Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_right'ന്യൂജെൻ' ചായകൾ...

'ന്യൂജെൻ' ചായകൾ പരിചയപ്പെടുത്തി അനസ്; ഇത്​ വല്ലാത്ത സ്റ്റാർട്ടപ്പ്​

text_fields
bookmark_border
anas nasar
cancel
camera_alt

അനസ്​ നാസർ

ചിന്തകൾ കാടുകയറു​​േമ്പാൾ അതിൽ നിന്ന്​ ചായപ്പൊടി വരും. ആ ചായപ്പൊടിയിൽ തേയിലക്ക്​ പകരം ചേർക്കുന്നത്​​ ചെമ്പരത്തിപ്പൂവാകും. അല്ലെങ്കിൽ വേലിപ്പടർപ്പിൽ വിരിയുന്ന ശംഖുപുഷ്​പം. മണ്ണില്ലാതെ തൈകൾ നടാനും വളമില്ലാതെ ചെടികൾ വളർത്താനുമെല്ലാം ചിന്തിച്ചുകൂട്ടിയ ആലുവ മാറമ്പിള്ളിക്കാരൻ അനസ്​ നാസറി​െൻറ സംരംഭക വഴികൾ എന്നും വേറിട്ടതാണ്​.

'ഉണക്കിയ ചെമ്പരത്തിപ്പൂക്കൾ, തിളപ്പിച്ച വെള്ളത്തിലേക്ക് ചേർത്ത് അഞ്ച് മിനിറ്റ് കൂടി തിളപ്പിക്കുക. ആവശ്യമെങ്കിൽ മധുരം ചേർക്കാം. ഇത്​ ഔഷധ പൂർണ്ണമായ ഒരു ഹെർബൽ ചായയാണ്. പതിവായി കുടിക്കുന്നതു വഴി ഒരാളുടെ രക്തസമ്മർദ്ദം കുറയും. ശരീരഭാരം കുറക്കാൻ സഹായിക്കും' -2013ൽ തൃക്കാക്കര ഭാരത്​ മാതാ കോളജിൽ നിന്ന്​ എം.ബി.എ കഴിഞ്ഞിറങ്ങി പുതുസംരംഭ മേഖലയിൽ പലവിധ പരീക്ഷണങ്ങൾ തുടരുന്ന അനസ്​ പറയുന്നു. എറണാകുളം കളമശ്ശേരി ടെക്​നോസിറ്റിയിൽ ഓർഗനൂർ എന്ന സംരംഭം നടത്തുകയാണ്​ ഇദ്ദേഹം.

റോസ്​ ഇതളുകളിൽ നിന്ന്​ റോസ്​ ടീ, ശംഖുപുഷ്​പത്തിൽ നിന്ന്​ ബ്ലൂ ടീ, ലെമൺ ഗ്രാസ്​ ടീ, ജിഞ്ചർ ടീ തുടങ്ങി അനേകം 'ന്യൂജെൻ' ചായകൾ അനസ് പരിചയപ്പെടുത്തി തരും​. പരീക്ഷണാടിസ്ഥാനത്തിൽ ഇവ നിർമിച്ച്​ പലർക്കും നൽകി മികച്ച അഭിപ്രായവും നേടി. ഇവക്കെല്ലാം പുറമെ, മണ്ണിന്​ ബദൽ മിശ്രിതം കണ്ടെത്തി അതി​െൻറ വിപണന സാധ്യതകൾ തിരിച്ചറിഞ്ഞ്​​ അനസ്​ ത​െൻറ സംരംഭം കെട്ടിപ്പടുത്തു.

റെഡിമെയ്​ഡ്​ നടീൽ മിശ്രിതം

ചെടികള്‍ വളര്‍ത്താന്‍ റെഡിമെയ്​ഡ്​ നടീല്‍ മിശ്രിതമാണ് അനസി​െൻറ കണ്ടെത്തൽ. ഫ്ലാറ്റുകളിലും മറ്റും മണ്ണ് ലഭിക്കാനുള്ള പ്രയാസം പരിഹരിക്കും ഈ കസ്​റ്റമൈസ്​ഡ്​ മണ്ണ്​. ഈ നടീല്‍ മിശ്രിതത്തില്‍ തരിപോലുമില്ല മണ്ണ്​ എന്നത് തന്നെയാണ് ഏറ്റവും വലിയ സവിശേഷതയും. കുളവാഴ, കരിയില, കരി, മരത്തടി, കരിമ്പിൻ ചണ്ടി, ചകിരിച്ചോറ്​ എന്നിവ സംസ്​കരിച്ച്​ അതിൽ നിന്നാണ്​ നടീൽ മിശ്രിതം ഒരുക്കുന്നത്​. ഇതിനായി നിർമാണ യൂനിറ്റുമുണ്ട്​. ഓരോ ചെടിയിനത്തിനും വേണ്ടുന്ന പോഷണവും അതാത്​ നടീൽ മിശ്രിതത്തിൽ ചേർക്കുന്നു.

