ലഹരിവിരുദ്ധ പ്രചാരണവുമായി അൻസാഫിന്റെ യാത്ര
text_fieldsലഹരിവിരുദ്ധ സന്ദേശം രേഖപ്പെടുത്തിയ വാഹനവുമായി അൻസാഫ്
കൊച്ചി: ലഹരിവിരുദ്ധ പ്രചാരണവുമായി അൻസാഫ് മൊഗ്രാലിന്റെ യാത്ര. കോഴിക്കോട് നാദാപുരം സ്വദേശിയായ ഈ ഭിന്നശേഷിക്കാരൻ ഉപജീവനമാർഗമായ ലോട്ടറിവിൽക്കുന്ന മുച്ചക്ര വാഹനവുമായാണ് ലഹരിവിരുദ്ധ പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത്. 36 വയസ്സുള്ള അൻസാഫ് ജന്മനാ ഇരുകാലിനും സ്വാധീനമില്ലാത്ത ആളാണ്. മദ്യപാനിയായിരുന്ന താൻ ഒന്നര വർഷം മുമ്പാണ് മദ്യപാനം ഉപേക്ഷിച്ചതെന്ന് അൻസാഫ് പറയുന്നു.
മദ്യപാനത്തിന്റെ ദോഷവശങ്ങൾ വ്യക്തമായതും അതിനുശേഷമാണ്. പുതിയ തലമുറയെ അതിൽനിന്ന് രക്ഷപ്പെടുത്തണമെന്ന മോഹം തോന്നിയതിനാലാണ് ഇത്തരമൊരു യാത്രയുമായി പുറപ്പെട്ടത്.
ജനുവരി 26ന് നാദാപുരം എക്സൈസ് ഓഫിസിൽനിന്നാണ് യാത്ര പുറപ്പെട്ടത്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകൾ പൂർത്തിയാക്കിയാണ് എറണാകുളത്ത് എത്തിയത്. സ്കൂളുകളിലാണ് പ്രധാനമായും ലഹരിവിരുദ്ധപ്രചാരണം നടത്തിയതെന്നും അൻസാഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

