Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightദുരിതവഴികളിൽ...

ദുരിതവഴികളിൽ നിരങ്ങിത്തീരുന്ന ജീവിതം; കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും സുലൈമാന് വീട്ടിലെത്താൻ വഴിയില്ല

text_fields
bookmark_border
ദുരിതവഴികളിൽ നിരങ്ങിത്തീരുന്ന ജീവിതം; കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും സുലൈമാന് വീട്ടിലെത്താൻ വഴിയില്ല
cancel
camera_alt

ക​ല്ലും മു​ള്ളും നി​റ​ഞ്ഞ ദു​ർ​ഘ​ട​മാ​യ വ​ഴി​യി​ലൂ​ടെ കൈ​ക​ൾ കു​ത്തി നി​ര​ങ്ങി നീ​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന സു​ലൈ​മാ​ൻ

​കൊ​ടു​വ​ള്ളി: അ​ധി​കാ​രി​ക​ളു​ടെ ക​ൺ​തു​റ​ക്കാ​ൻ ഇ​നി​യെ​ത്ര കാ​ലം മ​ണ്ണി​ൽ നി​ര​ങ്ങ​ണം?. കി​ഴ​ക്കോ​ത്ത് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലെ പു​തു​ശ്ശേ​രി ചാ​ലി​ൽ സു​ലൈ​മാ​ൻ (60) എ​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്റെ ജീ​വി​തം ഈ ​ചോ​ദ്യ​ത്തി​ന് മു​ന്നി​ൽ പ​ക​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. ഒ​രു നാ​ട് മു​ഴു​വ​ൻ വി​ക​സ​ന​ത്തി​ന്റെ പാ​ത​യി​ലൂ​ടെ കു​തി​ക്കു​മ്പോ​ഴും, ഈ 60​കാ​ര​ന് സ്വ​ന്തം വീ​ട്ടി​ലെ​ത്താ​ൻ ഇ​ന്നും ക​ല്ലും മു​ള്ളും നി​റ​ഞ്ഞ ദു​രി​ത​വ​ഴി​ക​ളി​ലൂ​ടെ നി​ര​ങ്ങി നീ​ങ്ങേ​ണ്ടി വ​രു​ന്നു.

​ചെ​റു​പ്പ​ത്തി​ൽ ബാ​ധി​ച്ച പോ​ളി​യോ രോ​ഗ​മാ​ണ് സു​ലൈ​മാ​ന്റെ അ​ര​ക്ക്​ താ​ഴോ​ട്ടു​ള്ള ഭാ​ഗ​ത്തി​ന്റെ ച​ല​ന​ശേ​ഷി ക​വ​ർ​ന്ന​ത്. സു​ലൈ​മാ​ന്റെ അ​വ​സ്ഥ മ​ന​സ്സി​ലാ​ക്കി കി​ഴ​ക്കോ​ത്ത് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​ദ്ദേ​ഹ​ത്തി​ന് ഒ​രു മു​ച്ച​ക്ര വാ​ഹ​നം അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, വാ​ഹ​ന​മു​ണ്ടാ​യി​ട്ടും അ​ത് വീ​ട്ടു​പ​ടി​യോ​ളം എ​ത്തി​ക്കാ​ൻ വ​ഴി​യി​ല്ലെ​ന്ന​താ​ണ് ഈ ​കു​ടും​ബ​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ സ​ങ്ക​ടം.​ ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി സു​ലൈ​മാ​നും ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം ഈ ​വീ​ട്ടി​ലാ​ണ് താ​മ​സം. പൊ​തു റോ​ഡി​ൽ നി​ന്ന് ഏ​ക​ദേ​ശം 200 മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ലേ സു​ലൈ​മാ​ന്റെ വീ​ട്ടി​ലെ​ത്താ​ൻ സാ​ധി​ക്കൂ. ഇ​തി​ൽ ആ​ദ്യ​ത്തെ 100 മീ​റ്റ​ർ ദൂ​രം സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ നി​ർ​മി​ച്ച റോ​ഡാ​ണ്. എ​ന്നാ​ൽ, ബാ​ക്കി വ​രു​ന്ന 100 മീ​റ്റ​ർ ദൂ​രം വ​ലി​യ ഉ​യ​ര​മു​ള്ള ക​ല്ലു​ക​ളും കാ​ട്ടു​ചെ​ടി​ക​ളും നി​റ​ഞ്ഞ കു​ത്ത​നെ​യു​ള്ള പ​ട​വു​ക​ളാ​ണ്.

