ഇ.പി.എ ഫോട്ടോഗ്രഫി മത്സരം; മലയാളിക്ക് രണ്ടാം സ്ഥാനം
text_fieldsഇർവിൻ സെബാസ്റ്റ്യൻ
കുവൈത്ത് സിറ്റി: എന്വയണ്മെന്റ് പബ്ലിക് അതോറിറ്റി കുവൈത്ത് (ഇ.പി.എ) നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ മലയാളി ഫോട്ടോഗ്രാഫർക്ക് രണ്ടാം സ്ഥാനം. കോഴിക്കോട് തോട്ടുമുക്കം സ്വദേശി ഇർവിൻ സെബാസ്റ്റ്യൻ നെല്ലിക്കുന്നേലാണ് മികച്ച ചിത്രത്തിലൂടെ മലയാളിക്ക് അഭിമാനമായത്. ‘ജഹ്റ നേച്ചർ റിസർവിൽനിന്ന് പകർത്തിയ ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിച്ചത്.
വെള്ളത്തിന് മുകളിലൂടെ ഓടുന്ന പട്ടക്കോഴിയുടെ ചിത്രമാണ് ഇർവിൻ സെബാസ്റ്റ്യനെ സമ്മാനാർഹനാക്കിയത്. വെള്ളത്തിന് മുകളിലൂടെ ഓടുന്ന പട്ടക്കോഴിയുടെ യഥാർഥ രൂപവും നിഴലും സമ്മേളിക്കുന്ന ചിത്രം വ്യത്യസ്തവും മികച്ചതുമാണെന്ന് പുരസ്കാര സമിതി വിലയിരുത്തി. രണ്ടാം സ്ഥാനത്തിന് 100 ദിനാർ ( 27,000 ഇന്ത്യൻ രൂപ) സമ്മാനമായി ലഭിക്കും.
സമ്മാനാർഹമായ ചിത്രം
12 വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന ഇർവിൻ സെബാസ്റ്റ്യൻ അഞ്ചുകൊല്ലമായി കുവൈത്തിലെ പക്ഷി നിരീക്ഷക രംഗത്തുണ്ട്. കുവൈത്ത് ബെർഡേഴ്സ് ക്ലബ് എന്ന പക്ഷിനിരീക്ഷണ കൂട്ടായ്മയുടെ സ്ഥാപകരിൽ ഒരാളുമാണ്. കുവൈത്തി പൗരനായ മഹ്ദി ഹുസ്സയിൻ ബാഖിർ പകർത്തിയ പ്ലവെർ വിഭാഗത്തിൽപെട്ട പക്ഷിക്കുഞ്ഞിന്റെ ചിത്രത്തിനാണ് ഒന്നാം സ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

