Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

562 രാജവംശങ്ങളുടെ നാണയങ്ങൾ; ബാബുരാജിന് അംഗീകാരം

text_fields
bookmark_border
തൃശൂർ: ബ്രിട്ടീഷ് ഇന്ത്യ പോസ്റ്റൽ സ്റ്റേഷനറിയുടെ അപൂർവ ശേഖരത്തിന് പാലക്കാട് തേൻകുറിശ്ശി സ്വദേശി കെ.ബി. ബാബുരാജിന് അംഗീകാരം.
562 രാജവംശങ്ങളുടെ നാണയങ്ങൾ; ബാബുരാജിന് അംഗീകാരം
cancel
camera_alt

ബാ​ബു​രാ​ജ് നാ​ണ​യ ശേ​ഖ​ര​വു​മാ​യി

തൃശൂർ പാറമേക്കാവ് അഗ്രശാല ഹാളിൽ നടന്നുവരുന്ന സ്റ്റാമ്പ് നാണയ പ്രദർശനത്തിൽ ആൻഷ്യന്‍റ് ഇന്ത്യ വിഭാഗത്തിലാണ് ബാബുരാജ് ഒന്നാമതെത്തിയത്. ഇന്ത്യയിൽ വിവിധ കാലങ്ങളിൽ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ 562 രാജവംശങ്ങളുടെ ഭരണകാലത്തെ നാണയങ്ങളാണ് ബാബുരാജിന്‍റെ ശേഖരത്തിലുള്ളത്.

1856 നും 1947നും ഇടയിൽ ബ്രിട്ടീഷ് സർക്കാർ ഉപയോഗിച്ചിരുന്ന അപൂർവ കോയിനുകളും സ്റ്റാമ്പുകളും പോസ്റ്റൽ കവറുകളും ശേഖരത്തിലുണ്ട്. ഫോട്ടോഗ്രഫറായ ബാബുരാജിന് ശേഖരത്തിനുള്ള അംഗീകാരമായി ആറ് സംസ്ഥാന അവാർഡും ഒരു ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്.

ഇന്ത്യൻ തപാൽ വകുപ്പിന്‍റെ പ്രതിനിധിയായും അല്ലാതെയും രാജ്യം മുഴുവൻ സഞ്ചരിച്ചിട്ടുണ്ട്. 1986 സാക്ഷരത കാലത്ത് പരിചയപ്പെട്ട എത്യോപ്യൻ സുഹൃത്തിന് വേണ്ടി സ്റ്റാമ്പുകൾ ശേഖരിച്ചു തുടങ്ങിയതാണ്. പിന്നീട് അത് ഹരമായി മാറി. ലക്ഷക്കണക്കിന് രൂപ നാണയങ്ങൾക്കും കോയിനുകൾക്കുമായി ചെലവിട്ടുകഴിഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Coins of 562 dynasties-acknowledgement for Baburaj
Next Story