വയലാറായി വേഷമിട്ട ചേർത്തല രാജന് നാടകത്തിൽ അഞ്ച് പതിറ്റാണ്ടിന്റെ തിളക്കം
text_fieldsഅമരഗന്ധർവനിലെ വയലാറിെൻറ വേഷമിട്ട ചേർത്തല രാജന് നാടകത്തിൽ അഞ്ച് പതിറ്റാണ്ട് നിളക്കം. വയലാറിെൻറ ഭാര്യ ഭാരതി തമ്പുരാട്ടി എഴുതിയ 'ഇന്ദ്രധനുസ്സിൻ തീരത്ത്' പുസ്തകത്തെ ആസ്പദമാക്കി കെ.കെ.ആർ. കായിപ്പുറം രചിച്ച് ജയൻ തിരുമന സംവിധാനം ചെയ്ത കൊച്ചിൻ സംഘചിത്രയുടെ 'അമരഗന്ധർവൻ' നാടകത്തിലാണ് ചേർത്തല രാജൻ വേഷമിട്ടത്. 2014-'15 വർഷത്തിൽ ഇറങ്ങിയ നാടകം സംസ്ഥാനത്ത് നൂറ്റമ്പതോളം വേദികളിൽ അവതരിപ്പിച്ചു.
വിദ്യാഭ്യാസം, പാട്ടെഴുത്ത്, വിവാഹം, മരണം തുടങ്ങി വയലാറിെൻറ ജീവിത ഏടുകളാണ് നാടകത്തിലുടനീളം. വയലാറായി അഭിനയിക്കാൻ താൻ അർഹനല്ലെന്നുപറഞ്ഞ് ആദ്യം പിന്മാറിയെങ്കിലും പിന്നിട് അഭിനയിച്ചപ്പോഴാണ് വയലാറിന് ഇപ്പോഴുമുള്ള ജനസ്വീകാര്യത മനസ്സിലായതെന്ന് രാജൻ പറയുന്നു. 1972ൽ രാജൻ കേരള സർവകലാശാല നാടകോത്സവത്തിൽ മികച്ച നടനുള്ള പുരസ്കാരം തനിക്ക് ലഭിച്ചപ്പോൾ പള്ളിപ്പുറം എൻ.എസ്.എസ് കോളജിെൻറ ആദരവ് നൽകിയത് വയലാർ രാമവർമയായിരുന്നു.
വയലാർ രാമവർമയുടെ 45ാം ചരമവാർഷികം ചൊവ്വാഴ്ച കടന്നുപോകുമ്പോഴും ആയിരത്തോളം വേദികളിൽ വയലാറിന് ജീവനേകാൻ കഴിഞ്ഞെന്ന ചാരിതാർഥ്യമുണ്ട് രാജന്. അനവധി നാടകസമിതികളിലൂടെ പല കഥാപാത്രങ്ങൾക്കും രാജൻ ജീവൻകൊടുെത്തങ്കിലും അമരഗന്ധർവനിലെ വയലാറാണ് മറക്കാനാകാത്തതെന്ന് രാജൻ പറയുന്നു. ഐബി രാജനാണ് ഭാര്യ. മക്കൾ: അനന്തുരാജ്, അർജുൻരാജ്, മരുമകൾ: രമ്യ.