Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightസെ​റി​ബ്ര​ൽ പാ​ൾ​സി...

സെ​റി​ബ്ര​ൽ പാ​ൾ​സി തോ​റ്റു​പോ​കു​ന്നു; അ​ബ്ദു​ൽ റ​ഷീ​ദി​ന് മു​ന്നി​ൽ

text_fields
bookmark_border
സെ​റി​ബ്ര​ൽ പാ​ൾ​സി തോ​റ്റു​പോ​കു​ന്നു; അ​ബ്ദു​ൽ റ​ഷീ​ദി​ന് മു​ന്നി​ൽ
cancel

ചി​റ്റൂ​ർ: സെ​റി​ബ്ര​ൽ പാ​ൾ​സി ബാ​ധി​ച്ച​വ​രു​ടെ ലോ​കം നാ​ല് ചു​മ​രു​ക​ൾ​ക്കു​ള്ളി​ൽ ഒ​തു​ങ്ങേ​ണ്ട​ത​ല്ല എ​ന്ന് പാ​ഠം കാ​ട്ടി​ത്ത​രു​ക​യാ​ണ് ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഷീ​ദ് എ​ന്ന 29കാ​ര​ൻ. ത​ത്ത​മം​ഗ​ല​ത്ത് ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട്, ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​ക്കാ​ര​നാ​ണി​പ്പോ​ൾ അ​ബ്ദു​ൽ റ​ഷീ​ദ്. നേ​ര​ത്തെ പി​താ​വ് മു​ഹ​മ്മ​ദ് റ​ഫി​യാ​യി​രു​ന്നു ഈ ​സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തി​വ​ന്നി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി വ​രു​ന്നി​ല്ല, അ​ദ്ദേ​ഹ​ത്തി​ന്.

ഇ​ര​ട്ട​ക്കു​ട്ടി​ക​ളി​ൽ ഒ​രാ​ളാ​യ അ​ബ്ദു​ൽ റ​ഷീ​ദി​ന്റെ രോ​ഗാ​വ​സ്ഥ തി​രി​ച്ച​റി​ഞ്ഞ് മാ​താ​പി​താ​ക്ക​ളാ​യ മു​ഹ​മ്മ​ദ് റ​ഫി​യും സ​മീ​ന​യും വ​ഴി​കാ​ട്ടി​ക​ളാ​യി. ചേ​ർ​ത്തു പി​ടി​ച്ചും ക​രു​ത​ലി​ന്‍റെ കൈ​ത്താ​ങ്ങാ​യും അ​ച്ഛ​നു​മ​മ്മ​യും സ​ഹോ​ദ​ര​നും ക​ട്ട​ക്ക് കൂ​ടെ നി​ന്ന​പ്പോ​ൾ കു​ഞ്ഞി​ലേ​ത​ന്നെ പ്ര​തീ​ക്ഷ​ക​ളും അ​ബ്ദു​ൽ റ​ഷീ​ദി​ൽ വ​ള​ർ​ന്നു വ​ന്നു. എ​സ്.​എ​സ്.​എ​ൽ.​സി​യും പ്ല​സ് ടു​വു​മൊ​ക്കെ നി​ഷ്പ്ര​യാ​സം മ​റി​ക​ട​ന്ന് ചി​റ്റൂ​ർ ഗ​വ. കോ​ള​ജി​ൽ നി​ന്ന് ബി​രു​ദ​വു​മെ​ടു​ത്താ​ണ് മ​താ​പി​താ​ക്ക​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്ക് അ​ബ്ദു​ൾ റ​ഷീ​ദ് ചി​റ​കു​ക​ൾ ന​ൽ​കി​യ​ത്.

തു​ട​ർ​ന്ന് പി​താ​വി​ന്റെ സ്ഥാ​പ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​ക്കാ​ര​നാ​യ​പ്പോ​ൾ വീ​ട്ടി​ൽ നി​ന്നും ഒ​രു കി​ലോ​മീ​റ്റ​റി​ലേ​റെ ദൂ​ര​മു​ള്ള സ്ഥാ​പ​ന​ത്തി​ലേ​ക്ക് മു​ഹ​മ്മ​ദ് റ​ഫി കാ​റി​ൽ കൊ​ണ്ടു വി​ടു​മാ​യി​രു​ന്നു. മോ​ട്ടോ​ർ ഘ​ടി​പ്പി​ച്ച വീ​ൽ​ചെ​യ​ർ സ്വ​ന്ത​മാ​ക്കി വീ​ട്ടി​ൽ നി​ന്നും ഒ​റ്റ​ക്ക് ത​ന്നെ ക​ട​യി​ലേ​ക്ക് ഓ​ടി​ച്ചു പോ​വാ​ൻ തു​ട​ങ്ങി. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ മു​ഹ​മ്മ​ദ് റ​ഫി വീ​ൽ​ചെ​യ​റി​നു പു​റ​കെ സ്കൂ​ട്ട​റി​ൽ പി​ന്തു​ട​രു​മാ​യി​രു​ന്നെ​ങ്കി​ലും ദി​വ​സ​ങ്ങ​ളാ​യി ഒ​റ്റ​ക്കാ​ണ് സ​ഞ്ചാ​രം. ഇ​നി​യൊ​രു കാ​ർ സ്വ​ന്ത​മാ​യി ഓ​ടി​ക്ക​ണം, ബാ​പ്പ​യു​ടെ ബി​സി​ന​സ് മു​ന്നി​ൽ നി​ന്ന് വി​പു​ല​പ്പെ​ടു​ത്ത​ണം, അ​ങ്ങി​നെ നീ​ളു​ന്നു അ​ബ്ദു​ൽ റ​ഷീ​ദി​ന്‍റെ രോ​ഗം ത​ള​ർ​ത്താ​ത്ത പ്ര​തീ​ക്ഷ​ക​ളും സ്വ​പ്ന​ങ്ങ​ളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cerebral palsy
News Summary - Cerebral palsy is defeated; In front of Abdul Rasheed
Next Story