ലോക ശരീര സൗന്ദര്യ മത്സരത്തിൽ വെള്ളി നേടി അശ്വിൻ ഷെട്ടി
text_fieldsഅശ്വിൻ ഷെട്ടി
ഫോർട്ട്കൊച്ചി: തായ്ലൻഡിൽ നടന്ന ലോക ശരീര സൗന്ദര്യ മത്സരത്തിൽ (മിസ്റ്റർ യൂനിവേഴ്സ്) 80 കിലോഗ്രാം വിഭാഗത്തിൽ രാജ്യത്തിനുവേണ്ടി വെള്ളി നേടിയ സന്തോഷത്തിലാണ് ഫോർട്ട്കൊച്ചി അമരാവതി ഭഗവതി പറമ്പിൽ ആർ.എസ്. അനിൽകുമാർ-ആശ ദമ്പതികളുടെ മകൻ അശ്വിൻ ഷെട്ടി. ശരീര സൗന്ദര്യ മത്സരത്തിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച് മുന്നേറുകയാണ് അശ്വിൻ.
മിസ്റ്റർ ഏഷ്യ മത്സരത്തിൽ ഇന്ത്യക്കുവേണ്ടി സ്വർണം നേടിയ അശ്വിനെ ഓരോ തവണ വീതം മിസ്റ്റർ ഇന്ത്യ, മിസ്റ്റർ ഇന്റർവാഴ്സിറ്റി എന്നിവയായി തെരഞ്ഞെടുത്തിട്ടുണ്ട്. നാലുതവണ മിസ്റ്റർ ഇന്ത്യൻ റെയിൽവേയായി. മൂന്നുതവണ മിസ്റ്റർ കേരളയുമായി. ഏക സഹോദരി അശ്വതി ലോക കുറാഷ് മത്സരത്തിൽ ഇന്ത്യക്കുവേണ്ടി വെള്ളി നേടിയിട്ടുണ്ട്.
ഏഷ്യ അനസ് ഹുസൈനാണ് അശ്വിന്റെ പരിശീലകൻ. മട്ടാഞ്ചേരി കൊച്ചിൻ ജിംനേഷ്യത്തിൽ എം.എം. സലീമിന്റെ ശിക്ഷണത്തിലാണ് ഇരുവരും പരിശീലനം ആരംഭിച്ചത്. ബോഡി ബിൽഡിങ്ങിൽ മാത്രം ഒതുങ്ങുന്നതല്ല അശ്വിന്റെ കായികപ്രതിഭ. ഗുസ്തി, വെയിറ്റ് ലിഫ്റ്റിങ്, ജൂഡോ, പവർലിഫ്റ്റിങ് മത്സരങ്ങളിലും യൂനിവേഴ്സിറ്റി, സംസ്ഥാന തലങ്ങളിൽ മെഡലുകൾ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

