ഈ ബാർബർ ബാലൻ ശരിക്കും വ്യത്യസ്തനാണ്
text_fieldsബാലൻ
കല്ലടിക്കോട്: ജീവിതത്തിലും ജോലിയിലും വ്യത്യസ്തനാവുകയാണ് കരിമ്പ ഗ്രാമപഞ്ചായത്തിലെ ചൂരക്കോട് കോളനിയിൽ താമസിക്കുന്ന കളിപറമ്പിൽ ബാലനെന്ന 72കാരൻ. നിത്യേന രാവിലെ ആറ് മുതൽ ക്ഷൗരകത്തിയും സലൂണിൽ ഉപയോഗിക്കുന്ന ലേപനങ്ങളുമായി ഇദ്ദേഹം തന്റെ സൈക്കിളിൽ യാത്ര തുടങ്ങും. ബാലന്റെ വരവ് പ്രതീക്ഷിച്ച് പലരും വഴിനീളെ കാത്തിരിക്കുന്നുണ്ടാകും. പലരും മുൻകൂട്ടി മൊബൈൽ ഫോണിൽ വിളിച്ചറിയിക്കാറുണ്ട്. ഇവരുടെ ഭാഗത്തേക്കാണ് ബാലനെന്ന ബാർബർ ആദ്യം ഓടിയെത്തുക.
കാലം മാറിയ യുഗത്തിൽ കഷ്ടതകളെ അതിജീവിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇദ്ദേഹം. പ്രായമേറിയതോടെ കൂടുതൽ ദൂരത്തേക്ക് സഞ്ചരിക്കാൻ പറ്റാത്ത വേദനയാണ് ബാലന് പറയാനുള്ളത്. മുൻകാലങ്ങളെ അപേക്ഷിച്ച് സലൂണിൽ വന്ന് മുടിവെട്ടുന്നവരും ക്ഷൗരം ചെയ്യുന്നവരും നന്നേ കുറഞ്ഞുവെന്ന് ഇദ്ദേഹം പറയുന്നു. 14 വയസ്സിലാണ് ബാലൻ ബാർബർ ഷോപ്പിൽ ജോലി ആരംഭിക്കുന്നത്. ആറ് പതിറ്റാണ്ട് മുമ്പ് ഏഴര രൂപക്ക് വാടകമുറിയെടുത്ത് സലൂൺ തുടങ്ങി. ഷേവ് ചെയ്താൽ ഒരു രൂപയാണ് അക്കാലത്ത് പ്രതിഫലം വാങ്ങിയിരുന്നത്.
മുമ്പ് ബലിപെരുന്നാൾ തലേന്ന് ഉത്സവഹർഷത്തോടെ പെരുന്നാൾ ഒരുക്കങ്ങൾ നടത്തിയിരുന്നു. മുടിവെട്ടാൻ വരുന്ന കുട്ടികളും മുതിർന്നവരും കടക്ക് മുമ്പിൽ ഊഴം കാത്ത് നിൽപ്പുണ്ടാവും. ചെറുപ്പംതൊട്ടേ ബാർബർ ഷോപ്പിൽ ജോലിയെടുത്ത ശീലം നിലവിലും തുടരുന്ന ബാലൻ ഇന്നും നാട്ടുകാർക്ക് പ്രിയനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

