Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കച്ച മുറുക്കി അച്ഛനും മകളും

text_fields
bookmark_border
കച്ച മുറുക്കി അച്ഛനും മകളും
cancel
camera_alt

മത്സര രംഗത്തുള്ള വി.കെ രവിയും മകൾ ആര്യ കൃഷ്ണയും

എൽ.ഡി.എഫിൽ അങ്കം കുറിക്കാൻ അഛനും മകളും രംഗത്ത്. വളയം ഗ്രാമ പഞ്ചായത്തിലേക്ക് മലയോര വാർഡായ വളയം പുഞ്ച നാലാം വാർഡിൽ നിന്ന് വി.കെ രവിയും ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് നാദാപുരത്ത് നിന്ന് മകൾ 22 കാരി ആര്യ കൃഷ്ണയുമാണ് ജനവിധി തേടുന്നത്.

ആര്യ മഹാത്മാഗാന്ധി സർവ്വകലാശാല കാമ്പസ് എം. എസ്​സി കമ്പൂട്ടർ സയൻസ് വിദ്യാർത്ഥിനിയും ഡിപ്പാർട്ട്മെൻറ്​ വൈസ് ചെയർപേഴ്സൺ കൂടിയാണ്. നാദാപുരം ഐ.എച്ച്.ആർ ഡി കോളജ് ചെയർപേഴ്സണായിരുന്നു.

പിതാവ് രവി ഇത് രണ്ടാം തവണയാണ് വളയം ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. കഴിഞ്ഞ തവണ വൻ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. അമ്മ ബീനയും ഒരു തവണ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. അഛനും മകളും പ്രചാരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story