ചികിത്സക്ക് പണമില്ലാത്തവർക്ക് കൈത്താങ്ങുമായി ഓട്ടോ ഡ്രൈവർ
text_fieldsതന്റെ ഓട്ടോറിക്ഷക്ക് ഒപ്പം രാജീവ്
മുട്ടം: ചികിത്സക്ക് പണമില്ലാത്തവർക്ക് കൈത്താങ്ങുമായി ഓട്ടോ ഡ്രൈവർ. മുട്ടം ചള്ളാവയലിൽ ഓട്ടോ ഓടിക്കുന്ന രാജാവ് എന്ന ഓട്ടോറിക്ഷയുടെ ഉടമയും ഡ്രൈവറുമായ രാജീവാണ് തന്നാൽ കഴിയുന്ന ഉദ്യമം ഏറ്റെടുത്തിരിക്കുന്നത്.
തന്റെ കുട്ടിയുടെ രോഗാവസ്ഥയിലും താൻ നേരിട്ട വലിയ പ്രതിസന്ധിയിലും കുഞ്ഞിന് ചികിത്സയുമായി ദിവസങ്ങളോളം കോട്ടയം മെഡിക്കൽ കോളജിൽ കഴിയവെ നിസ്സഹായരായ അനേകം പാവപ്പെട്ട രോഗികളുടെ അവസ്ഥ നേരിൽ കാണുകയും മനസ്സിലാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സൗജന്യ യാത്ര ഒരുക്കുന്നത്.
ചള്ളാവയലിലോ സമീപത്തോ പഞ്ചായത്തിലോ സാധാരണക്കാരായ സാമ്പത്തികമില്ലാത്ത ആർക്കെങ്കിലും ഓട്ടോക്കൂലി ഇല്ലാത്തതിനാൽ ഹോസ്പിറ്റലിൽ പോകാൻ വശമില്ലെങ്കിൽ രാജീവിനെ വിളിക്കാം. തൊടുപുഴ പ്രാദേശങ്ങളിലുള്ള ഹോസ്പിറ്റലിൽ രാജീവ് നിങ്ങളെ സൗജന്യമായി എത്തിക്കും.
രാജീവിന്റെ കുട്ടിക്ക് അപൂർവരോഗമാണ്. ന്യൂമോണിയ ബാധിച്ച് കുട്ടിക്ക് കൂടുതലായപ്പോൾ അനേകം നല്ലവരായ ആളുകൾ എല്ലാ സഹായവുമായി തന്നോടൊപ്പം നിന്നതിന് എല്ലാവരോടും നന്ദിയും കടപ്പാടും രാജീവ് പങ്കുവെക്കുന്നു. രാജീവിന്റ മൊബൈൽ നമ്പർ: 9446813337.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

