Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഒരു ഒന്നൊന്നര...

ഒരു ഒന്നൊന്നര ഓട്ടത്തിലാണ്​ ഇൗ ഓ​ട്ടോ​ക​ൾ

text_fields
bookmark_border
ഒരു ഒന്നൊന്നര ഓട്ടത്തിലാണ്​ ഇൗ ഓ​ട്ടോ​ക​ൾ
cancel
camera_alt

വിദേശ സഞ്ചാരികൾ ഓട്ടോകൾക്കൊപ്പം

ഫോ​ർ​ട്ട്​​കൊ​ച്ചി: ഓ​ട്ടോ​ക​ൾ 'സ്റ്റാ​ൻ​ഡ്'​ വി​ടു​ക​യാ​ണ്. ഒ​ന്നും ര​ണ്ടു​മ​ല്ല 46എ​ണ്ണം. അ​ൽ​പം ദീ​ർ​ഘ​മാ​യ​ യാ​ത്ര​ക്കാ​യി. ന​ഗ​ര​പ​രി​ധി​യ​ല്ല, താ​ണ്ടു​ന്ന​ത്​ സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ളാ​ണ്. ഓടിക്കുന്നതും യാ​ത്ര​ക്കാ​രും വി​ദേ​ശി​ക​ളും.പൈ​തൃ​ക​ന​ഗ​രി​യാ​യ ഫോ​ർ​ട്ട്​​കൊ​ച്ചി​യു​ടെ തീ​ര​ത്തു​നി​ന്നാ​ണ്​ രാ​ജ​സ്ഥാ​നി​ലെ ജ​യ്സാ​ൽ​മി​റി​ലേ​ക്ക്​'​ഓ​ട്ടോ​റ​ൺ' പേ​രി​ൽ​ യാ​ത്ര തു​ട​ങ്ങി​​യ​ത്. ബ്രി​ട്ട​ണി​ലെ ദ ​അ​ഡ്വ​ഞ്ചേ​ഴ്സ് എ​ന്ന സം​ഘ​ട​ന​യാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ജ​ർ​മ​നി, ബ്രി​ട്ട​ൺ, ബ്ര​സീ​ൽ, യു.​കെ, യു.​എ​സ്, കാ​ന​ഡ തു​ട​ങ്ങി 18 വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ 20 സ്ത്രീ​ക​ള​ട​ക്കം 120പേ​രാ​ണ് യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

വ​ർ​ണ​ങ്ങ​ൾ പൂ​ശി പ്ര​ത്യേ​ക ആ​ക​ർ​ഷ​ക​മാ​ക്കി​യ 46 ഓ​ട്ടോ​ക​ളാ​ണ് ഇ​തി​നാ​യി ഒ​രു​ക്കി​യ​ത്. വി​ദേ​ശി​ക​ൾ​ക്കാ​യി ഓ​ട്ടോ ഡ്രൈ​വി​ങ്ങി​ലും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളി​ലും പ​രി​ശീ​ല​ന​വും അ​ന്താ​രാ​ഷ്ട്ര ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് എ​ന്നി​വ​യും സം​ഘാ​ട​ക​ർ ഒ​രു​ക്കി.ഒ​രു ഓ​ട്ടോ​യി​ൽ ര​ണ്ടും​മു​ന്നും പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. 19 സം​സ്ഥാ​ന​ങ്ങ​ളി​ലു​ടെ ക​ട​ന്നു​പോ​കു​ന്ന യാ​ത്ര​യി​ൽ താ​മ​സ​ത്തി​നും ഭ​ക്ഷ​ണ​ത്തി​നും പ്ര​ത്യേ​ക സം​വി​ധാ​ന​മൊ​ന്നും ഒ​രു​ക്കി​യി​ട്ടി​ല്ലെ​ന്ന് സം​ഘാ​ട​ക​രി​ൽ ഒ​രാ​ളാ​യ റി​ക്കി സ​ൽ​ക്കാ​നി പ​റ​ഞ്ഞു.

യാ​ത്ര​യി​ൽ​നി​ന്ന് കി​ട്ടു​ന്ന തു​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്നും ഇ​ന്ത്യ​യെ ക​ണ്ട​റി​യാ​നും ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ക്കാ​നു​മാ​ണ് യാ​ത്ര​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഓ​ട്ടോ​ക​ൾ ജ​യ്സാ​ൽ​മി​റി​ലെ​ത്തിയാൽയാ​ത്രി​ക​ർ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങും. ആ​സ​മ​യം ഈ ​ഓ​ട്ടോ​ക​ൾ മ​റ്റൊ​രു യാ​ത്ര​ക്കും ത​യാ​റാ​ക്കും.യാ​ത്ര കൗ​ൺ​സി​ല​ർ ആ​ന്‍റ​ണി കു​രീ​ത്ത​റ ഫ്ലാ​ഗ്​​ഓ​ഫ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Auto run
News Summary - Auto run started From Fort Kochi to Rajasthan
Next Story