Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഫോബ്‌സ് പട്ടികയിൽ...

ഫോബ്‌സ് പട്ടികയിൽ ഇടംനേടി ദേവൻ ചന്ദ്രശേഖരൻ

text_fields
bookmark_border
ഫോബ്‌സ് പട്ടികയിൽ ഇടംനേടി ദേവൻ ചന്ദ്രശേഖരൻ
cancel
camera_alt

ദേ​വ​ൻ ച​ന്ദ്ര​ശേ​ഖ​ര​ൻ

കൊച്ചി: കേരള സ്റ്റാർട്ടപ് മിഷനില്‍ (കെ.എസ്.യു.എം) ഇൻകുബേറ്റ് ചെയ്ത ഡ്രോൺ സാങ്കേതികവിദ്യ സ്റ്റാര്‍ട്ടപ്പായ ഫ്യൂസ്‌ലേജ് ഇന്നൊവേഷൻസിന്റെ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ദേവൻ ചന്ദ്രശേഖരന്‍ ബിസിനസ് മാഗസിനായ ഫോബ്‌സിന്റെ 2026-ലെ ‘30 അണ്ടർ 30 ഏഷ്യ’ പട്ടികയില്‍ ഇടംനേടി. വ്യവസായം, ഉൽപാദനം, ഊർജം എന്നീ വിഭാഗങ്ങളിലെ മികച്ച സംഭാവനകളും തദ്ദേശീയ സാങ്കേതികവിദ്യ വികസനത്തിലെ മുന്നേറ്റങ്ങളും കണക്കിലെടുത്താണ് ഈ നേട്ടം.

എറണാകുളം ആസ്ഥാനമായ ഫ്യൂസ്‌ലേജ് ഇന്നൊവേഷൻസ്, കൃഷി, വ്യവസായം, ദുരന്തനിവാരണം, പ്രതിരോധം, നിരീക്ഷണം തുടങ്ങിയ മേഖലകൾക്കായി അത്യാധുനിക ആളില്ലാ വിമാനങ്ങളും ഓട്ടോണമസ് സാങ്കേതികവിദ്യകളും വികസിപ്പിക്കുന്ന സ്ഥാപനമാണ്. എയറോസ്‌പേസ് എഞ്ചിനീയറായ ദേവൻ ചന്ദ്രശേഖരന്‍ 2020ലാണ് ഫ്യൂസലേജിന് തുടക്കം കുറിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsForbes ListKochi news
News Summary - Devan Chandrasekharan makes it to the Forbes list
Next Story