Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഡോക്ടറും...

ഡോക്ടറും ആനക്കാര്യങ്ങളും

text_fields
bookmark_border
ഡോക്ടറും ആനക്കാര്യങ്ങളും
cancel
camera_alt

ഡോ. ​ഫ​സ​ൽ ഭാ​ര്യ ഡോ. ത​സ് ലീ​ന​ മ​ക്ക​ളാ​യ ഇ​ഹാ​ൻ ഫ​യെ​, ഇ​ൽ​ഹാം ഫ​യെ എന്നിവരോടൊപ്പം

ഫാ​ഷ​ൻ-​ലൈ​ഫ് സ്റ്റൈ​ൽ വ്ലോ​ഗു​ക​ളും റീ​ലു​ക​ളും ഒ​ന്നി​നൊ​ന്നാ​യി മ​ത്സ​ര​ത്തി​ലേ​ർ​പ്പെ​ടു​ന്ന​തി​നി​ട​ക്കാ​ണ് സ്വ​ൽ​പം ‘ആ​ന​ക്കാ​ര്യ​ങ്ങ​ളു’​മാ​യി ഡോ. ​ഫ​സ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ രം​ഗ​പ്ര​വേ​ശ​നം ചെ​യ്യു​ന്ന​ത്. മെ​ഡി​ക്ക​ൽ മേ​ഖ​ല​യി​ലെ അ​റി​വു​ക​ളും ആ​ശ​ങ്ക​ക​ളും അ​തി​സ​മൃ​ദ്ധ​മാ​യി ന​ർ​മ്മം ക​ല​ർ​ത്തി ഡോ​ക്ട​റും കു​ടും​ബ​വും അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ ആ​ളു​ക​ൾ അ​വ​യെ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചു. രോ​ഗ​വും ചി​കി​ത്സ​ക​ളും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള മി​ത്തു​ക​ളും ദൈ​ർ​ഘ്യ​മേ​റി​യ സ​മ​യ​മെ​ടു​ത്ത് വാ​യി​ക്കാ​നും കേ​ൾ​ക്കാ​നും പു​തി​യ ത​ല​മു​റ ത​യാ​റാ​കി​ല്ലെ​ന്ന് ഉ​റ​പ്പ്.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​മു​ക്കി​ട​യി​ലേ​ക്ക് ആ​രോ​ഗ്യ​പ​ര​മാ​യ ക്യാ​പ്സ്യൂ​ൾ റീ​ലു​ക​ൾ ഡോ​ക്ട​റും ഭാ​ര്യ​യും ചി​ട്ട​പ്പെ​ടു​ത്തി​യെ​ടു​ക്കു​ന്ന​ത്. അ​ബൂ​ദ​ബി എ​ൽ.​എ​ൽ.​എ​ച്ച് ഹോ​സ്പി​റ്റ​ലി​ൽ എ​മ​ർ​ജ​ൻ​സി ആ​ൻ​ഡ് ഫാ​മി​ലി മെ​ഡി​സി​നി​ൽ ജ​ന​റ​ൽ പ്രാ​ക്ടീ​ഷ​ണ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​രി​ക​യാ​ണ് ഡോ​ക്ട​ർ. ഒ​ന്ന​ര​മി​നി​റ്റ് മാ​ത്ര​മു​ള്ള ‘ആ​ന മ​ണ്ട​ത്ത​ര​ങ്ങ​ളെ’​ന്ന സീ​രീ​സാ​ണ് മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ചെ​റു​പ്രാ​യം മു​ത​ൽ എ​ഴു​ത്തി​ൽ ത​ൽ​പ​ര​നാ​യി​രു​ന്ന ഡോ​ക്ട​റു​ടെ പ​ല ഫേ​സ്ബു​ക്ക് എ​ഴു​ത്തു​ക​ളും പ​ല​പ്പോ​ഴാ​യി വൈ​റ​ലാ​യി​ട്ടു​ണ്ട്.

