ഹാൾ ഓഫ് ഫെയിം അംഗീകാര നിറവിൽ അർഷദ്
text_fieldsഅർഷദ്
തുവ്വൂർ: കേരളത്തിലെ പ്രമുഖ സർവകലാശാലയിലെ സൈബർ സുരക്ഷ വീഴ്ച കണ്ടെത്തി തുവ്വൂർ സ്വദേശി. ഇതുവഴി ആയിരക്കണക്കിന് വിദ്യാർഥികളുടെ ഡാറ്റാ ചോർച്ച തടഞ്ഞ സോഫ്റ്റ്വെയർ എൻജിനീയർക്ക് ലഭിച്ചത് ദേശീയ അംഗീകാരം. തുവ്വൂർ പള്ളിപ്പറമ്പിലെ അയനിക്കൽ അർഷദിനെ (23) യാണ് കേന്ദ്ര ഐ.ടി മന്ത്രാലയത്തിന് കീഴിലുള്ള നോഡൽ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഉൾപ്പെടുത്തി ആദരിച്ചത്.
രാജ്യത്തിന്റെ ഡിജിറ്റൽ ആസ്തികൾ സുരക്ഷിതമാക്കാൻ സഹായിക്കുന്ന ഗവേഷകർക്കും എത്തിക്കൽ ഹാക്കർമാർക്കും നൽകുന്ന പരമോന്നത അംഗീകാരങ്ങളിലൊന്നാണിത്. സ്വന്തം പരിശ്രമത്താൽ ഐ.ടി വൈദഗ്ധ്യം നേടിയ അർഷദ് കളമശ്ശേരി കിൻഫ്രയിലെ ഐ.ടി കമ്പനിയിൽ എൻജിനീയറാണ്. റിട്ട. അധ്യാപകനും കരുവാരകുണ്ട് ദാറുന്നജാത്ത് അഡ്മിനിസ്ട്രേറ്റിവ് ഓഫിസറുമായ അയനിക്കൽ അബ്ദുറഹ്മാന്റെയും ഉമ്മുസുലൈമിന്റെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

