Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഉ​ല​കം​ചു​റ്റാ​ൻ...

ഉ​ല​കം​ചു​റ്റാ​ൻ ബ​യാ​ന​ത്ത്: ക​പ്പി​ത്താ​ൻ ഇ​ന്ത്യ​ൻ നാ​വി​ക​ൻ അ​ഭി​ലാ​ഷ് ടോ​മി

text_fields
bookmark_border
Indian sailor Abhilash Tommy
cancel
camera_alt

അ​ഭി​ലാ​ഷ് ടോ​മി

അ​ബൂ​ദ​ബി: ഗോ​ൾ​ഡ​ൻ ​ഗ്ലോ​ബ് റേ​സ്-2022​ൽ യു.​എ.​ഇ​യു​ടെ ബ​യാ​ന​ത്ത് പാ​യ്‌​വ​ഞ്ചി പ​ങ്കെ​ടു​ക്കും. ഇ​ന്ത്യ​ൻ നാ​വി​ക​ൻ അ​ഭി​ലാ​ഷ് ടോ​മി​യാ​ണ് ബ​യാ​ന​ത്തി​ന്‍റെ ചു​ക്കാ​ൻ ​പി​ടി​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും ദു​ഷ്ക​ര​വും ദൈ​ർ​ഘ്യ​മേ​റി​യ​തു​മാ​യ പാ​യ്​​വ​ഞ്ചി​യോ​ട്ട മ​ത്സ​ര​മാ​ണ് ​ഗോ​ൾ​ഡ​ൻ ​ഗ്ലോ​ബ് റേ​സ്-2022. ഫ്രാ​ൻ​സി​ൽ​നി​ന്ന് ബ​യാ​ന​ത്തു​മാ​യി അ​ഭി​ലാ​ഷ് ടോ​മി യാ​ത്ര ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. ഒ​രി​ട​ത്തും നി​ർ​ത്താ​തെ ത​നി​ച്ചാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ വ​ഞ്ചി നി​യ​ന്ത്രി​ക്കേ​ണ്ട​ത്.

യാ​ത്ര തു​ട​ങ്ങി​യി​ട​ത്തു​ത​ന്നെ ലോ​കം ചു​റ്റി യാ​ത്ര അ​വ​സാ​നി​പ്പി​ക്ക​ണം. അ​ബൂ​ദ​ബി​യി​ലെ ജി42 ​ആ​ണ് ബ​യാ​ന​ത്തി​ന്‍റെ പ്രാ​യോ​ജ​ക​ർ. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന യു.​എ.​ഇ​യു​ടെ ആ​ദ്യ ബോ​ട്ടാ​ണ് ബ​യാ​ന​ത്ത്. യു.​എ.​ഇ​യു​ടെ സ്ഥാ​പ​ക വ​ർ​ഷ​മാ​യ 1971നെ ​സൂ​ചി​പ്പി​ക്കു​ന്ന 71 ആ​ണ് ബോ​ട്ടി​ന്‍റെ ന​മ്പ​ർ. പ​ത്തു​മാ​സ​മെ​ടു​ത്താ​ണ് മ​ത്സ​രം സ​മാ​പി​ക്കു​ക.

ബ​യാ​ന​ത്ത്

യു.​എ.​ഇ പ​താ​ക​യും അ​ട​യാ​ള​വും ബ​യാ​ന​ത്തി​ലു​ണ്ട്. ഏ​ക​ദേ​ശം 48,000 കി​ലോ​മീ​റ്റ​റാ​ണ് മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കു​ന്ന ബോ​ട്ട് സ​ഞ്ച​രി​ക്കേ​ണ്ട​ത്. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണ് നാ​വി​ക​ർ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​ത്. 1969ൽ ​ഇ​ത്ത​ര​മൊ​രു യാ​ത്ര വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ ബ്രി​ട്ടീ​ഷ് നാ​വി​ക​ൻ സ​ർ റോ​ബ​ർ​ട്ട് നോ​ക്സ് ജോ​ൺ​സ്റ്റ​നി​ന്‍റെ യാ​ത്ര​യു​ടെ പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ടാ​ണ് ​ഗോ​ൾ​ഡ​ൻ ​ഗ്ലോ​ബ് മ​ത്സ​രം ആ​രം​ഭി​ച്ച​ത്.

ബോ​ട്ടി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ വ​ന്നാ​ൽ അ​ത് മ​ത്സ​രാ​ർ​ഥി സ്വ​യം പ​രി​ഹ​രി​ക്ക​ണം. പു​റ​ത്തു​നി​ന്നു​ള്ള സ​ഹാ​യം തേ​ടാ​നോ തു​റ​മു​ഖ​ങ്ങ​ളി​ൽ അ​ടു​പ്പി​ക്കാ​നോ പാ​ടി​ല്ല. നേ​ര​ത്തേ സ​മാ​ന​യാ​ത്ര​ക്കി​ടെ പാ​യ്​​വ​ഞ്ചി​യി​ലെ ത​ടി​മ​രം ഒ​ടി​ഞ്ഞു​വീ​ണ് അ​ഭി​ലാ​ഷ് ടോ​മി​ക്ക് ​ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. പ​രി​ക്കി​നെ അ​തി​ജീ​വി​ച്ചാ​ണ് അ​ഭി​ലാ​ഷ് ടോ​മി പു​തി​യ യാ​ത്ര തു​ട​ങ്ങു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian sailor Abhilash Tommy
News Summary - Around the world: Indian sailor Abhilash Tommy
Next Story