​ഈ ​ദു​ർ​ഘ​ട​മാ​യ പാ​ത​യി​ലൂ​ടെ കൈ​ക​ൾ നി​ല​ത്തൂ​ന്നി, ശ​രീ​രം മ​ണ്ണി​ൽ നി​ര​ക്കി​യാ​ണ് ഈ 60​കാ​ര​ൻ യാ​ത്ര ചെ​യ്യു​ന്ന​ത്. മ​ഴ​ക്കാ​ല​മാ​യാ​ൽ ഈ ​വ​ഴി​യി​ലൂ​ടെ​യു​ള്ള യാ​ത്ര പൂ​ർ​ണ​മാ​യും ദു​സ്സ​ഹ​മാ​കും. വീ​ൽ​ചെ​യ​റോ മു​ച്ച​ക്ര വാ​ഹ​ന​മോ ക​ട​ന്നു​പോ​കാ​ൻ ത​ക്ക​വ​ണ്ണം സ​മീ​പ​ത്തെ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ഒ​രു വ​ഴി​യൊ​രു​ക്ക​ണ​മെ​ന്നാ​ണ് സു​ലൈ​മാ​ന്റെ​യും കു​ടും​ബ​ത്തി​ന്റെ​യും ഏ​ക ആ​വ​ശ്യം.​ ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മ​ട​ങ്ങു​ന്ന സു​ലൈ​മാ​ന്റെ കു​ടും​ബ​ത്തി​ന് നി​ല​വി​ൽ കാ​ര്യ​മാ​യ വ​രു​മാ​ന മാ​ർ​ഗ​മി​ല്ല. ചി​കി​ത്സ ചെ​ല​വു​ക​ൾ​ക്ക്​ പോ​ലും മ​റ്റു​ള്ള​വ​രു​ടെ കാ​രു​ണ്യം തേ​ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് വീ​ടി​ന് മു​ന്നി​ലെ ഈ ​ദു​രി​ത​വ​ഴി സു​ലൈ​മാ​നെ പൂ​ർ​ണ​മാ​യും വീ​ടി​നു​ള്ളി​ൽ ത​ള​ച്ചി​ടു​ന്ന​ത്. രോ​ഗാ​വ​സ്ഥ​ക​ളി​ൽ ആ​ശു​പ​ത്രി​യി​ൽ പോ​ക​ണ​മെ​ങ്കി​ൽ പോ​ലും മ​റ്റു​ള്ള​വ​ർ താ​ങ്ങി​പ്പി​ടി​ച്ച് റോ​ഡി​ലെ​ത്തി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.​

അ​തേ​സ​മ​യം, സു​ലൈ​മാ​ന്റെ ദു​രി​താ​വ​സ്ഥ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു വ​രി​ക​യാ​ണെ​ന്ന് ഒ​ന്നാം വാ​ർ​ഡ് മെം​ബ​മ്പ​ർ വി.​എം. മ​നോ​ജ് പ​റ​ഞ്ഞു. സ​മീ​പ​വാ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്ഥ​ലം ല​ഭ്യ​മാ​ക്കി, സു​ലൈ​മാ​ന് മു​ച്ച​ക്ര വാ​ഹ​ന​വു​മാ​യി വീ​ട്ടി​ലെ​ത്താ​ൻ ത​ക്ക​വ​ണ്ണം വ​ഴി വെ​ട്ടി​ത്തെ​ളി​ക്കാ​നു​ള്ള ആ​ലോ​ച​ന ന​ട​ന്നു വ​രി​ക​യാ​ണെ​ന്നും, വി​ഷ​യം പ​ഞ്ചാ​യ​ത്തി​ന്റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.​ സാ​മൂ​ഹി​ക-​പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​ട​പെ​ട്ട് ഈ ​നി​ർ​ധ​ന കു​ടും​ബ​ത്തി​ന്റെ വ​ഴി​പ്ര​ശ്ന​ത്തി​ന് എ​ത്ര​യും വേ​ഗം പ​രി​ഹാ​രം കാ​ണു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KoduvallyKozhikodeDemand for Good Road
News Summary - differently abled women seeking road to his home
Next Story