Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightദേശാതിരുകളില്ലാത്ത...

ദേശാതിരുകളില്ലാത്ത കരുതൽ; ഒന്നരപ്പതിറ്റാണ്ടിന്​ ശേഷം നാടണഞ്ഞ്​ മേജർ സിങ്

text_fields
bookmark_border
major singh 0986
cancel
camera_alt

മേജർ സിങ് സാമൂഹികപ്രവർത്തകൻ ശിഹാബ്​ കൊട്ടുകാടിനൊപ്പം

റിയാദ്​: ഒന്നരപ്പതിറ്റാണ്ടായി ജന്മനാട്ടിലെത്താൻ കഴിയാതെ പ്രയാസപ്പെട്ട മേജർ സിങ്​ എന്ന ഇന്ത്യക്കാരന്​​ തുണയായത്​​ ദേശാതിരുകളില്ലാത്ത കാരുണ്യം. ​പ്രമേഹ ബാധിതനായി ഇരുകാലുകളിലും വലിയ വ്രണങ്ങളും ഹുറൂബ്​, ട്രാഫിക്​ കേസ്​ എന്നീ നിയമക്കുരുക്കുകളുമായി റിയാദിൽ ദുരിതത്തിലായ ഈ പഞ്ചാബ്​ സ്വദേശിക്ക്​​ രണ്ട്​​ വർഷമായി സംരക്ഷണം നൽകിയത്​ രണ്ട്​ പാകിസ്​താനി പൗരന്മാരാണ്​. റിയാദ്​ നസീമിൽ അവരുടെ തണലിൽ കഴിഞ്ഞ ഈ 58കാരനെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഇടപെട്ടത്​ മലയാളി സാമൂഹികപ്രവർത്തകരും​.

ഇഖാമ പുതുക്കാത്തതും ഹുറൂബ്​, ട്രാഫിക്​ കേസുകളുള്ളതും കാരണമാണ്​ 15 വർഷമായി നാട്ടിൽ പോകാൻ കഴിയാതായത്​. ദമ്മാമിലുള്ള സ്​പോൺസറുടെ കീഴിലാണ്​ ആദ്യം ജോലി ചെയ്​തിരുന്നത്​. 10 വർഷമായി സ്​പോൺസർ ഇഖാമ പുതുക്കി നൽകിയിട്ടില്ല. ത​ന്‍റെ കീഴിൽ നിന്ന്​ ഒളിച്ചോടിയെന്ന്​ കാണിച്ച്​ സ്​പോൺസർ ജവാസത്തിന്​ പരാതി നൽകി ‘ഹുറൂബ്​’ ആക്കുകയും ഒരു ട്രാഫിക്​ കേസിൽ പെടുത്തുകയും ചെയ്​തു. പൊതുമാപ്പ്​ പ്രഖ്യാപിച്ച കാലത്ത്​ നാടണയാൻ മാർഗം തേടിയാണ്​ റിയാദിലെത്തിയത്​. 2017ൽ പൊതുമാപ്പിൽ ഉൾപ്പെട്ട്​ റിയാദ്​ മലസിലെ തർഹീലിൽനിന്ന്​ ഫൈനൽ എക്​സിറ്റ്​ വിസ ലഭിച്ചിരുന്നു. എന്നാൽ നാട്ടിൽ പോകാൻ റിയാദ്​ എയർ​പോർട്ടിൽ ചെന്നപ്പോൾ ഹുറൂബ്​, ട്രാഫിക്​ കേസുകളുള്ളത്​​ യാത്രക്ക്​ തടസ്സമായി. അവിടെ നിന്ന്​ തിരിച്ചയച്ചു.

ഇനി എന്തുചെയ്യണമെന്ന്​ അറിയാതെ കഴിയുന്നതിനിടയിലാണ്​ ദുർവിധി പോലെ പ്രമേഹം ബാധിച്ചത്​. രണ്ടുകാലിലും വലിയ വ്രണങ്ങളുണ്ടായി. പഴുത്ത്​ മുറിച്ചുമാറ്റേണ്ടുന്ന സ്ഥിതിയായി. വ്രണങ്ങളിൽനിന്ന്​ ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ താമസസ്ഥലത്ത്​ നിന്ന്​ പുറത്താക്കപ്പെട്ടു. അപ്പോഴാണ്​ കാരുണ്യത്തി​ന്‍റെ കരങ്ങൾ നീട്ടി രണ്ട്​ പാകിസ്​താനികൾ മുന്നോട്ട്​ വന്നത്​. അവർ നസീമിലുള്ള തങ്ങളുടെ താമസസ്ഥലത്തേക്ക്​ കൊണ്ടുപോയി. കഴിഞ്ഞ രണ്ടുവർഷമായി അവരുടെ തണലിൽ കഴിയുകയായിരുന്നു. എന്നാൽ ഇഖാമയും ഇൻഷുറൻസും ഒന്നുമില്ലാത്തതിനാൽ ആശുപത്രിയിൽ എത്തിച്ച്​ ചികിത്സ നൽകാൻ പറ്റാത്ത സാഹചര്യമായിരുന്നു. ഒരു വർഷം മുമ്പാണ്​ അവസാനമായി കാലുകളിലെ വ്രണങ്ങൾ ഡ്രസ്​ ചെയ്​തത്​. ചികിത്സ നൽകാനോ നാട്ടിലെത്തിക്കാനോ തങ്ങളുടെ മുന്നിൽ ഒരു മാർഗവും തെളിയാത്തതിനാൽ അവർ ഇന്ത്യൻ എംബസിയിലെത്തിക്കുകയായിരുന്നു.

