Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഅയ്യൻ എന്ന...

അയ്യൻ എന്ന ഇന്‍റലിജന്‍റ് റോബോട്ടിന്‍റെ നിർമാതാവ്

text_fields
bookmark_border
അയ്യൻ എന്ന ഇന്‍റലിജന്‍റ് റോബോട്ടിന്‍റെ നിർമാതാവ്
cancel
Listen to this Article

ഇ​ത് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സി​ന്‍റെ യു​ഗ​മാ​ണ്. ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സി​ന്‍റെ അ​ന​ന്ത​മാ​യ ലോ​ക​ത്തേ​ക്കി​റ​ങ്ങി റോ​ബോ​ട്ടു​ക​ളെ നി​ർ​മ്മി​ച്ച് അ​വ​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ്​ എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​യ്യാ​ൻ ന​ഷീം.

അ​മേ​രി​ക്ക​യി​ൽ ന​ട​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ റോ​ബോ​ട്ടി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ലൊ​ന്നാ​യ 'വെ​ക്സ് ഐ​ക്യൂ 2022'ൽ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സി​ൽ യു.​എ.​ഇ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ബി​ൽ​ഡ് അ​വാ​ർ​ഡ് നേ​ടി​യ​ത്​ ഈ 13​കാ​ര​നാ​ണ്.

വ​ള​രെ ചെ​റി​യ പ്രാ​യ​ത്തി​ൽ ലീ​ഗോ ബ്ലോ​ക്സ് ഉ​പ​യോ​ഗി​ച്ച് കു​ഞ്ഞു റോ​ബോ​ട്ടു​ക​ളെ ഉ​ണ്ടാ​ക്കി​യെ​ടു​ത്ത അ​യ്യാ​നോ​ടൊ​പ്പം റോ​ബോ​ട്ടു​ക​ളോ​ടു​ള്ള ഇ​ഷ്ട​വും വ​ള​രു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ക​ളി​പ്പാ​ട്ടം റോ​ബോ​ട്ടു​ക​ളോ​ടാ​യി അ​യ്യാ​ന് പ്രി​യം.

ഈ ​ഇ​ഷ്ടം മ​ന​സ്സി​ലാ​ക്കി 'സ്റ്റെ​മാ സെ​ൻ​റ​ർ​സ്' എ​ന്ന സ്ഥാ​പ​ന​ത്തി​ൽ റോ​ബോ​ട്ടു​ക​ളെ കു​റി​ച്ച് പ​ഠി​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ അ​വ​സ​ര​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ആ​ല എ​ന്ന കോ​ച്ചി​നൊ​പ്പം റോ​ബോ​ട്ട് മ​ത്സ​ര​ത്തി​നാ​യൊ​രു​ങ്ങി. തു​ട​ർ​ന്ന് നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട് ഈ ​കൊ​ച്ചു മി​ടു​ക്ക​ൻ.

അ​ബൂ​ദ​ബി എ​ജു​ക്കേ​ഷ​ൻ കൗ​ൺ​സി​ൽ ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ലും അ​ഡ്ന​ക്ക് എ​ക്സി​ബി​ഷ​ൻ മ​ത്സ​ര​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. 2020ൽ ​വെ​ക്സ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നൊ​രു​ങ്ങി​യെ​ങ്കി​ലും കോ​വി​ഡ്​ കാ​ര​ണം മ​ത്സ​രം മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഓ​ൺ​ലൈ​ൻ ആ​യാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്.

മ​ത്സ​ര​ത്തി​നു​ള്ള തീം ​ന​ൽ​കി മ​ത്സ​രാ​ർ​ത്ഥി​ക​ൾ​ക്ക് ഒ​രു വ​ർ​ഷം സ​മ​യം ന​ൽ​കും. ഈ ​സ​മ​യ​ത്തി​നു​ള്ളി​ൽ ഏ​റ്റ​വും മി​ക​ച്ച റോ​ബോ​ട്ടു​ക​ളു​മാ​യി കു​ട്ടി​ക​ളു​ടെ ടീം ​മ​ത്സ​ര​ത്തി​നാ​യൊ​രു​ങ്ങി​യി​ട്ടു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Robot makerAyyan Nasheem
News Summary - Ayyan Nasheem, Robot maker
Next Story