Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

29 വർഷങ്ങൾക്കുശേഷം പിതാവിനെ കിട്ടിയ സന്തോഷത്തിൽ ‘ശ്രീമുകുന്ദം’

text_fields
bookmark_border
അർബുദബാധിതനായ കുന്നേൽ ശങ്കരനെ നിറകണ്ണുകളോടെ വരവേറ്റ്‌ മക്കളായ ശ്യാമളയും സരളയും
29 വർഷങ്ങൾക്കുശേഷം പിതാവിനെ കിട്ടിയ സന്തോഷത്തിൽ ‘ശ്രീമുകുന്ദം’
cancel
camera_alt

മകൾക്കൊപ്പം കുന്നേൽ ശങ്കരൻ

ഇരിട്ടി: 29 വർഷങ്ങൾക്ക് ശേഷം അച്ഛൻ തിരിച്ചെത്തിയ സന്തോഷത്തിലാണ്‌ പായം പഞ്ചായത്ത്‌ എരുമത്തടത്തിലെ ‘ശ്രീമുകുന്ദം’വീട്‌. അർബുദബാധിതനായ കുന്നേൽ ശങ്കരനെ നിറകണ്ണുകളോടെ വരവേറ്റ്‌ മക്കളായ ശ്യാമളയും സരളയും. വർഷങ്ങൾക്കുശേഷം നഷ്‌ടപ്പെട്ട അച്ഛനെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ്‌ കുടുംബം ഒന്നാകെ. വർഷങ്ങളായി പായം പഞ്ചായത്തിലെ എടൂർ കള്ള്‌ ഷാപ്പിൽ സഹായിയായി ജോലി ചെയ്യുകയായിരുന്നു ശങ്കരൻ.

കഴിഞ്ഞ സർക്കാറിന്റെ വയോജനനയം വഴി, ആരോരുമില്ലാത്തവർക്ക്‌ ആർധാർ കാർഡും ക്ഷേമ പെൻഷനും ആവശ്യമെങ്കിൽ റേഷൻ കാർഡും നൽകാൻ വിവരങ്ങൾ ശേഖരിച്ചിരുന്നു. വിവരങ്ങൾ ആരായാൻ ശങ്കരനെ സമീപിച്ച പൊതുപ്രവർത്തകരായ ദിനചന്ദ്രൻ, കെ. ഷൈബു ഉൾപ്പെടെയുള്ളവരാണ്‌ 76 പിന്നിട്ട ശങ്കരനെ തിരിച്ചറിഞ്ഞ്‌ മകൾ ശ്യാമളയെ അറിയിച്ചത്‌. സി.പി.എം അംഗവും കെ.എസ്‌.കെ.ടി.യു വില്ലേജ്‌ കമ്മിറ്റി അംഗവുമായ മകൾ ശ്യാമള അച്ഛനെ കണ്ട്‌ തിരിച്ചറിഞ്ഞ്‌ നിറകണ്ണുകളോടെ എരുമത്തടത്തിലെ വീട്ടിലേക്ക്‌ കൂട്ടി.

രോഗബാധിതനായ അച്ഛന്‌ കോടിയേരി എം.സി.സിയിൽ തുടർ ചികിൽസ ലഭ്യമാക്കുമെന്ന്‌ ശ്യാമളയും ഭർത്താവ്‌ ഷാജിയും പറഞ്ഞു. സഹോദരി സരളയും ഭർത്താവ്‌ പ്രിജേഷും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ അച്ഛനെ തിരികെ കിട്ടിയതിൽ നിറഞ്ഞ സന്തോഷത്തിലാണ്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Daughter Reconnects with Father After 29 Long Years in Iritty
Next Story