ഞ്ഞു. ഒ​റ്റ എ​ന്‍ജി​നു​ള്ള വി​മാ​നം യാ​ത്ര​ക്കാ​രെ സ​ഹി​തം പ​റ​ത്താ​നാ​ണ് പ്രൈ​വ​റ്റ് ലൈ​സ​ന്‍സ് ഉ​ള്ള​വ​ര്‍ക്ക് അ​നു​മ​തി​യു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​മേ​ഴ്‌​സ്യ​ല്‍ പൈ​ല​റ്റ് ലൈ​സ​ന്‍സ് ക​ര​സ്ഥ​മാ​ക്കി​യാ​ലേ ഇ​വ​ര്‍ക്ക് പൈ​ല​റ്റു​മാ​രാ​യി ജോ​ലി ല​ഭി​ക്കൂ​വെ​ന്നും ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fathersonpilot
News Summary - Father and son complete pilot course together
Next Story