രണ്ടു പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി മുഹമ്മദ് കുഞ്ഞി നാട്ടിലേക്ക്
text_fieldsഅജ്മാന്: 2005 ഏപ്രില്‍ പത്തിനാണ് കാസർകോട് പുത്തിഗെ സ്വദേശി മുഹമ്മദ് കുഞ്ഞി യു.എ.ഇയില്‍ എത്തുന്നത്. ലുലു സൂപ്പര്‍ മാര്‍ക്കറ്റിന്റെ ദുബൈ കറാമയിലെ സര്‍വിസ് ബോയ് ആയിട്ടായിരുന്നു തുടക്കം. ഈ കാലയളവില്‍ സെയില്‍സ് സ്റ്റാഫ്, ഹൗസ് കീപ്പിങ് സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളില്‍ ജോലിചെയ്ത മുഹമ്മദ് കുഞ്ഞി ഇപ്പോള്‍ സെക്യൂരിറ്റി ഇന്ചാര്ജായിട്ടാണ് ഇവിടെ നിന്നും പിരിയുന്നത്. 2005 ജനുവരിയില്‍ അബൂദബിയിലുണ്ടായ വാഹനാപകടത്തില്‍ സഹോദരന് മരണപ്പെട്ടതിനെ തുടര്‍ന്നാണ് മുഹമ്മദ് കുഞ്ഞി പ്രവാസ ലോകത്തേക്ക് എത്തുന്നത്. ഇക്കാലമത്രയും ഒരേ സ്ഥാപനത്തിലാണ് ഇദ്ദേഹം ജോലി ചെയ്തത്.
കൊറോണ സമയത്ത് അസുഖം പിടിപ്പെട്ടതിനെ തുടര്‍ന്ന് ഒരു മാസത്തിലേറെ കാലം ചികിത്സയിലായിരുന്ന തനിക്ക് സ്ഥാപനം ചെയ്തുതന്ന നിസ്വാർഥ സേവനങ്ങള്‍ക്കും കോവിഡ് കാലത്തെ പ്രതിസന്ധിയില്‍ ശമ്പളം മുടക്കാതെ താനടക്കമുള്ള ജീവനക്കാരോട് കാണിച്ച സ്നേഹത്തിനും സ്ഥാപന ഉടമ യൂസുഫലിയോട് എന്നും നന്ദിയുണ്ടായിരിക്കുമെന്ന് മുഹമ്മദ് കുഞ്ഞി പറയുന്നു. ഭാര്യ: മൈമൂന. മൂത്ത മകള്‍ മുഹ്സിന. മകൻ മഹ്ഷൂഫ് അലി ലുലുവിന്റെ ഖിസൈസ് ബ്രാഞ്ചില്‍ അക്കൗണ്ട് വകുപ്പിൽ ജോലി ചെയ്യുന്നു.
മൂന്നാമത്തെ മകന് മുഷറഫ് നാട്ടില്‍ ബി.ടെക് വിദ്യാര്‍ഥിയാണ്. മരുമകന് അബ്ദുല്‍ ഖാദര്‍ നാട്ടില്‍ ജി.എസ്.ടി ഓഫിസറായി ജോലി ചെയ്യുന്നു. കെ.എം.സി.സി അടക്കമുള്ള സാമൂഹിക സാംസ്കാരിക സംഘടനകളുമായി ബന്ധപ്പെട്ട് മുഹമ്മദ് കുഞ്ഞി പ്രവര്‍ത്തിച്ചിരുന്നു. തിങ്കളാഴ്ച നാട്ടിലേക്ക് തിരിക്കുന്ന മുഹമ്മദ് കുഞ്ഞിക്ക് ശിഷ്ടജീവിതം നാട്ടിലുള്ള സ്ഥലത്ത് കൃഷിചെയ്ത് കഴിയണമെന്നാണ് ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

