ഇടിക്കൂട്ടിലെ താരങ്ങളെ വളർത്തിയ രാഘവൻ വിടപറഞ്ഞിട്ട് അഞ്ചു വർഷം
text_fieldsരാഘവൻ പരിശീലനം നൽകുന്നു (ഫയൽ ചിത്രം)
തലക്കുളത്തൂർ: ബോക്സിങ്ങിനെ ഒരു ഗ്രാമത്തിന്റെ പ്രിയപ്പെട്ട വിനോദവും പ്രതിരോധവുമാക്കി ഉയർത്താൻ ഒരായുസ്സ് മുഴുവൻ വിനിയോഗിച്ച ഇന്ത്യൻ ബോക്സിങ് ചരിത്രത്തിന്റെ ഭാഗമായ പുത്തലത്ത് രാഘവൻ വിടവാങ്ങിയിട്ട് അഞ്ചു വർഷം. അമ്പതു വർഷത്തോളം ബോക്സിങ്ങിനും ഗുസ്തിക്കും യോഗക്കും ചെലവിട്ട രാഘവൻ രാജ്യത്തു തന്നെ ആദ്യമായി ഒരു ബോക്സിങ് ഗ്രാമം തന്നെ സൃഷ്ടിച്ച കായിക പ്രേമിയായിരുന്നു.
സംസ്ഥാനത്ത് ആദ്യമായി പെൺകുട്ടികൾക്ക് ബോക്സിങ് പരിശീലനം നൽകിയ രാഘവൻ നിരവധി ദേശീയ താരങ്ങളെയാണ് കേരളത്തിന് സന്മാനിച്ചത്. സംസ്ഥാന ബോക്സിങ് ചാമ്പ്യനും ബോക്സിങ് അസോസിയേഷൻ വൈസ് പ്രസിഡൻറുമായിരുന്ന ഇദ്ദേഹം തെൻറ ജീവിതം ബോക്സിങ്ങിനു വേണ്ടി മാറ്റിവെച്ചു. ദേശീയ ചാമ്പ്യന്മാരുൾപ്പെടെ 120 ഓളം ബോക്സിങ് താരങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്. ആദ്യകാല താരങ്ങളായ 35 പേരും ഇപ്പോൾ മത്സരരംഗത്തുള്ള 80 ലേറെ പേരും ഇതിൽ പെടും.
1999ൽ ആദ്യമായി ദേശീയ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി സ്വർണമെഡൽ നേടിയ ജിജീഷ്, സീനിയർ വനിത വിഭാഗത്തിൽ ദേശീയതലത്തിൽ സ്വർണം കരസ്ഥമാക്കിയ പി.പി. സുദ്യ, സി. രമേഷ്കുമാർ, ആർമി ദേശീയ ചാമ്പ്യൻ രൻസിത്ത് എന്നിവർ ഈ ഗ്രാമത്തിനും കേരളത്തിനും തിളക്കം സമ്മാനിച്ചവരാണ്. ദേശീയതാരങ്ങൾ എന്ന നിലയിൽ മെഡലുകൾ വാരിക്കൂട്ടിയ പി. രാഗേഷ് ശങ്കർ .എം. സുമൻലാൽ ധരം, സഹോദരൻ കെ. മൃദുലാൽ ധരം, , ഇ. പ്രവിത, പി. രതീഷ് ,മുബാറക് അഹമ്മദ് എന്നിവർ രാഘവൻ സമ്മാനിച്ച ഇടിക്കൂട്ടിലെ താരങ്ങളാണ്. ഫീസോ പാരിതോഷികമോ സർക്കാർ ആനുകൂല്യങ്ങളോ സ്വീകരിക്കാതെ സൗജന്യമായാണ് പരിശീലിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

