പെൻസിൽകറുപ്പിൽ വിരിയും വിസ്മയം
text_fieldsവിനോദ് ഫ്രാൻസിസ് തന്റെ ചിത്രങ്ങൾക്കൊപ്പം
കോട്ടയം: പെൻസിൽകറുപ്പിൽ ചാലിച്ച കോട്ടയത്തെയും അയ്മനത്തെയും താഴത്തങ്ങാടിയെയും കാൻവാസിൽ പതിപ്പിച്ച് ശ്രദ്ധനേടി വിനോദ് ഫ്രാൻസിസ്. നാടിന്റെ പഴമയും മറഞ്ഞിരിക്കുന്ന പ്രകൃതിസൗന്ദര്യവും വിനോദിന്റെ ചിത്രങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് പ്രകൃതിയുടെ മനോഹാരിതയും ഗൃഹാതുരത്വവും കോർത്തിണക്കിയ ചിത്രപ്രദർശനം ഒരുക്കിയിരിക്കുന്നത്.
പെൻസിൽ കൂടാതെ ചാർക്കോളിന്റെയും ജലച്ചായത്തിന്റെയും ചിത്രങ്ങൾ വിനോദിന്റെ സൃഷ്ടിയാണ്. തന്റെ നാടിന്റെ ആരും അറിയാത്ത പ്രകൃതി സൗന്ദര്യം നേരിട്ടറിഞ്ഞാണ് വിനോദ് ഓരോ ചിത്രത്തിനും ജീവൻ നൽകിയത്. സൂര്യാസ്തമയവും പഴയ ഇല്ലവും പാടവും ഗൃഹാതുരത്വം ഉണർത്തുന്ന വരകളാണ് ഓരോന്നും.
23 വർഷമായി വിനോദ് ചിത്രകലാരംഗത്ത് സജീവമാണ്. ഓരോ യാത്രകളിലും കാണുന്ന കാഴ്ചകൾ ഏറെ സമയമെടുത്താണ് വിനോദ് കാൻവാസിലേക്ക് പകർത്തുന്നത്. നിറംചാലിച്ച ചിത്രങ്ങളേക്കാൾ പെൻസിൽ ഉപയോഗിച്ച് വരച്ച ചിത്രങ്ങൾ കൂടുതൽ കാര്യങ്ങൾ കാഴ്ചക്കാരിലേക്ക് പകരുന്നതെന്നാണ് വിനോദ് പറയുന്നത്. രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെയാണ് പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