നാട്ടിലേക്ക്​ തിരിക്കും മുമ്പ്​ ആശുപത്രി ജീവനക്കാർക്കും സാമൂഹിക പ്രവർത്തകർക്കുമൊപ്പം

തുടർന്ന്​ എംബസി നിർദേശപ്രകാരം സാമൂഹികപ്രവർത്തകൻ ശിഹാബ്​ കൊട്ടുകാട്​ ഏറ്റെടുക്കുകയും ബത്​ഹയിലെ ശിഫ അൽജസീറ ക്ലിനിക്കിലെത്തിച്ച്​ വ്രണങ്ങളിൽ വീണ്ടും ഡ്രസ്​ ചെയ്യിച്ചു. എന്നാൽ വലിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച്​ വിദഗ്​ധ ചികിത്സ നടത്തണമെന്ന്​ ഡോക്​ടർ നിർദേശിച്ചതിനെ തുടർന്ന്​ എംബസിയുടെ സഹായത്തോടെ ബദീഅയിലെ കിങ്​ സൽമാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുകാലുകളും മുറിച്ചുമാറ്റണമെന്നായിരുന്നു​ ഡോക്​ടർ അറിയിച്ചത്. എന്നാൽ കാലുകൾ മുറിക്കരുതേ എന്ന്​ മേജർ സിങ്​ കരഞ്ഞുപറഞ്ഞു. ഒടുവിൽ ഒരു കാലിലെ മൂന്നു വിരലുകളും മറ്റേ കാലിലെ രണ്ട്​ വിരലുകളും മുറിച്ചുമാറ്റി. വലിയ വ്രണമുള്ള ഭാഗം നീക്കി.

സൽമാൻ ആശുപത്രിയിൽ മൂന്നാഴ്​ച കിടന്നു. ഡിസ്​ചാർജ്​ ചെയ്​തപ്പോൾ നാട്ടിൽ അയക്കാനായി ഇന്ത്യൻ എംബസി ഔട്ട്​ പാസ്​ അനുവദിച്ചു. ദമ്മാമിലുള്ള ട്രാഫിക്​ ​കേസ്​ ഒഴിവാക്കാൻ എംബസി ഉദ്യോഗസ്ഥൻ ആഷിഖ്​ അവിടെ പോയി. അത്​ വ്യാജ കേസാണെന്ന്​ അധികൃതർക്ക്​ ബോധ്യപ്പെടുകയും രേഖയിൽനിന്ന്​ ഒഴിവാക്കുകയും ചെയ്​തു. തുടർന്ന്​ തർഹീലിൽനിന്ന്​ ഫൈനൽ എക്​സിറ്റ്​ വിസ ലഭിച്ചു. ഇന്ത്യൻ എംബസി വിമാന ടിക്കറ്റ്​ നൽകി.

എയർപോർട്ടിലേക്ക്​ പോകും വഴി തനിക്കിത്രയും കാലം സംരക്ഷണം നൽകിയ പാകിസ്​താനികളെ കണ്ട്​ യാത്ര ചോദിക്കാൻ പോയി വൈകുകയും വിമാനം നഷ്​ടപ്പെടുകയും ചെയ്​തു. എയർപോർട്ടിൽ നിന്ന്​ വീണ്ടും മടങ്ങേണ്ടിവന്ന മേജർ സിങ്​ രണ്ടുദിവസത്തിന്​ ശേഷം ശിഹാബ് കൊട്ടുകാട്​ എടുത്തുനൽകി​യ ​ടിക്കറ്റിൽ പഞ്ചാബിലേക്ക്​ യാത്രയായി. ലോക്​നാഥ്, അനീഷ്​​ എന്നീ സാമൂഹികപ്രവർത്തകരും ശിഹാബിന്​ സഹായമായി ഒപ്പമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Major Singh
News Summary - compassion without borders; After a decade and a half, Major Singh return to home
Next Story