ഡെസേർട്ട് ബൈക്ക് നിർമിച്ച് പത്താം ക്ലാസുകാരൻ
text_fieldsസ്വന്തമായി നിർമിച്ച ഡെസേർട്ട് ബൈക്കിൽ
മുഹമ്മദ് ഷക്കീബ്
മങ്കട: സ്വന്തമായി ഡെസേർട്ട് ബൈക്ക് നിർമിച്ച് പത്താം ക്ലാസുകാരൻ മുഹമ്മദ് ഷക്കീബ്. മരുഭൂമിയിലെ സഞ്ചാരത്തിനായുള്ള നാല് ചക്രമുള്ള ഡെസേർട്ട് ബൈക്കാണ് ഈ കൊച്ചുമിടിക്കൻ നിർമിച്ചത്.
വടക്കാങ്ങര ടി.എസ്.എസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും മങ്കട ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡ് കുഴാപറമ്പിലെ തോടേങ്ങൽ ഷംസുദ്ദീൻ - പുതിയപറമ്പത്ത് താഹിറ ദമ്പതികളുടെ മൂന്നാമത്തെ മകനുമാണ് ഷക്കീബ്. കഴിഞ്ഞ വർഷം ബൈക്ക് നിർമിച്ച് വിദ്യാർഥി ശ്രദ്ധേയനായിരുന്നു. ഇത്തവണ വ്യത്യസ്തമായി ഓഫ് റോഡ് ജീപ്പ് നിർമിക്കണമെന്നാണ് വിചാരിച്ചിരുന്നത്.
എന്നാൽ, അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യതയും വൻ സാമ്പത്തിക ചെലവും കാരണം ജീപ്പ് ഉപേക്ഷിച്ച് ഡെസേർട്ട് ബൈക്ക് നിർമിക്കുകയായിരുന്നുവെന്ന് ഷക്കീബ് പറയുന്നു. പഴയ ഹീറോ ഹോണ്ട മോട്ടോർ ബൈക്കിന്റെ എൻജിനാണ് വാഹനത്തിൽ ഉപയോഗിച്ചത്. നിർമാണത്തിന് 20,000 രൂപയിലധികം ചെലവ് വന്നിട്ടുണ്ട്. ഷക്കീബിന്റെ കഴിവ് തിരിച്ചറിഞ്ഞ നാട്ടുകാരനും കൂട്ടുകാരനുമായ ഷറഫുദ്ദീന് മന്നാട്ടിലിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഫോര്‍ വീലറിന്റെ ജോലികള്‍ പൂര്‍ത്തിയാക്കിയത്. ഭാവിയിൽ ഓട്ടോമൊബൈൽ എൻജിനീയറിങ് പഠിക്കാനാണ് ഷക്കീബിന് താൽപര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

