സന്തോഷമേകിയ ഗള്‍ഫ് ജീവിതം; ഇബ്രാഹീംകുട്ടി തൃക്കരിപ്പൂരിലേക്ക്
text_fieldsഇബ്രാഹീംകുട്ടി
റാസല്‍ഖൈമ: മൂന്നു പതിറ്റാണ്ട് നീണ്ട ഗള്‍ഫ് ജീവിതത്തിന് വിരാമമിട്ട് തൃക്കരിപ്പൂര്‍ സ്വദേശി ഇബ്രാഹിം കുട്ടി നാട്ടിലേക്ക് മടങ്ങുന്നു. 1993ല്‍ കല്‍ബ ന്യൂ കല്‍ബ ഫാര്‍മസിയിലാണ് തന്റെ ഗള്‍ഫ് പ്രവാസം തുടങ്ങിയതെന്ന് ഇബ്രാഹിംകുട്ടി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ‘95ല്‍ ആരോഗ്യ മന്ത്രാലയത്തില്‍ നിയമനം ലഭിച്ചു. റാസല്‍ഖൈമ അല്‍റംസ് ഹെല്‍ത്ത് സെന്ററിലായിരുന്നു സേവനം. നിയമാനുസൃതം രണ്ടുവര്‍ഷം മുമ്പ് തന്റെ തൊഴില്‍ കാലാവധി കഴിഞ്ഞിരുന്നു.
അധികൃതരുടെ ഇടപെടല്‍ രണ്ടുവര്‍ഷം കൂടി ജോലിതുടരാന്‍ സഹായിച്ചു. കുടുംബത്തോടൊപ്പം തന്നെ പ്രവാസം തുടരാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യം. സുരക്ഷിതവും സംതൃപ്തവുമായ ജീവിതം സമ്മാനിച്ചതിന് യു.എ.ഇ അധികൃതര്‍ക്കും സഹപ്രവര്‍ത്തകരോടും കടപ്പാടുണ്ട്.
ദീര്‍ഘനാളത്തെ ഗള്‍ഫ് ജീവിതത്തില്‍ എല്ലാ ജില്ലകളില്‍നിന്നുമുള്ള മലയാളികള്‍ക്കും വിവിധ രാജ്യക്കാര്ക്കുമൊപ്പം തദ്ദേശീയരുമായി ഊഷ്മളബന്ധം സ്ഥാപിക്കാനായി. താന്‍ ഇവിടെ സേവനം തുടങ്ങുമ്പോള്‍ ഹെല്‍ത്ത് സെന്ററിലെത്തിയിരുന്ന തദ്ദേശീയരായ കുട്ടികളില്‍ പലരും നിലവില്‍ ഉന്നത പദവികള്‍ അലങ്കരിക്കുന്നവരാണ്.
ഇവരുടെ സ്നേഹവായ്പുകളില്‍ അഭിമാനമുണ്ടെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു. കാസര്‍കോട് തൃക്കരിപ്പൂര്‍ പരേതരായ മണക്കാട് തെക്കേപ്പീടികയില്‍ റജബ് -ബീഫാത്തിമ ദമ്പതികളുടെ മകനാണ് ഇബ്രാഹീംകുട്ടി. ഭാര്യ: ഫൗസിയ. മക്കള്‍: ഇര്‍ഫാന (ദുബൈ), മുഹമ്മദ് നിദാല്‍, ആദില്‍ ഇബ്രാഹിം. ജാമാതാവ്: മുഹമ്മദ് റിയാസ് (ദുബൈ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

