Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_right'ഇതാണ് പ്രവാസലോകം...

'ഇതാണ് പ്രവാസലോകം പറഞ്ഞ നടൻ'

text_fields
bookmark_border
ഇതാണ് പ്രവാസലോകം പറഞ്ഞ നടൻ
cancel
camera_alt

ഷാ​രോ​ൺ ഷെ​രീ​ഫ്

saud​യാ​ദ്‌: റി​യാ​ദ് അ​ൽ​ഖൈ​റി​ലെ അ​ൽ​ഉ​വൈ​ദ ഫാ​മി​ൽ പ്ര​മു​ഖ നാ​ട​ക​കൃ​ത്ത് ജ​യ​ൻ തി​രു​മ​ന​യു​ടെ '1921: ഖി​ലാ​ഫ​ത്ത്' എ​ന്ന നാ​ട​കം അ​ര​ങ്ങേ​റി​യ​പ്പോ​ൾ ഖാ​ൻ ബ​ഹ​ദൂ​ർ ചേ​ക്കു​ട്ടി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ഷാ​രോ​ൺ ഷെ​രീ​ഫി​നെ ആ​ർ​ക്കും മ​റ​ക്കാ​ൻ ക​ഴി​യി​ല്ല. റി​യാ​ദി​ൽ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​ണ് ആ ​ക​ലാ​കാ​ര​ൻ. നാ​ട​ക​ര​ച​ന, സം​വി​ധാ​നം, മി​മി​ക്രി, ഡ​ബ്ബി​ങ്, സ്റ്റേ​ജ് ഷോ, ​അ​വ​താ​ര​ക​ൻ തു​ട​ങ്ങി എ​ന്തു വേ​ഷ​വും വ​ഴ​ങ്ങും അ​​ദ്ദേ​ഹ​ത്തി​ന്.

റി​യാ​ദി​ൽ അ​ര​ങ്ങേ​റി​യ മ​റ്റൊ​രു നാ​ട​ക​മാ​യ 'ടി​പ്പു സു​ൽ​ത്താ​നി'​ലെ ആ​ദി​വാ​സി മൂ​പ്പ​ൻ, മി​ർ​സാ​ദി​ഖ് എ​ന്ന സൂ​ത്ര​ശാ​ലി​യാ​യ വി​ല്ല​ൻ, '1001 രാ​വു​ക​ളി'​ലെ മ​യ്യി​ത്ത് കു​ളി​പ്പി​ക്കു​ന്ന സു​ലൈ​മാ​ൻ, ക​ച്ച​വ​ട ബ്രോ​ക്ക​ർ പോ​ലെ​യു​ള്ള മ​റ​ക്കാ​നാ​വാ​ത്ത ഒ​ട്ടേ​റെ ക​ഥാ​പാ​ത്ര​ങ്ങ​ൾ സ​മ്മാ​നി​ച്ച പ്ര​തി​ഭാ​ശാ​ലി​യാ​ണ് ഷാ​രോ​ൺ ഷെ​രീ​ഫ്. നി​ര​വ​ധി ടെ​ലി​ഫി​ലി​മു​ക​ളി​ലും ആ​ൽ​ബ​ങ്ങ​ളി​ലും തി​ര​ശ്ശീ​ല​ക്കു മു​ന്നി​ലും പി​ന്നി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

കൊ​ല്ലം ചാ​ത്ത​ന്നൂ​രാ​ണ് സ്വ​ദേ​ശം. 19ാമ​ത്തെ വ​യ​സ്സി​ലാ​ണ് പ്ര​ഫ​ഷ​ന​ൽ ക​ലാ​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​ത്. കോ​വി​ഡ്‌ കാ​ല​ത്ത് ഒ​രു​പാ​ട് പേ​രെ സ​ഹാ​യി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ന​ത്തി​ലും സ​ജീ​വ​മാ​യി. 20 വ​ർ​ഷ​മാ​യി റി​യാ​ദി​ൽ പ്ര​വാ​സി​യാ​ണ്. പ്ര​വാ​സം തു​ട​ങ്ങി നാ​ല​ഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ക​ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കു ക​ട​ന്ന​ത്. മ്യൂ​സി​ക്ക​ൽ ആ​ൽ​ബ​ങ്ങ​ൾ തൊ​ട്ട് സി​നി​മ വ​രെ ചെ​യ്തു.

ക്രി​സ്ത്യ​ൻ സ​ഭ​ക​ളു​ടെ നി​ര​വ​ധി നാ​ട​ക​ങ്ങ​ൾ, പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ​വേ​ദി​ക്കു​വേ​ണ്ടി 'ഷ​ഡ്പ​ദ​ങ്ങ​ൾ', റി​യാ​ദ്‌ ക​ലാ​ഭ​വ​നു​വേ​ണ്ടി 'അ​വ​ർ പ​റ​യ​ട്ടെ' എ​ന്നീ നാ​ട​ക​ങ്ങ​ളും സം​വി​ധാ​നം ചെ​യ്തു. എ​ട്ടു വ​ർ​ഷം മു​മ്പ് സൗ​ദി​യി​ൽ സി​നി​മ ചി​ത്രീ​ക​രി​ക്കാ​നാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​ടു​വി​ൽ സം​വി​ധാ​നം ചെ​യ്ത സം​ഗീ​ത ആ​ൽ​ബ​മാ​ണ് ര​വി റാ​ഫി​യു​ടെ ര​ച​ന​യി​ൽ ഫ​ഹ​ദ് കോ​ഴി​ക്കോ​ട് പാ​ടി​യ 'മൗ​നം'.

പ്ര​മു​ഖ മ​ല​യാ​ള ചാ​ന​ലു​ക​ളി​ലെ 'സ​ന്മ​ന​സ്സു​ള്ള​വ​ർ​ക്ക് സ​മാ​ധാ​നം' എ​ന്ന സീ​രി​യ​ലി​ൽ 57 എ​പ്പി​സോ​ഡു​ക​ൾ, 'അ​ളി​യ​ൻ വേ​ഴ്‌​സ​സ് അ​ളി​യ​നി'​ൽ ഏ​താ​നും എ​പ്പി​സോ​ഡു​ക​ൾ എ​ന്നി​വ​യി​ലും അ​ഭി​ന​യി​ച്ചു. ഇ​പ്പോ​ൾ മി​മി​ക്രി താ​ര​ങ്ങ​ളെ സം​യോ​ജി​പ്പി​ച്ച് 'ത​ങ്കോ​ത്സ​വം' എ​ന്ന പേ​രി​ൽ ഒ​രു മി​മി​ക്‌​സ് പ​രി​പാ​ടി ഒ​രു​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. റി​യാ​ദി​ൽ നെ​സ്റ്റോ ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ: റ​ഫീ​ഖ. മ​ക്ക​ൾ: ഷെ​ഹ്‌​ന, ഷെ​രീ​ഫ്, ഷെ​മി​ൻ ഷാ​രോ​ൺ. മ​രു​മ​ക്ക​ൾ: ഷൈ​ൻ ഹു​സൈ​ൻ, ജു​ബൈ​രി​യ. ഐ​റ മ​റി​യം, മെ​ഹ്റി​ൻ​ഷൈ​ൻ, മെ​ഹ​ബി​ൻ ഷൈ​ൻ എ​ന്നി​വ​ർ ചെ​റു​മ​ക്ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharon shareef
News Summary - expatriate actor
Next Story