ആദ്യം ഓൺലൈൻ കരി വിൽപന

കിൻഫ്ര സ്​റ്റാര്‍ട്ട് അപ്പ് വില്ലേജില്‍ ഒരു മീഡിയ ഐ.ടി സംരംഭമാണ് അനസ് ആദ്യം തുടങ്ങിയത്. കൂടെ അന്താരാഷ്​ട്ര മാർക്കറ്റി​െൻറ സാധ്യത തേടി ഓൺലൈനിൽ ചിരട്ടക്കരിയുടെ വിപണന സാധ്യതകൾ പരീക്ഷിച്ചു. ഓർക്കിഡ്​ വളരുന്നത്​ ചിരട്ടക്കരിയിലായതിനാൽ അതിനായി ചാർക്കോൾ വിൽപന തുടങ്ങി. സക്യുലൻസ്​, വിദേശ കള്ളിമുൾ ചെടികൾ എന്നിവ വളർത്താനുള്ള പ്രത്യേക നടീൽ മിശ്രിതം വികസിപ്പിക്കാനായി പിന്നീടുള്ള ശ്രമം. അത്​ സാധ്യമായതോടെ ആവശ്യക്കാരിൽനിന്ന്​ മികച്ച പ്രതികരണം ലഭിച്ചു. അതോടെ ഓരോയിനം ചെടിക്കും പ്രത്യേകം നടീൽ മിശ്രിതം തന്നെ ഒരുക്കി. ഒപ്പം വീടുകളിൽ ഇലക്കറികളും ഔഷധ സസ്യങ്ങളും വളർത്താനുള്ള നടീൽ മിശ്രിതവും വികസിപ്പിച്ചു.

പ്ലാൻറിനും വേണം ഫുഡ്​

മനുഷ്യർ ഭക്ഷണം കഴിക്കുന്നതുപോലെ ചെടികൾക്കും നൽകാൻ പ്ലാൻറ്​ ഫുഡ്​ വികസിപ്പിച്ചതാണ്​ അനസി​െൻറ ലേറ്റസ്​റ്റ്​ ചുവടുവെപ്പ്​. ഫ്ലാറ്റ്​ കൃഷിക്കും ഇൻഡോർ ചെടികൾക്കുമെല്ലാം ഉപയോഗിക്കാൻ കഴിയുന്ന ഉൽപന്നമാണ്​ ഇത്​. ചാണകമോ എല്ലിൻപൊടിയോ ഒക്കെയിടാതെ രണ്ടു സ്​പൂൺ പ്ലാൻറ്​ ഫുഡിൽ എല്ലാ പോഷണവും നൽകുന്ന ജൈവ മാർഗം. ഫെർട്ടിലൈസർ എന്ന സങ്കൽപത്തിൽ നിന്ന്​ പ്ലാൻറ്​ നുട്രീഷ്യൻ എന്നതിലേക്കുള്ള മാറ്റമാണ്​ ഇതെന്ന്​ അദ്ദേഹം പറയുന്നു. പൂക്കളുടെ വളർച്ചക്ക്​ 'ബ്ലൂമിങ് സോൾവൻറ്​​' എന്ന ലായനിയും അനസി​െൻറ മനസിൽ തളിർത്ത്​ ഉൽപന്നമായി ഇറക്കിയിട്ടുണ്ട്​​.

'കാർഷിക മേഖലയിൽ വിദേശ രാജ്യങ്ങളിൽ വരുന്ന മാറ്റങ്ങളും കണ്ടുപിടുത്തങ്ങളും സൂക്ഷ്​മമായി വീക്ഷിച്ചാണ്​ എ​െൻറ പ്രവർത്തനം. ശാസ്​ത്രീയമായി ഇവ മനസ്സിലാക്കാതെയാണ്​ നമ്മുടെ നാട്ടിലെ ഗാർഡനിങും കൃഷിയും. ഇവിടെ തന്നെയുള്ള കെമിക്കൽ ലാബുകളിലെ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ്​ പരീക്ഷണങ്ങൾ. ഒപ്പം ഗവേഷണ ഇൻസ്​റ്റിറ്റ്യൂട്ടുകൾ പുറത്തിറക്കുന്ന പഠനങ്ങളും പിന്തുടരും' -അനസ്​ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:startuptea
News Summary - Anas introduces ‘newgen’ teas; This is a amazing startup
Next Story