സി​നി​മ എ​ഴു​ത്തും മ​റ്റു​മാ​യി​രു​ന്നു കു​ട്ടി​ക്കാ​ല​ത്തെ പ്ര​ധാ​ന സ്വ​പ്നം. എ​ന്നാ​ൽ ജോ​ലി​ത്തി​ര​ക്കി​നി​ട​ക്ക്​ എ​ഴു​ത്തി​ൽ കാ​ര്യ​മാ​യി ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​ൻ സാ​ധ്യ​മാ​കാ​തെ വ​ന്നു. ഇ​ട​ക്കാ​ല​ത്ത് ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ ത​ന്റെ ത​ത്ത​യെ​ക്കൊ​ണ്ട് പ്ര​വ​ച​നം ന​ട​ത്തി ജ​ന​ശ്ര​ദ്ധ നേ​ടി​യ ഡോ​ക്ട​ർ​ക്ക് അ​തി​നോ​ടൊ​പ്പം ത​ന്നെ താ​ൻ ചെ​യ്ത ഒ​രു മെ​ഡി​ക്ക​ൽ വീ​ഡി​യോ കൂ​ടു​ത​ൽ ജ​ന​പ്രീ​തി നേ​ടി​ക്കൊ​ടു​ത്തു. അ​താ​യി​രു​ന്നു ഇ​ൻ​സ്റ്റ​ഗ്രാ​മി​ലെ കാ​ത​ലു​ള്ള ചു​വ​ടു​വെ​പ്പ്.

പി​ന്നീ​ട് ‘ആ​ന മ​ണ്ട​ത്ത​ര​ങ്ങ​ളു’​ടെ ഓ​രോ റീ​ലും അ​പ്ര​തീ​ക്ഷി​ത വ്യൂ​വേ​ഴ്സി​നെ ഡോ​ക്ട​ർ​ക്കു സ​മ്മാ​നി​ച്ചു. ആ​ളു​ക​ൾ​ക്ക് കേ​ൾ​ക്കാ​നും അ​റി​യാ​നും ആ​ഗ്ര​ഹ​മു​ള്ള ആ​രോ​ഗ്യ ര​ഹ​സ്യ​ങ്ങ​ൾ ഏ​റെ ഭം​ഗി​യോ​ടെ​യാ​ണ് ഇ​വ​ർ സൃ​ഷ്ടി​ക്കു​ന്ന​ത്. ഭാ​ര്യ ത​സ് ലീ​ന​യും മ​ക്ക​ളാ​യ ഇ​ഹാ​ൻ ഫ​യെ​കും ഇ​ൽ​ഹാം ഫ​യെ​കും ‘ആ​ന മ​ണ്ട​ത്ത​ര​ങ്ങ​ളു’​ടെ സ്ക്രീ​ൻ സാ​ന്നി​ധ്യ​ത്തി​ൽ ഏ​റി​യ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്. ഒ​രു കു​ടും​ബ​ത്തി​ന്‍റെ ആ​രോ​ഗ്യ​രം​ഗ​ത്തേ​ക്കു​ള്ള ഏ​കീ​കൃ​ത ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​യ​ത്നം കൂ​ടി​യാ​ണ് ഡോ​ക്ട​ർ ക​രു​തി​വെ​ക്കു​ന്ന​ത്. ഏ​റ്റ​വും ശ​ക്ത​വും എ​ളു​പ്പ​വു​മാ​യ ഒ​രു മാ​ർ​ഗ​ത്തി​ലൂ​ടെ റ​ഫ​റ​ൻ​സു​ക​ൾ ന​ട​ത്തി പൂ​ർ​ണ​മാ​യ ആ​ധി​കാ​രി​ക​ത​യോ​ട് കൂ​ടി​യ​വ​യാ​ണ് ഓ​രോ ക​ണ്ട​ന്റു​ക​ളും.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ലും സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ലും കാ​ര്യ​മാ​ത്ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​നും ഈ ​തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ഡോ​ക്ട​ർ സ​മ​യം ക​ണ്ടെ​ത്തു​ന്നു​ണ്ട്. ഒ​രു പ​രി​പൂ​ർ​ണ്ണ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള, കാ​ഴ്ച​ക്കാ​രു​ടെ വി​ശ്വ​സ്ത​നാ​യ ഒ​രു ഡോ​ക്ട​റാ​യി മാ​റു​ക എ​ന്ന​താ​ണ് ഈ ‘​മോ​ഡേ​ൺ വൈ​ദ്യ​ന്റെ’ ല​ക്ഷ്യം. കു​ടും​ബ​സ​മേ​തം അ​ബൂ​ദ​ബി​യി​ലാ​ണ് ഇ​വ​ർ താ​മ​സം. ഭാ​ര്യ ഡോ​ക്ട​ർ ത​സ്​​ലീ​ന ബു​ർ​ജീ​ൽ മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ ജ​ന​റ​ൽ പ്രാ​ക്ടീ​ഷ​ണ​റാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DoctorLifestyle NewsSocial MediaFazal
News Summary - Docter-Fazal-Social-Media-Story
Next Story