എപിഫനി: വരകളിൽ മറയുന്ന അത്ഭുതം
text_fieldsകോട്ടയം ആർട്ട് ഗാലറിയിലെ സോളോ ചിത്രപ്രദർശനവുമായി ഡോ. എൽദോ തണ്ണിക്കോട്ട്
കോട്ടയം: ജീവിതത്തിൽ ആദ്യമായി ഒറ്റത്തവണ തന്റെ മുന്നിൽ മിന്നിമറയുന്ന കാഴ്ചകളെ കാൻവാസിലാക്കി ഡോ. എൽദോ തണ്ണിക്കോട്ട്. കേരള ലളിതകല അക്കാദമിയുടെ കോട്ടയം ഡി.സി കിഴക്കേമുറി ഇടം ആർട്ട് ഗാലറിയിലെ ‘എപിഫനി: ആൻ ഇലുമിനേറ്റിങ് ഡിസ്ക്ലോഷർ സോളോ ചിത്രപ്രദർശനം’ ജനമനസ്സിൽ ശ്രദ്ധേയമാകുന്നു. വലുതും ചെറുതുമായി 29 പെയിന്റിങ്ങുകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പെരുമ്പാവൂരിലെ സ്കൂളിൽ ചിത്രകലാ അധ്യാപകനായിരുന്ന അദ്ദേഹം ജോലി ഉപേക്ഷിച്ച ശേഷം കോയമ്പത്തൂർ സൗത്ത് ഇന്ത്യ ബാപ്റ്റിസ്റ്റ് ബൈബിൾ ആൻഡ് സെമിനാരി കോളജിൽ തിയോളജി ഉപരിപഠനം നടത്തുകയും ആത്മീയതയിലെ ആഴങ്ങളിലേക്കുള്ള യാത്രക്ക് തുടക്കം കുറിക്കുകയായിരുന്നു. മറ്റ് പെയിന്റിങ്ങുകളെ അപേക്ഷിച്ച് നീല നിറത്തെയാണ് ഓരോ ചിത്രത്തിലും കൂടുതലായി കേന്ദ്രീകരിക്കുന്നത്. നീല നിറമെന്നാൽ ഭൂമി എന്നതാണെന്നാണ് ചിത്രകാരന്റെ വിശദീകരണം.
ഡോ. എൽദോയുടെ കോട്ടയത്ത് മൂന്നാമത്തെ ചിത്രപ്രദർശനമാണ് കോട്ടയം ആർട്ട് ഗാലറിയിൽ നടക്കുന്നത്. രാവിലെ 10 മുതൽ വൈകീട്ട് ആറുവരെയാണ് ചിത്രപ്രദർശനം. ശനിയാഴ്ച അവസാനിക്കും. 35 വർഷമായി ചിത്രകലാരംഗത്ത് സജീവമാണ് ഇദ്ദേഹം.
പെരുമ്പാവൂർ തുരുത്തിപ്പള്ളി സ്വദേശിയായ ഡോ. എൽദോ തണ്ണിക്കോട്ട് നിലവിൽ മസ്കറ്റിൽ ഇന്ത്യൻ സ്കൂൾ വിശ്വൽ ആർട്ട് കോഓഡിനേറ്ററായി പ്രവർത്തിക്കുന്നു. 1995ലായിരുന്നു ആദ്യപ്രദർശനം. എൽദോയുടെ 21ാമത് ചിത്രപ്രദർശനമാണ് നടക്കുന്നത്. ആഗസ്റ്റിൽ മസ്കറ്റിലാണ് അടുത്ത ചിത്രപ്രദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

