യന്ത്രനക്ഷത്രമൊരുക്കി എൻജിനീയറിങ് വിദ്യാർഥികൾ
text_fieldsവള്ളിവട്ടം യൂനിവേഴ്സൽ എൻജിനീയറിങ്
കോളജ് വിദ്യാർഥികൾ നിർമിച്ച യന്ത്രനക്ഷത്രം
വള്ളിവട്ടം: ക്രിസ്മസിനെ വരവേൽക്കാൻ യന്ത്രനക്ഷത്രവുമായി വിദ്യാർഥികൾ. വള്ളിവട്ടം യൂനിവേഴ്സൽ എൻജിനീയറിങ് കോളജ് വിദ്യാർഥികളാണ് യന്ത്രനക്ഷത്രമൊരുക്കിയത്. ആന്തരദഹന എൻജിൻ, മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്ന ക്രാങ്ക് ഷാഫ്റ്റ് കണക്റ്റിങ് റോഡ്, പിസ്റ്റൺ എന്നിവയുടെ പ്രവർത്തനം സുതാര്യമായി കാണാവുന്ന വിധത്തിലാണ് നക്ഷത്രം രൂപകൽപന ചെയ്തിരിക്കുന്നത്.
അഞ്ചാം സെമസ്റ്റർ വിദ്യാർഥികളായ സി.എൻ. അർഷാദ് അലി, ഭരത്കൃഷ്ണ വിനായക്, അഖിൽ വാസുദേവ്, അഞ്ചൽ കൃഷ്ണ, നകുൽ, ആദിത്, അക്ഷയ് കൃഷ്ണ, ആൽജോ അഗസ്റ്റിൻ, അർജുൻ ദേവ്, ഫർഹാൻ, ആദിത്യൻ എന്നിവരാണ് നക്ഷത്രനിർമാണത്തിൽ പങ്കാളികളായത്. പ്രിൻസിപ്പൽ ഡോ. ജോസ് കെ. ജേക്കബ് സ്വിച്ച് ഓൺ നടത്തി. മെക്കാനിക്കൽ എൻജിനീയറിങ് വകുപ്പ് മേധാവി ഡോ. പ്രേംശങ്കർ, അസോസിയേഷൻ സെക്രട്ടറി പി.വി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.